
Social Media
ചിത്രങ്ങള്‍ക്ക് നേരെ അശ്ലീല പരാമര്‍ശം; കിടിലൻ മറുപടിയുമായി അഭയ! കയ്യടിച്ച് ആരാധകർ
ചിത്രങ്ങള്‍ക്ക് നേരെ അശ്ലീല പരാമര്‍ശം; കിടിലൻ മറുപടിയുമായി അഭയ! കയ്യടിച്ച് ആരാധകർ

സോഷ്യൽ മീഡിയായിൽ പുതിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതോടെ കടുത്ത സൈബര്‍ ആക്രമണമാണ് സംഗീത സംവിധായകന് ഗോപി സുന്ദറിനും ഗായിക അഭയ ഹിരണ്മയിക്കും നേരെ ഉണ്ടായത്. മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍ എന്ന തെലുങ്ക് സിനിമയുടെ വിജയാഘോഷത്തില്‍ പങ്കെടുത്ത ചിത്രങ്ങളായിരുന്നു അത്.
ചിത്രങ്ങള്‍ക്ക് നേരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയവര്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ അഭയ. മിനി ഡ്രസ്സിലുള്ള തന്റെ കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവെച്ചാണ് അഭയയുടെ മറുപടി. അഭിസാരിക പ്രയോഗം നടത്തിയവര്‍ക്കെതിരെയാണ് അഭയയുടെ മറുപടി.
കൂടുതല്‍ ”സ്ലട്ട്” ഫോട്ടോസ് എന്ന വാക്കുകളോടെയാണ് അഭയയുടെ കുറിപ്പിന്റെ തുടക്കം. ”എന്നെ സ്നേഹിക്കുകയും നിങ്ങളുടെ മനോഹരമായ ചിന്തകള്‍ എനിക്ക് അയയ്ക്കുകയും എന്റെ ചിത്രങ്ങളെ കുറിച്ച് വളരെയധികം സന്തോഷത്തോടെ അഭിനന്ദിക്കുകയും ചെയ്യുന്ന അസംഖ്യം ആളുകള്‍ക്ക് വേണ്ടിയും, വളരെ നന്ദിയുണ്ട്” എന്നാണ് അഭയ കുറിച്ചിരിക്കുന്നത്. അഭയക്ക് പിന്തുണയുമായി ഗോപി സുന്ദറും രംഗത്തെത്തിയിട്ടുണ്ട്.
”എന്റെ ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുളിന് ഒട്ടേറെ സ്നേഹം” എന്നാണ് ഗോപിയുടെ മറുപടി. ‘എന്റെ പവര്‍ബാങ്ക്’ എന്ന ക്യാപ്ഷനോടെ ആയിരുന്നു ഗോപി സുന്ദര്‍ ചിത്രം പങ്കുവെച്ചത്. പൂജ ഹെഗ്ഡെ, അഖില്‍ അക്കിനേനി എന്നിവര്‍ അഭിനയിച്ച ചിത്രമാണ് മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍. അല്ലു അര്ജുന് ആയിരുന്നു വിജയാഘോഷ പാര്‍ട്ടിയിലെ മുഖ്യാതിഥി.
സംവിധായകനായും നടനായും മലയാള സിനിമയിൽ തന്റേതായി ഇടം കണ്ടെത്തിയ നടനാണ് ലാൽ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നതും. മുൻപ്...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
തെന്നിന്ത്യൻ സിനിമയിലെ മിന്നും താരമായിരുന്നു സൗന്ദര്യ. മലയാളം ഉൾപ്പടെ അഭിനയിച്ച ഭാഷകളിലെല്ലാം സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച താരം. സൂപ്പർ താരങ്ങളുടെ നായികയായി...