നിഴൽ എന്ന സിനിമയിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ചലച്ചിത്ര ലോകത്തിലേയ്ക്ക് ഐസിന് ഹാഷ് എത്തിയത്. നിഴലിൽ അഭിനയിക്കുന്ന കൊച്ചുമിടുക്കനെ മലയാളികൾ മുൻപ് തന്നെ ഏറ്റെടുത്തിരുന്നു.
അഭിമുഖങ്ങളിൽ ഐസിൻ സംസാരിക്കുന്നത് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു കൊച്ചുകുട്ടി എന്നൊന്നും പറഞ്ഞ് മാറ്റി നിർത്താൻ സാധിക്കാത്ത സംസാരമായിരുന്നു ഐസിന്റേത് . അബുദാബിയിലെ പരസ്യമേഖലയിലെ സ്ഥിരം സാന്നിധ്യമായ ഐസിന് ഹോളിവുഡ് സിനിമയിലേക്ക് കടക്കുന്ന വാർത്തയും അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. ‘നോര്‍ത്ത് ഓഫ് ദി ടെന്‍’ എന്നാണ് സിനിമയുടെ പേര്. ലൊക്കേഷനിൽ നിന്നുള്ള ദൃശ്യങ്ങൾ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചാണ് പുത്തൻ വിശേഷം ഈ കുട്ടിത്താരം അറിയിച്ചത്.
ഇപ്പോൾ ചർച്ചയാകുന്നത് ഐസിൻ എടുത്ത ഒരു ഇന്റർവ്യൂ ആണ് . ലിവർപൂൾ ലെജിൻഡ്സിനെ ഇന്റർവ്യൂ ചെയ്യുന്ന ആളെ കണ്ടാൽ ആരും ഒന്ന് ഞെട്ടും .നിഴലിൽ എല്ലാവരെയും കഥ പറഞ്ഞു പേടിപ്പിച്ച നയൻതാരയുടെ മകനായിട്ടെത്തിയ ഐസിൻ തന്നെയാണ് ഇവിടെ ഇന്റർവ്യൂവർ.അതും ആറാമത്തെ വയസ്സിൽ.
അഞ്ചാം വയസ്സിൽ പീഡിയാഷുവറിന്റെ പരസ്യത്തിലൂടെയാണ് ഐസിൻ മോഡലിങ് രംഗത്ത് തിരിച്ചെത്തിയത്. ഇപ്പോള്‍ നിരവധി പ്രഫഷണല്‍ പരസ്യ ഏജന്‍സികളുമായി കരാറുള്ള സൂപ്പർ മോഡലായി ഐസിന് ഹാഷ് മാറിക്കഴിഞ്ഞു.
യുഎഇയുടെ ദേശീയ ദിനത്തിലും ദുബായ് ടൂറിസം പരസ്യങ്ങളിലും ദുബായ്, അബുദാബി, ഗവന്റുകളുടെ പരസ്യങ്ങളിലും സ്ഥിരസാന്നിധ്യമാണ് ഈ കുട്ടി മോഡൽ. മക് ഡോണൽഡ്സ്, കിൻഡർ ജോയ്, ഫോക്സ് വാഗൻ, നിഡോ, വാർണർ ബ്രോസ്, ലൈഫ്ബോയ്, വാവെയ്, ഹൈൻസ് തുടങ്ങിയ രാജ്യാന്തര ബ്രാൻഡുകളുടെ പരസ്യങ്ങളിൽ അഭിനയിച്ച ഐസിൻ, അറബിക് പരസ്യങ്ങളിലെ ‘എമിറാത്തി ബോയ്’ എന്നാണ് അറിയപ്പെടുന്നത്.
ദുബായിൽ സോഷ്യൽ മീഡിയ മാനേജരായ മലപ്പുറം നിലമ്പൂർ മൂത്തേടം സ്വദേശി ഹാഷ് ജവാദിന്റെയും അബുദാബിയിൽ മൈക്രോബയോളജിസ്റ്റായ കോഴിക്കോട് സ്വദേശി നസീഹയുടെയും മകനാണ് ഐസിൻ. അജ്മാൻ ഹാബിറ്റാറ്റ് സ്കൂളിലെ വിദ്യാർഥിയാണ്. സഹോദരി രണ്ടര വയസ്സുകാരിയായ ഹവാസിൻ ഹാഷ്.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...