ദുൽഖർ ആരാധാകർക്കിനി ബോളിവുഡ് സിനിമ കാണാം; ബോളിവുഡ് സൈക്കളോജിക്കല്‍ ത്രില്ലറില്‍ അഭിനയിക്കാൻ ദുല്‍ഖര്‍ സല്മാന്; ഒപ്പം പ്രധാന വേഷത്തില്‍ സണ്ണി ഡിയോളും!
ദുൽഖർ ആരാധാകർക്കിനി ബോളിവുഡ് സിനിമ കാണാം; ബോളിവുഡ് സൈക്കളോജിക്കല്‍ ത്രില്ലറില്‍ അഭിനയിക്കാൻ ദുല്‍ഖര്‍ സല്മാന്; ഒപ്പം പ്രധാന വേഷത്തില്‍ സണ്ണി ഡിയോളും!
ദുൽഖർ ആരാധാകർക്കിനി ബോളിവുഡ് സിനിമ കാണാം; ബോളിവുഡ് സൈക്കളോജിക്കല്‍ ത്രില്ലറില്‍ അഭിനയിക്കാൻ ദുല്‍ഖര്‍ സല്മാന്; ഒപ്പം പ്രധാന വേഷത്തില്‍ സണ്ണി ഡിയോളും!
ഒരിടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്മാന് ബോളിവുഡിലേക്ക് കടക്കുകയാണ്. ആര്. ബല്‍കി സംവിധാനം ചെയ്യുന്ന സൈക്കളോജിക്കല്‍ ത്രില്ലറിലാണ് ദിൽഖർ അഭിനയിക്കാൻ ഒരുങ്ങുന്നത്. ചീനി കം, പാ, ഷമിതാഭ്, കി ആന്‍ഡ് ക, പാഡ് മാന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആര്. ബല്‍കി. ത്രില്ലര്‍ ഴോണറില്‍ ഒരുക്കുന്ന ബാല്‍കിയുടെ ആദ്യ ചിത്രമാണിത്.
ചിത്രത്തിന്റെ ടൈറ്റില്‍ ഞായറാഴ്ച പുറത്തുവിട്ടു. ചുപ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടാഗ് ലൈന്‍ ഒരു കലാകാരന്റെ പ്രതികാരം എന്നാണ്. പ്രമുഖ ബോളിവുഡ് സംവിധായകനായിരുന്ന ഗുരു ദത്തിനുള്ള ആദരം എന്ന നിലയ്ക്കാണ് ചിത്രം ഒരുക്കുന്നതെന്ന് സംവിധായകന് ആര്. ബല്‍കി പറഞ്ഞിരുന്നു.
ഗുരു ദത്തിന്റെ ചരമ വാര്‍ഷിക ദിനത്തിലാണ് ടൈറ്റില്‍ പുറത്തുവിട്ടിരിക്കുന്നത്. സണ്ണി ഡിയോള്‍, ശ്രേയ ധന്വന്തരി, പൂജ ഭട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയായ ചിത്രത്തിന്റെ രചന ബല്‍കിക്കൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവരാണ്. ഛായാഗ്രഹണം വിശാല്‍ സിന്‍ഹ. സംഗീതം അമിത് ത്രിവേദി.
ദുല്‍ഖര്‍ സല്‍മാന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണിത്. ഇര്ഫാന് ഖാനൊപ്പം എത്തിയ ‘കര്വാന്’ അഭിഷേക് ശര്‍മ്മയുടെ സംവിധാനത്തിലെത്തി ‘ദി സോയ ഫാക്ടര്‍’ എന്നിവയായിരുന്നു ദുല്‍ഖറിന്റെ മുന്‍ ഹിന്ദി ചിത്രങ്ങള്‍.
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
ഗാനഗന്ധർവ്വൻ കെജെ യേശുദാസിന്റെ മകൻ എന്നതിലുപരി സംഗീതലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ ഗായകനാണ് വിജയ് യേശുദാസ്. പാട്ടുകാരനായി മാത്രമല്ല, നടനായും തിളങ്ങിയ...
1957-58 കാലത്തെ കേരളത്തിലെ മലയോര മേഘലയിലെ കുടിയേറ്റ കർഷകരുടെ ജീവിതം പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന ചിത്രമാണ് പള്ളിച്ചട്ടമ്പി. വലിയ വിജയങ്ങൾ നേടിയ ക്വീൻ,...
മലയാളികളുടെ പ്രിയ നടനാണ് വിജയ് രാഘവന്. സൂപ്പര്‍താര പരിവേഷങ്ങള്‍ക്കപ്പുറം മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തു വച്ച നടന്മാരില് ഒരാളാണ് വിജയരാഘവന്. തന്നിലേക്ക് വരുന്ന...