
News
ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസ്; നടി അനന്യ പാണ്ഡയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും; നെഞ്ചിടിപ്പോടെ!
ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസ്; നടി അനന്യ പാണ്ഡയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും; നെഞ്ചിടിപ്പോടെ!
Published on

ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് യുവ നടി അനന്യ പാണ്ഡയെ ഇന്ന് എൻസിബി വീണ്ടും ചോദ്യം ചെയ്യും. അനന്യയുടെ ഫോണും ലാപ്ടോപ്പും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനാണ് എൻസിബിയുടെ തീരുമാനം.
ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെയും ഒപ്പം അറസ്റ്റിലായവരുടെയും മൊബൈലിലെ വാട്സ്ആപ്പ് ചാറ്റിൽ നിന്നാണ് അനന്യയുടെ പങ്കിനെക്കുറിച്ച് എൻസിബി ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയത്. ഇത് സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തുകയാണ് ചോദ്യം ചെയ്യലിന്റെ ലക്ഷ്യം.
മലെ രണ്ട് മണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷമാണ് ഇന്ന് രാവിലെ വീണ്ടും ഹാജരാകാൻ അനന്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. വീട്ടിൽ നടത്തിയ റെയ്ഡിനിടെ പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങൾ വിശദമായി പരിശോധിക്കണം. മൂന്ന് നാല് ദിവസത്തേക്കുള്ള ഷൂട്ടിംഗ് മാറ്റിവയ്ക്കാൻ എൻസിബി നടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം അന്വേഷണ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയ്ക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് എൻസിപി നേതാവും മന്ത്രിയുമായ നവാബ് മാലിക്ക് ഉന്നയിക്കുന്നത്. നടീനടൻമാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘമാണ് സമീർ വാങ്കഡെയുടേതെന്നാണ് ഒടുവിലത്തെ ആരോപണം. ലോക്ഡൗൺ കാലത്ത് ബോളിവുഡ് താരങ്ങൾ പലരും മാലിദ്വീപിലുണ്ടായിരുന്ന സമയം സമീറും കുടുംബവും അവിടെയുണ്ടായിരുന്നുവെന്നും ചിത്രങ്ങൾ പുറത്ത് വിട്ട് അദ്ദേഹം പറഞ്ഞു. ബിജെപിക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന സമീർ ഉടനെ ജയിലിൽ പോവേണ്ടി വരുമെന്നും മന്ത്രി പ്രതികരിച്ചു.
എന്നാൽ രാഷ്ട്ര സേവനത്തിന്റെ പേരിൽ ജയിലിൽ പോവാൻ താൻ തയ്യാറാണെന്ന് സമീർ വാങ്കഡെ തിരിച്ചടിച്ചു. പണം തട്ടുന്ന സംഘമെന്ന ആരോപണം ഏറെ വേദനിപ്പിക്കുന്നതാണെന്ന് സമീർ വാങ്കഡെ പ്രതികരിച്ചു. സർക്കാരിന്റെ അനുമതി വാങ്ങിയാണ് മാലിദ്വീപിൽ പോയത്. എന്നിട്ടും തന്റെ കുടുംബത്തെയടക്കം മന്ത്രി വേട്ടയാടുകയാണെന്നും സമീർ പറഞ്ഞു.
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമലല്, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ...
മികച്ച നവാഗത സംവിധായകനുള്ള ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നടൻ മോഹൻലാലിന്. കഴിഞ് ദിവസം, കലാഭവൻ മണി മെമ്മോറിയൽ അവാർഡ്...
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...