
Malayalam Articles
മെഗാ സ്റ്റാർ മമമ്മൂട്ടിക്ക് പകരം ദേവൻ , സംവിധാനം ഹരിഹരൻ
മെഗാ സ്റ്റാർ മമമ്മൂട്ടിക്ക് പകരം ദേവൻ , സംവിധാനം ഹരിഹരൻ
Published on

മെഗാ സ്റ്റാർ മമമ്മൂട്ടിക്ക് പകരം ദേവൻ , സംവിധാനം ഹരിഹരൻ
സൗത്ത് ഇന്ത്യൻ സിനിമയുടെ സുന്ദര മുഖം ദേവൻ, അല്ലെങ്കിൽ മലയാള സിനിമ കണ്ടതിൽ വെച്ച് ഏറ്റവും സുന്ദരനായ വില്ലൻ. ദേവന്റെ കഥാപത്രങ്ങളിൽ ഏറ്റവും മികച്ചതായി തോന്നിയത് ആരണ്യകത്തിലെ നക്സലേറ്റിന്റെ കഥാപാത്രമാണ്. എം ടിയുടെ അതിശക്തമായ കഥാപാത്രം. ആ ചിത്രത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുമ്പോഴാണ് ദേവൻ ഇങ്ങനെ പറഞ്ഞത്. “എന്റെ അറിവ് ശരിയാണെങ്കിൽ എം.ടി സാർ മമ്മൂട്ടിയെ മനസ്സിൽ കണ്ടുകൊണ്ടെഴുതിയതായിരുന്നു ഞാൻ ചെയ്ത കഥാപാത്രം. മമ്മൂട്ടിയില്ലെങ്കിൽ പരിചിതനായ മറ്റൊരു നടൻ”. ദുബായ് ഏഷ്യാവിഷൻ ഫാമിലി മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് ദേവൻ തന്റെ ഓർമ്മകൾ പങ്കുവച്ചത്.
“ഹരിഹരൻ സാറാണ് എന്റെ പേര് നിർദ്ദേശിക്കുന്നത്. ഞാൻ അഭിനയിച്ച് തുടങ്ങിയിട്ടധികമായിട്ടില്ല അന്ന്. തുടക്കത്തിൽ തന്നെ അത്തരമൊരു കഥാപാത്രം എന്നത് സ്വപ്നതുല്യമായിരുന്നു. ഒരു ദിവസം ഷൂട്ടിംഗ് കാണാൻ എം.ടി സാർ വന്നതെനിക്കോർമ്മയുണ്ട്. വളരെ ടെൻഷനടിച്ചാണ് എന്റെ സീൻ ഞാനന്ന് പൂർത്തിയാക്കിയത്. എം.ടി സാർ പൊതുവേ ശാന്തനായിരുന്നു. സീൻ കഴിഞ്ഞപ്പോൾ വന്ന് എന്നോടു പറഞ്ഞു, മുമ്പിൽ നിൽക്കുന്നയാളുടെ കണ്ണുകളിൽ നോക്കി വേണം സംസാരിക്കാൻ. ചെയ്യുന്നത് ശരിയാണെന്നുള്ള വിശ്വാസം കണ്ണുകളിൽ കൊണ്ടുവരണം. ഇത് ഫോളോ ചെയ്താണ് പിന്നീട് ഞാൻ അഭിനയിച്ചത്. ചിത്രം കണ്ട് കഴിഞ്ഞ് അദ്ദേഹം എന്നെ വിളിച്ചിട്ടു പറഞ്ഞു, ഒരു പക്ഷേ വേറെ ആരെങ്കിലും ചെയ്തിരുന്നേൽ എനിക്ക് ആ നടനെയാകും കാണാൻ സാധിക്കുമായിരുന്നത്. ദേവനെ ഞാൻ കണ്ടില്ല, എന്റെ കഥാപാത്രത്തെയാണ് ഞാൻ കണ്ടത്. എന്റെ മനസ്സിൽ എന്നും നിറഞ്ഞ് നിൽക്കുന്ന വാക്കുകളാണത്.” ദേവൻ പറഞ്ഞു.
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
മോഹൻലാൽ നായകനായി ഇന്ന് പുറത്തിറങ്ങിയ ചിത്രമാണ് എമ്പുരാൻ. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയതായി ആമ്റി പുറത്ത് വരുന്ന റിപ്പോർട്ട്. വിവിധ...
സംസ്ഥാന സർക്കാരിന്റെ 2024ലെ വനിതാരത്ന പുരസ്കാരം ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. സാമൂഹ്യ സേവന വിഭാഗത്തിൽ...
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
മലയാള സിനിമയെ സംബന്ധിച്ച് റെക്കോർഡുകൾ തിരുത്തി കുറിച്ച വർഷമിയിരുന്നു ഇത്. കോവിഡിന് ശേഷം വളരെ പ്രതിസന്ധിയിലൂടെ കടന്ന് പോയ സിനിമാ മേഖലയ്ക്ക്...