Connect with us

വർഷങ്ങൾ നീണ്ട കാത്തിരിപ്പ് ഇന്നലത്തോടെ അവസാനിച്ചു, ഒടുവിൽ അതും! ആ രഹസ്യം പൊട്ടിച്ചു; ഞങ്ങളിവരെ പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കാനുള്ള ഒരുക്കത്തിലാണ്.. ആശംസകളുമായി ആരാധകർ

Malayalam

വർഷങ്ങൾ നീണ്ട കാത്തിരിപ്പ് ഇന്നലത്തോടെ അവസാനിച്ചു, ഒടുവിൽ അതും! ആ രഹസ്യം പൊട്ടിച്ചു; ഞങ്ങളിവരെ പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കാനുള്ള ഒരുക്കത്തിലാണ്.. ആശംസകളുമായി ആരാധകർ

വർഷങ്ങൾ നീണ്ട കാത്തിരിപ്പ് ഇന്നലത്തോടെ അവസാനിച്ചു, ഒടുവിൽ അതും! ആ രഹസ്യം പൊട്ടിച്ചു; ഞങ്ങളിവരെ പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കാനുള്ള ഒരുക്കത്തിലാണ്.. ആശംസകളുമായി ആരാധകർ

മലയാളത്തില്‍ മുന്‍നിര നായികമാരില്‍ ഒരാളായി തിളങ്ങി നിന്ന താരമാണ് മീരാ ജാസ്മിന്‍. ഒരുകാലത്ത് കാവ്യാ മാധവനും നവ്യാ നായർക്കും ഒപ്പം ചേർത്തുപറഞ്ഞ പേരായിരുന്നു നടി മീര ജാസ്മിന്റേത്.

2001ൽ ചങ്ങനാശ്ശേരി അസ്സംപ്ഷൻ കോളേജിൽ സുവോളജി ബിരുദത്തിനു പഠിച്ചുകൊണ്ടിരുന്ന സമയത്താണ് ലോഹിതദാസ് തന്റെ “സൂത്രധാരൻ” എന്ന സിനിമയിൽ നായിക ആയി മീരയെ അവതരിപ്പിയ്ക്കുന്നത്.


പിന്നീട് മലയാളത്തിലെ മുൻ നിര നായകന്മാരോടൊപ്പം ശ്രദ്ദേയമായ സിനിമകളിൽ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും തൻറേതായ ഒരിടം നേടിയെടുക്കുകയായിരുന്നു മീര ജാസ്മിൻ. മഞ്ജു വാര്യർക്ക് ശേഷം മലയാള സിനിമയ്ക് കിട്ടിയ മറ്റൊരു അതുല്യ പ്രതിഭയായിരുന്നു മീര ജാസ്മിൻ

ഇടക്കാലത്ത് സിനിമയില്‍ നിന്നും ഇടവേളയെടുത്ത മീര ശക്തമായി തിരിച്ചെത്തുകയാണ്. തിരിച്ചുവരവിനെക്കുറിച്ച് വാചാലയായുള്ള മീരയുടെ അഭിമുഖത്തിന്റെ വീഡിയോ അടുത്തിടെ വൈറൽ ആയിരുന്നു. ഇതിന് പിന്നാലെ പിന്നാലെ ഇപ്പോഴിതാ സത്യൻ അന്തിക്കാട് മീരയുടെ തിരിച്ചുവരവിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ്.

വിജയദശമി ദിനത്തിൽ മീര ജാസ്മിൻ വീണ്ടും ക്യാമറക്കു മുന്നിലെത്തി. പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദമാണ് സെറ്റിലാകെ. എത്രയെത്ര ഓർമ്മകളാണ് എന്ന് പറഞ്ഞുതുടങ്ങുന്ന പോസ്റ്റാണ് വൈറലായി മാറിയത്. ഇടവേളയ്ക്ക് ശേഷം മീര തന്റെ സിനിമയില്‍ അഭിനയിക്കുന്നതിന്റെ സന്തോഷവും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പങ്കുവെച്ചു.

അദ്ദേഹത്തിന്റെ വാക്കുകൾ!

