നമുക്ക് അറിയാത്ത ഒരു പ്രണവുണ്ട്. നമ്മള് ഷൈ ആയിട്ടുള്ള ഒരു പ്രണവിനെ കണ്ടിട്ടുണ്ട്, ലാല്‍ സാറിന്റെ മകന് എന്നുള്ളതു കൊണ്ട് ഒന്നു പതുങ്ങിയിരിക്കുന്നതാണ്; തുറന്ന് പറഞ്ഞ് അഭിക്ഷേക്

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് പ്രണവ് മോഹന്‍ലാല്‍. താരത്തിന്റെ പുതിയ ചിത്രമായ ഹൃദയം റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ പ്രണവ് എന്ന വ്യക്തിയോട് തനിക്ക് തോന്നിയ ബഹുമാനത്തെ കുറിച്ചുമെല്ലാം പറയുകയാണ് നടന് അഭിഷേക് രവീന്ദ്രന്.
പ്രണവിനൊപ്പം 21ാം നൂറ്റാണ്ടില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവമാണ് അഭിഷേക് പങ്കുവെച്ചത്. പേഴ്സണലി എനിക്ക് ഒരുപാട് ഇഷ്ടമുള്ള ആളാണ് പ്രണവ്. പത്ത് മിനിട്ട് പ്രണവിനോട് സംസാരിച്ചാല്‍ നമ്മള് അഹങ്കാരിയാണെന്ന് തോന്നുന്ന രീതിയിലുള്ള സ്വഭാവ സവിശേഷത ഉള്ളയാളാണ് പ്രണവ്.
നമ്മളെ സുഖിപ്പിക്കാനായി ഒന്നും പറയാത്ത നമ്മള് സുഖിപ്പിച്ചു പറഞ്ഞാല്‍ അത് കേള്‍ക്കാന്‍ തയ്യാറല്ലാത്ത ആളാണ് പ്രണവ്. എന്നെ സംബന്ധിച്ച് അദ്ദേഹത്തോടൊപ്പമുള്ള ഷൂട്ടിംഗ് ഒരു അനുഭവം തന്നെയായിരുന്നു. നമുക്ക് അറിയാത്ത ഒരു പ്രണവുണ്ട്. നമ്മള് ഷൈ ആയിട്ടുള്ള ഒരു പ്രണവിനെ കണ്ടിട്ടുണ്ട്. ലാല്‍ സാറിന്റെ മകന് എന്നുള്ളതു കൊണ്ട് ഒന്നു പതുങ്ങിയിരിക്കുന്നതാണ്.
നമ്മള് ശ്രദ്ധിക്കാന്‍ വേണ്ടി ഒരാള്‍ ഒരു കാര്യം ചെയ്യുന്നത് നമുക്ക് മനസ്സിലാകും. നമ്മള് മലയാളികള്‍ ഭയങ്കര ബുദ്ധിയുള്ളവരാണല്ലോ. നമ്മള് കാണാന്‍ വേണ്ടി ഒരാള്‍ ഒരു കാര്യം ചെയ്യുന്നതും അയാള്‍ അറിഞ്ഞു ചെയ്യുന്നതും തമ്മില്‍ ഭയങ്കര വ്യത്യാസം ഉണ്ട്. അത്തരത്തിലുള്ള ഒരു പാട് സന്ദര്‍ഭങ്ങളില്‍ എനിക്ക് അദ്ദേഹത്തോട് ബഹുമാനം തോന്നിയിട്ടുണ്ട് എന്നും അഭിഷേക് പറഞ്ഞു.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരുന്നു ബ്ലെസ്സിയുടെ സംവിധാനത്തിൽ പുറത്തെത്തിയ ആടുജീവിതം. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും നടന് ലഭിച്ചിരുന്നു....