Connect with us

സ്റ്റാർട്ട് മ്യൂസിക്കിൽ നിന്നും പോയെങ്കിലെന്താ വാൽക്കണ്ണാടിയുമായി ആര്യ എത്തിയല്ലോ?; ആര്യയെ മിസ് ചെയ്തവർക്ക് സന്തോഷവാർത്ത ; വീണ്ടും ഏഷ്യാനെറ്റിൽ ആര്യ ബഡായി !

Malayalam

സ്റ്റാർട്ട് മ്യൂസിക്കിൽ നിന്നും പോയെങ്കിലെന്താ വാൽക്കണ്ണാടിയുമായി ആര്യ എത്തിയല്ലോ?; ആര്യയെ മിസ് ചെയ്തവർക്ക് സന്തോഷവാർത്ത ; വീണ്ടും ഏഷ്യാനെറ്റിൽ ആര്യ ബഡായി !

സ്റ്റാർട്ട് മ്യൂസിക്കിൽ നിന്നും പോയെങ്കിലെന്താ വാൽക്കണ്ണാടിയുമായി ആര്യ എത്തിയല്ലോ?; ആര്യയെ മിസ് ചെയ്തവർക്ക് സന്തോഷവാർത്ത ; വീണ്ടും ഏഷ്യാനെറ്റിൽ ആര്യ ബഡായി !

മലയാളി പ്രേക്ഷകർക്കിടയിൽ ഇന്നും സജീവമായി നിൽക്കുന്ന അവതാരകയാണ് ആര്യ. സീരിയലിലൂടെയാണ് താരം മിനിസ്ക്രീനിൽ എത്തിയതെങ്കിലും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത് ബഡായി ബംഗ്ലാവ് എന്ന ടോക്ക് ഷോയിലൂടെയാണ്. പിഷാരഡി ധർമജൻ മുകേഷ് എന്നിവർക്കൊപ്പം ആര്യയും പ്രേക്ഷകർക്ക് പ്രിയങ്കരിയായി.

ബാഡായി ബംഗ്ലാവിന് ശേഷം നിരവധി പരിപടികളിൽ ആര്യ എത്തിയിട്ടുണ്ടെങ്കിലും താരത്തെ അറിയപ്പെടുന്നത് ആര്യ ബഡായി എന്നാണ്. താരത്തിന്റെ സോഷ്യൽ മീഡിയയിലെ പേരും ആര്യ ബഡായി എന്നാണ്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ആര്യ വീണ്ടും ഏഷ്യനെറ്റിലേയ്ക്ക് മടങ്ങി എത്തിയിരിക്കുകയാണ്.

ചാനലിന്റെ ഏറ്റവും ജനപ്രിയ ഷോയായ വാൽക്കണ്ണാടിയിലൂടെയാണ് താരം തിരികെ എത്തുന്നത്. ഇതിന്റെ പ്രെമോ വീഡിയോ സോഷ്യൽ മീഡിയയിലും മറ്റും വൈറലാണ്. വളരെ വ്യത്യസ്തമായിട്ടാണ് പരിപാടി ഒരുക്കിയിരിക്കുന്നത്.

നിരവധി പ്രമുഖ താരങ്ങളും അതിഥികളായി ഈ ഷോയിൽ എത്തുന്നുണ്ട്. സിനിമ സംബന്ധിച്ച ചോദ്യോത്തര പരിപാടി, രസകരമായ ഗെയിമുകള്‍, മറ്റ് വിവിധ കലാപരിപാടികള്‍ എന്നിവയൊക്കെ നിറഞ്ഞ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഷോയായിരിക്കും ‘വാല്‍ക്കണ്ണാടി’. ശീലങ്ങള്‍ മാറ്റാം എന്ന് പറഞ്ഞുകൊണ്ടാണ് പരിപാടിയുടെ പ്രമോ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ഒക്ടോബർ 18 തിങ്കളാഴ്ചയാണ് വാൽക്കണ്ണാടി ആരംഭിക്കുന്നത്. തിങ്കൾ മുതൽ വെള്ളിവരെ ഉച്ചയ്ക്ക് 1 മണിക്കാണ് വാൽക്കണ്ണാടി സംപ്രേക്ഷണം ചെയ്യുന്നത്. താനും ഏറെ ആകാംക്ഷയിലാണെന്ന് പരുപാടിയെ കുറിച്ച് ആര്യ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ബിഗ് ബോസ് ഷോയിലൂടെയാണ് ആര്യ പ്രേക്ഷകർക്ക് കുറച്ച് കൂടി സുപരിചിതയാവുന്നത്. ബഡായി ബംഗ്ലാവിൽ കണ്ട ആര്യയെ ആയിരുന്നില്ല ബിഗ് ബോസിൽ കണ്ടത്. പ്രേക്ഷകരെ സ്ക്രീനിൽ ചിരിപ്പിക്കുമെങ്കിലും ജീവിതത്തിൽ ആര്യ സീരിയസ് ആണ്. സീസൺ 2 ലെ ശക്തയായ മത്സാരാർഥിയായിരുന്നു. ടോപ്പ് ഫൈവിലും ആര്യയെ പ്രതീക്ഷിച്ചിരുന്നു.

എന്നാൽ കൊവിഡ‍ിനെ തുടർന്ന് വിജയി പ്രഖ്യാപിക്കുന്നതിന് മുൻപ് ഷോ നിർത്തി വയ്ക്കുകയായിരുന്നു. ഷോയിലൂടെ ആരാധകരെ മാത്രമല്ല വിമർശകരേയും താരം നേടിയിരുന്നു രൂക്ഷമായ സൈബർ അറ്റാക്ക് ആര്യയ്ക്കെതിരെ നടന്നിരുന്നു. എന്നാൽ ഇതൊന്നും കാര്യമാക്കാതെ തകന്റെ ജോലിയിൽ ആര്യ സജീവമാവുകയായിരുന്നു.

about arya badayi

More in Malayalam

Trending

Recent

To Top