
Malayalam
ആനന്ദത്തിലെ കുപ്പി വിവാഹിതനാകുന്നു; വധുവിനെ കണ്ടോ? ചിത്രം വൈറൽ
ആനന്ദത്തിലെ കുപ്പി വിവാഹിതനാകുന്നു; വധുവിനെ കണ്ടോ? ചിത്രം വൈറൽ
Published on

ആനന്ദം എന്ന സിനിമയിലെ കുപ്പി എന്ന കഥാപാത്രം അവതരിപ്പിച്ച് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് വിശാഖ് നായർ. എഞ്ചിനീയറിങ് ബിരുദധാരിയായ വിശാഖ് ജോലി ഉപേക്ഷിച്ചാണ് അഭിനയത്തിലേക്ക് ഇറങ്ങിയത്. പുത്തൻപണം, ചങ്ക്സ്, ചെമ്പരത്തിപ്പൂ, കുട്ടിമാമ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഒപ്പം ചില വെബ് സീരിസിലും വിശാഖ് അഭിനയിച്ചിരുന്നു.
ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ താൻ വിവാഹിതനാകാൻ ഒരുങ്ങുന്നതായി വിശാഖ് ആരാധകരെ അറിയിച്ചിരിക്കുകയാണ് വധുവിനൊപ്പമുള്ള ഫോട്ടോയും വിശാഖ് പങ്കുവെച്ചു. ജയപ്രിയ നായർ എന്നാണ് വിശാഖിന്റെ പ്രതിശ്രുത വധുവിന്റെ പേര്.
‘ഒക്ടോബർ 21, 2016 ൽ ആനന്ദം പുറത്തുവന്നു… എന്റെ ജീവിതം പൂർണമായും മാറ്റിമറിച്ച ദിവസം. 2018ൽ ആറ്റം ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്ന് എന്നിലെ മോമിയെ പുറത്തെടുത്ത ദിവസം. ഞാൻ ഇതുവരെ ചെയ്തതിൽ ഏറ്റവും വലിയ പ്രഖ്യാപനം ചെയ്യാൻ പോകുന്ന ദിവസം… ഒരാളുടെ ജീവിതത്തിൽ ചിന്തിക്കാനാവാത്തതായി തോന്നുന്ന ഒരു പോയിന്റ് വരുന്നു. ഒരാൾ തന്റെ സ്വതന്ത്ര്യമുള്ള ഇച്ഛാശക്തി കൈമാറാനും എതിർലിംഗത്തിൽപ്പെട്ട മറ്റൊരാളുടെ സന്തോഷവും സങ്കടവും അനുഭവിക്കാനും തീരുമാനിക്കുകയും ചെയ്യുന്നു. ഭയപ്പെടുത്തുന്നതായി തോന്നുന്നുണ്ടോ, ശരിയല്ലേ? മുകളിലുള്ള ചിത്രങ്ങളിലേത് പോലെ ഞാൻ ആ യുവതിയെ കണ്ടുമുട്ടി… അത് പോലെ ആ ഭയങ്ങൾ അലിഞ്ഞു.
മഴവില്ലിന്റെ അവസാനത്തിൽ എനിക്ക് ഒരു സ്വർണ്ണ പാത്രം കാണാൻ കഴിഞ്ഞു. കാരണം… ഞാൻ തിരയുന്നത് പോലും എന്തെന്ന് എനിക്കുപോലും അറിയാത്തത് ഞാൻ കണ്ടെത്തിയിരുന്നു… നഷ്ടപ്പെട്ട പസിൽ. അതിനാൽ പ്രതീക്ഷയും സന്തോഷവും ആവേശവും നിറഞ്ഞ് ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു എന്റെ പ്രതിശ്രുത വധു ജയപ്രിയ നായരെ…. ഞങ്ങൾ ഉടൻ തന്നെ ഒരു മോതിരം ഇടും. അതുവരെ ഞങ്ങള് നിങ്ങളുടെ ഹൃദയത്തിലും പ്രാർത്ഥനയിലും ഉണ്ടാകണേ…. ഒക്ടോബർ 21. #ഇനിആനന്ദമേ എന്ന് പറയാൻ എനിക്ക് കൂടുതൽ കാരണങ്ങൾ നൽകുന്ന ഒരു ദിവസം’ വിശാഖ് ഫോട്ടോ പങ്കുവെച്ച് കുറിച്ചു.
ആനന്ദത്തിൽ വിശാഖിനൊപ്പം അഭിനയിച്ച അനാർക്കലി മരക്കാർ, അഹാന കൃഷ്ണ, അപൂർവ ബോസ്, സൗബിൻ, ഷാഹിർ തുടങ്ങിയവരെല്ലാം വിശാഖിനും പ്രതിശ്രുത വധുവിനും ആശംസകൾ നേർന്ന് എത്തി. ആശംസകൾ കുപ്പി എന്നാണ് അനാർക്കലി കുറിച്ചത്.
സംവിധായകൻ സിബി മലയിലിനെതിരെ നടനും സംവിധായകനും ദേശീയ അവാർഡ് മുൻ ജൂറി അംഗവുമായ എം.ബി. പത്മകുമാർ. സുരേഷ് ഗോപിയുടെ ജെഎസ്കെ എന്ന...
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് കെ. കുഞ്ഞികൃഷ്ണൻ. മലയാള ടെലിവിഷൻ രംഗത്തിന് നൽകിയ...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...