വിജയദശമി ദിനത്തിൽ മീര ജാസ്മിൻ വീണ്ടും ക്യാമറക്കു മുന്നിലെത്തി. പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദമാണ് സെറ്റിലാകെ. എത്രയെത്ര ഓർമ്മകളാണ്. രസതന്ത്രത്തിൽ ആൺകുട്ടിയായി വന്ന ‘കൺമണി’. അമ്മയെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തിയ ‘അച്ചു’. ഒരു കിലോ അരിക്കെന്താണ് വിലയെന്ന് ചോദിച്ച് വിനോദയാത്രയിലെ ദിലീപിനെ ഉത്തരം മുട്ടിച്ച മിടുക്കി. മീര ഇവിടെ ജൂലിയറ്റാണ്. കൂടെ ജയറാമും, ദേവികയും, ഇന്നസെന്റും, സിദ്ദിഖും, കെ പി എ സി ലളിതയും, ശ്രീനിവാസനുമൊക്കെയുണ്ട്. കേരളത്തിലെ തിയ്യേറ്ററുകളിലൂടെത്തന്നെ ഞങ്ങളിവരെ പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കാനുള്ള ഒരുക്കത്തിലാണ്. – സത്യൻ കുറിച്ചു.

നമ്മുടെ ചുറ്റുപാടുമുള്ള ജീവിതത്തിൽ നിന്ന് അടർത്തിയെടുക്കുന്ന കഥകളാണ് എന്നുമെന്നും ഓർമ്മിക്കുന്ന സിനിമകളായി മാറുക. ഞാനെപ്പോഴും ആഗ്രഹിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് അത്തരം കഥകൾക്ക് വേണ്ടിയാണ്. ഇതാ – ഈ വിഷുവിന് പുതിയ സിനിമയുടെ വിശേഷങ്ങൾ നിങ്ങളുമായി പങ്കുവെക്കുന്നു. ജയറാമാണ് നായകൻ. മീര ജാസ്മിൻ നായികയാകുന്നു. ഒപ്പം ‘ഞാൻ പ്രകാശനിൽ’ ടീന മോളായി അഭിനയിച്ച ദേവിക സഞ്ജയ് എന്ന മിടുക്കിയുമുണ്ട്. ഇന്നസെന്‍റും ശ്രീനിവാസനും സിദ്ദിക്കുമൊക്കെ ഈ സിനിമയുടെ ഭാഗമാകും- എന്നും മുൻപൊരിക്കൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്.

സത്യന്‍ അന്തിക്കാടുമായി വീണ്ടും ഒന്നിച്ചു പ്രവര്‍ത്തിക്കുന്നത് അനുഗ്രഹമായി കാണുന്നുവെന്നും രണ്ടാം വരവില്‍ ഈ സിനിമ നല്ല തുടക്കമാകുമെന്നു പ്രതീക്ഷിക്കുന്നുവെന്നും മീര ജാസ്മിന്‍ പറഞ്ഞിരുന്നു.
രസതന്ത്രം, അച്ചുവിന്റെ അമ്മ തുടങ്ങി താനും സത്യന്‍ അന്തിക്കാടും നേരത്തെ ഒരുമിച്ച സിനിമകളുമായി ഈ ചിത്രത്തെ താരതമ്യപ്പെടുത്തരുത്. ഇതുമൊരു സത്യന്‍ അന്തിക്കാട് ചിത്രം തന്നെയാണ്. എനിക്ക് കിട്ടിയിരിക്കുന്നത് മികച്ച കഥാപാത്രത്തെയാണ്. രണ്ടാം വരവില്‍ ഇത് നല്ലൊരു തുടക്കമാവട്ടെയെന്ന് ആഗ്രഹിക്കുന്നു. നല്ല കഥാപാത്രങ്ങളും സിനിമകളും തന്നെ തേടിയെത്തുമെന്നാണ് കരുതുന്നതെന്നും താരം പറഞ്ഞു

ഭർത്താവിനൊപ്പം വിദേശത്ത് കഴിയുന്ന മീര നല്ല വേഷങ്ങൾ ലഭിച്ചാൽ അഭിനയിക്കും എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. പത്ത് കൽപനകൾ എന്ന ചിത്രമാണ് മീരയുടേതായി ഏറ്റവുമൊടുവിൽ റിലീസ് ചെയ്ത ചിത്രം. മഴനീർത്തുള്ളികൾ, ഇതിനുമപ്പുറം എന്നീ ചിത്രങ്ങൾ മീര പൂർത്തിയാക്കിയിട്ടുണ്ട്. അടുത്തിടെയാണ് ഗോൾഡൻ വിസ മീരയ്ക് ലഭിച്ചത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top