
Malayalam
പൃഥ്വിരാജിന് പിറന്നാളാശംസകളുമായി മോഹന്‍ലാല്‍…പിറന്നാള്‍ സമ്മാനമൊരുക്കി ‘ബ്രോ ഡാഡി’ ടീം; വിഡിയോ വൈറൽ
പൃഥ്വിരാജിന് പിറന്നാളാശംസകളുമായി മോഹന്‍ലാല്‍…പിറന്നാള്‍ സമ്മാനമൊരുക്കി ‘ബ്രോ ഡാഡി’ ടീം; വിഡിയോ വൈറൽ
Published on

പൃഥ്വിരാജിന് പിറന്നാള്‍ ആശംസകളുമായി നടൻ മോഹന്‍ലാല്‍. പുതിയ ചിത്രമായ ‘ബ്രോ ഡാഡി’ ലൊക്കേഷനില്‍ നിന്നുള്ള പൃഥ്വിയുടെയും തന്റെയും ദൃശ്യങ്ങള്‍ ചേര്‍ത്തുള്ള വീഡിയോ പങ്കുവച്ചുകൊണ്ടാണ് മോഹന്‍ലാല്‍ പിറന്നാള്‍ ആശംസ നേര്‍ന്നത്.
ജന്മദിനം ആഘോഷിക്കുന്ന പൃഥ്വിയ്ക്ക് പിറന്നാള്‍ സമ്മാനവുമായി ‘ബ്രോ ഡാഡി’ ടീം എത്തിയിട്ടുണ്ട്. ബ്രോ ഡാഡിയുടെ ചിത്രീകരണസമയത്തെ പൃഥ്വിയുടെ രസകരമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വിഡിയോ ആണ് അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തത്.
ലൂസിഫറിനു ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്നു. മോഹന്‍ലാല്‍, പൃഥ്വിരാജ്, മല്ലിക സുകുമാരന്‍, ലാലു അലക്സ്, ഉണ്ണി മുകുന്ദന്, മീന, കനിഹ, കല്യാണിപ്രിയദര്ശന് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.
സിനിമയുടെ ചിത്രീകരണം ഈ മാസം ആറാം തീയതി അവസാനിച്ചിരുന്നു. ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവരുടേതാണ് തിരക്കഥ. ഛായാഗ്രഹണം അഭിനന്ദന് രാമാനുജം. സംഗീതം ദീപക് ദേവ്. ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഡയറക്റ്റ് ഒടിടി റിലീസ് ആയിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ എസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പട്ട വിവാദങ്ങളാണ് സോഷ്യൽ...
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
തെലുങ്ക് നടൻ പ്രഭാസിന്റെ പേരിൽ 50 ലക്ഷം രൂപയുടെ ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന് പറഞ്ഞ് രംഗത്തത്തി നടൻ ഫിഷ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...