ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന നടിയായിരുന്നു മേനക. ഇന്നും പലരുടെയും ഇഷ്ട നായികമാരുടെ ലിസ്റ്റെടുത്താല്‍ മുന്പ്പന്തിയില് തന്നെ മേനകയുണ്ടാകും. സിനിമയില്‍ തിളങ്ങി നിന്ന താരം വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു. എങ്കിലും ഇടയ്ക്ക് ചില ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു
മലയാളത്തിന്റെ ഹിറ്റ് ജോഡികളായ മേനകയും ശങ്കറും ഒരു നീണ്ട ഇടവേളക്ക് ശേഷം ഭ്രമത്തില്‍ ഒന്നിച്ചിരിക്കുകയാണ്. ഇപ്പോൾ ഇതാ ഒരു യൂട്യൂബ് ചാനലിണ് നൽകിയ അഭിമുഖത്തിൽ മേനക ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ്.
ഇപ്പോള്‍ തനിക്ക് ഇത്രയും ആരാധകരുള്ള കാര്യം അറിയില്ലായിരുന്നു. കുറച്ചു മുമ്പ് അറിഞ്ഞിരുന്നെങ്കില്‍ കൂടുതല്‍ സിനിമ ചെയ്യാമായിരുന്നെന്നും മേനക പറയുന്നു.
പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷയാണ് ‘ഭ്രമ’ത്തില്‍ അഭിനയിക്കാന്‍ വിളിക്കുന്നത്. എന്തുകൊണ്ടാണ് എന്നെ വിളിക്കുന്നത് വേറെ ആരെയെങ്കിലും വിളിച്ചൂടെ എന്ന് ചോദിച്ചപ്പോള്‍ ഇവിടെ ചര്‍ച്ച ചെയ്തപ്പോള്‍ ചേച്ചി വരണമെന്നാണ് എല്ലാവരും ഒരുപോലെ പറയുന്നത് എന്ന് പറഞ്ഞു. 20 വര്‍ഷത്തിനു ശേഷം ചില സിനിമകള്‍ ചെയ്തെങ്കിലും ശങ്കറിനൊപ്പം അഭിനയിച്ചതുകൊണ്ട് ഭ്രമത്തിലെ കഥാപാത്രം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടതെന്ന് മേനക പറഞ്ഞു.
ആളുകള്‍ക്ക് ഇത്രയും ആഗ്രഹമുണ്ടെങ്കില്‍ ഇനിയും ശങ്കറിന്റെ കൂടെ സിനിമ ചെയ്യാന്‍ താത്പര്യമുണ്ട്. പണ്ടത്തെ പ്രേം നസീര്‍-ഷീല, ശിവാജി ഗണേശന്- പത്മിനി കൂട്ടുകെട്ടുകള്‍ പോലെ തന്റെയും ശങ്കറിന്റെയും കോമ്പിനേഷന്‍ സിനിമയില്‍ ഉണ്ടെന്നത് സന്തോഷമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. ഭ്രമം ചിത്രത്തില്‍ അതിഥി വേഷത്തിലാണ് മേനക എത്തുന്നത്. ചിത്രത്തിലെ ശങ്കറിന്റെ പഴയ ചിത്രങ്ങളിലെ നായികയായ് മേനക എന്ന കഥാപാത്രമായി തന്നെയാണ് താരം അഭിനയിക്കുന്നത്.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...