ആഡംബരക്കപ്പൽ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ജയിൽ മോചിതനായി. വ്യാഴാഴ്ചയാണ് 23കാരന് ബോംബെ ഹൈകോടതി ജാമ്യം അനുവദിച്ചത്. പിതാവും സൂപ്പർതാരവുമായ ഷാരൂഖ് ഖാൻ മകനെ സ്വീകരിക്കാനായി ആർതർ റോഡ് ജയിലിൽ എത്തിയിരുന്നു. നടപടികൾ പൂർത്തിയാക്കി ജയിലിൽ നിന്നും ഇറങ്ങിയ ആര്യനെ സ്വീകരിക്കാനായി നിരവധി ആരാധകർ ജയിലിന് പുറത്തെത്തിയിരുന്നു.
ജാമ്യം ലഭിച്ചെങ്കിലും ഇതുവരെ പുറത്തിറങ്ങാന്‍ സാധിച്ചിരുന്നില്ല.. ജാമ്യ ഉത്തരവിന്റെ പകർപ്പ് കൃത്യസമയത്ത് ആർതർ റോഡ് ജയിലിൽ എത്തിക്കാത്തത് കൊണ്ടാണ് വെള്ളിയാഴ്ച ആര്യന് പുറത്തിറങ്ങാൻ കഴിയാതെ പോയത്. 24 ദിവസമാണ് ആര്യൻ ആർതർ റോഡ് ജയിലിൽ കഴിഞ്ഞത്. ശനിയാഴ്ച രാവിലെ ഷാരൂഖ് ബാന്ദ്രയിലെ വസതിയായ മന്നത്തിൽ നിന്നും ആർതർ റോഡ് ജയിലിലേക്ക് പുറപ്പെടുന്ന ചിത്രങ്ങൾ പുറത്തുവന്നു.
കഴിഞ്ഞ ദിവസം ജാമ്യ രേഖകളും ഉത്തരവുമായി ജയിലിലെത്താന്‍ ലീഗല്‍ ടീം വൈകിയതോടെ ആര്യന്റെ ജയില്‍ മോചനം വൈകുന്നത്. എന്നാൽ ഇന്ന് ആര്യന് ജയിലിന് പുറത്തിറങ്ങുമെന്നാണ് സൂചന. ചിലപ്പോള്‍ അതിരാവിലെ തന്നെ ജയിലിന് പുറത്തിറങ്ങിയേക്കും. കഴിഞ്ഞ ദിവസം തന്നെ ജാമ്യനടപടികളൊക്കെ പൂര്‍ത്തിയാക്കിയിരുന്നു. ഒരുലക്ഷം രൂപയുടെ ജാമ്യം കോടതിയില്‍ സമര്‍പ്പിച്ചത് ജൂഹി ചൗളയാണ്.
ഷാരൂഖ് ഖാന്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ് ജൂഹി. കഴിഞ്ഞ ദിവസം അഞ്ചരയ്ക്ക് മുമ്പ് ജയിലില്‍ ജാമ്യ രേഖകള്‍ എത്തിക്കാന്‍ ലീഗല്‍ ടീമിന് സാധിച്ചിരുന്നില്ല അതായിരുന്നു ജയിലിൽ നിന്നും ഇറങ്ങാൻ ആര്യന് സാധിക്കാതെ പോയത് .ആര്യന് അറസ്റ്റിലായ ശേഷം മുംബൈയിലായിരുന്നു ഷാരൂഖിന്റെ താമസം. എന്നാല്‍ മന്നത്ത് ആര്യന് ജാമ്യം കിട്ടിയതോടെ ആഘോഷങ്ങള്‍ ഒരുങ്ങുകയും ചെയ്തിരുന്നു.
വീട് മുഴുവന്‍ ദീപങ്ങള്‍ തെളിയിച്ചായിരുന്നു ആഘോഷം . ഇത്തവണ ദീപാവലി ഏറ്റവും ആഘോഷമായിട്ട് തന്നെ നടത്താനാണ് ഷാരൂഖ് ഖാന്റെയും ഗൗരിയുടെയും തീരുമാനം. ഷാരൂഖ് ഖാന് നേരിട്ടെത്തി അഭിഭാഷകര്‍ നടത്തുന്ന ജാമ്യം നടപടികള്‍ പരിശോധിച്ചിരുന്നു . മകൻ അറസ്റ്റിലായതോടെ ഗൗരി വീട്ടില്‍ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. മകന് ജാമ്യം കിട്ടുന്നത് വരെ മധുരമുള്ളതൊന്നും കഴിക്കില്ലന്നായിരുന്നു ഗൗരി തീരുമാനിച്ചത്. എന്നാൽ ഇനി അതിലൊക്കെ മാറ്റം വരാനാണ് സാധ്യത.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...