
Social Media
ഞങ്ങളുടെ കുഞ്ഞു സൂപ്പർ ഹീറോ; മകളുടെ പിറന്നാൾ ആഘോഷമാക്കി അസിൻ
ഞങ്ങളുടെ കുഞ്ഞു സൂപ്പർ ഹീറോ; മകളുടെ പിറന്നാൾ ആഘോഷമാക്കി അസിൻ

സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത അസിൻ തിരക്കുകളുടെ ലോകത്തു നിന്നും മാറി കുടുംബകാര്യങ്ങളും മകളുടെ വിശേഷങ്ങളുമൊക്കെ ആസ്വദിക്കുകയാണ് . മകൾ അറിന്റെ വളർച്ചയുടെ ഓരോ ഘട്ടവും സോഷ്യൽ മീഡിയ വഴി അസിൻ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോൾ മകളുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളാണ് അസിൻ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ഞങ്ങളുടെ കുഞ്ഞു സൂപ്പർ ഹീറോ എന്ന അടിക്കുറിപ്പോട് കൂടിയാണ് അസിൻ ഈ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. അറിന്റെ നാലാം പിറന്നാളാണ് ഇത്.
2017 ഒക്ടോബറിലാണ് അസിന് പെൺകുഞ്ഞ് പിറന്നത്. പ്രമുഖ വ്യവസായി രാഹുല്‍ ശർമയാണ് അസിന്റെ ഭര്‍ത്താവ്. 2016 ജനുവരിലാണ് ഇവര്‍ വിവാഹിതരായത്. ‘ഹൗസ്ഫുൾ ടു’ എന്ന സിനിമയുടെ പ്രൊമോഷനിടയിലാണ് രാഹുലും അസിനും ആദ്യമായി കാണുന്നത്. പിന്നീട് പരിചയം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 2001 ൽ പുറത്തിറങ്ങിയ ‘നരേന്ദ്രൻ മകൻ ജയകാന്തൻ വക’ എന്ന മലയാളം ചിത്രത്തിലൂടെയാണ് അസിൻ സിനിമാ ലോകത്തേക്ക് എത്തുന്നത്. 2001-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. മലയാളത്തിൽനിന്നും അസിൻ തെലുങ്കിലേക്ക് പോയി. തെലുങ്കിൽ ആദ്യമായി അഭിനയിച്ച ‘അമ്മ നന്ന ഓ തമിള അമ്മായി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു.
തെലുങ്കിൽനിന്നും തമിഴ് സിനിമയിലേക്കും അവിടെനിന്നും പിന്നീട് ബോളിവുഡിലേക്കും അസിൻ പോയി. തമിഴിലെ ആദ്യ ചിത്രം ‘എം. കുമരൻ സൺ ഓഫ് മഹാലക്ഷ്മി’ ആയിരുന്നു. ഈ ചിത്രത്തിലൂടെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ് അസിന് ലഭിച്ചു. പിന്നീട് അഭിനയിച്ച ‘ഗജിനി’ എന്ന തമിഴ് ചിത്രത്തിലും അസിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു. തുടർന്ന് ഒരുപിടി മികച്ച ചിത്രങ്ങളിൽ അസിൻ അഭിനയിച്ചു. ശിവകാശി, പോക്കിരി, വരലാറു, ദശാവതാരം എന്നിവയൊക്കെ അസിന്റെ ഹിറ്റ് ചിത്രങ്ങളാണ്.
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായിരുന്നു കൊല്ലം സുധി. കഴിഞ്ഞ വർഷം ജൂണിലായിരുന്നു കാർ അപകടത്തിൽപ്പെട്ട് കൊല്ലം സുധി മരണപ്പെടുന്നത്. ഭാര്യയെയും രണ്ട് മക്കളെയും...
കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ ബാലയ്ക്കെതിരെ നിരന്തരം ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ രംഗത്തെത്തിയിരുന്നത്. കഴിഞ്ഞ വർഷം അവസാനമായിരുന്നു കോകിലയുമായുള്ള...
നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയുടെ അ ശ്ലീല പരാമർശത്തിനെ രംഗത്തെത്തിയത് വാർത്തയായിരുന്നു. പിന്നാലെ ഈ വിഷയത്തെ വളരെ...
ഏറെ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടായിരുന്നു മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രം രാഷ്ട്രീയ വിമർശനങ്ങൾക്ക് വിധേയമായതോടെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...