പൃഥ്വിരാജ് മംമ്ത മോഹന്‍ദാസ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഭ്രമം എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി പൃഥ്വിയും മംമ്തയുമുള്പ്പെടെയുള്ള താരങ്ങള്‍ ദുബായില്‍ എത്തിയിരുന്നത്. പ്രൊമോഷന് ശേഷം ദുബായിലെ എഫ്.എം ചാനലായ ഹിറ്റ് 96.7 നൊപ്പം താരങ്ങള്‍ ചേര്‍ന്നിരുന്നു. ആ പരിപാടിക്കിടെ നടന്ന രസകരമായ ഒരു ഗെയിമിന്റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.
മംമ്തയും പൃഥ്വിയുമാണ് വീഡിയോയിലുള്ളത്. ഒരു സിനിമാ ഡയലോഗ് ഒരാള്‍ പറയുമ്പോള്‍ ചെവിയില്‍ ഹെഡ്സെറ്റ് വെച്ച് അപ്പുറത്ത് നില്ക്കുന്നയാള് അതേതെന്ന് ഊഹിച്ചു പറയണം . അതാണ് ഗെയിം.
കര്ണന്, ഭഗത് സിങ്, നെപ്പോളിയന് ഇവര്‍ മൂന്നുപേരുമാണെന്റെ ഹീറോസ് എന്ന ഡയലോഗ് മംമ്ത പറയുമ്പോള്‍ അത് പൃഥ്വിക്ക് മനസിലാകുന്നില്ല. ഇവര്‍ മൂന്ന് പേരുമാണെന്റെ ഹീറോസ് എന്ന് മനസിലായി. മറ്റൊന്നും മനസിലായില്ലെന്നാണ് പൃഥ്വി പറയുന്നത്.
ഇതോടെ മംമ്ത വീണ്ടും ആ ഡയലോഗ് ആവര്‍ത്തിച്ചു. എന്നാല്‍ ഇത്തവണയും പൃഥ്വിക്ക് ഉത്തരം പറയാനാവുന്നില്ല. അമര്‍ അക്ബര്‍ അന്തോണിയിലെ ഡയലോഗാണോ എന്നാണ് പൃഥ്വി ചോദിക്കുന്നത്. സത്യമായിട്ടും തനിക്ക് മനസിലായില്ലെന്നും മംമ്ത അമേരിക്കന്‍ ആക്സറ്റൊന്റും ഇവിടെ പറയേണ്ടെന്നും ചിരിച്ചുകൊണ്ട് പൃഥ്വി പറയുന്നതും വീഡിയോയിൽ കാണാം.
മറ്റൊരു ഡയലോഗ് കൊടുക്കൂവെന്ന് മറ്റുള്ളവര്‍ പറഞ്ഞതോടെ മോഹന്‍ലാലിന്റെ ഒടിയന് എന്ന സിനിമയിലെ കുറച്ച് കഞ്ഞിയെടുക്കട്ടെയെന്ന ഡയലോഗ് മംമ്ത പറഞ്ഞു. ഡയലോഗ് പിടികിട്ടിയ പൃഥ്വി പൊട്ടിച്ചിരിച്ചുകൊണ്ട് ലാലേട്ടന് സ്റ്റൈലില്‍ തന്നെ ‘ആവാം’ എന്ന് മറുപടി കൊടുക്കുന്നതും വീഡിയോയിൽ ഉണ്ട്.
നിരവധി പേരാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ലാലേട്ടന്റെ ഡയലോഗ് വന്നപ്പോള്‍ കൃത്യമായി പൃഥ്വിരാജ് പറഞ്ഞല്ലോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. ഇത്രയധികം ഫൺ ആയിട്ട് പൃഥ്വിയെ കണ്ടതിലുള്ള സന്തോഷം ആരാധകർ പങ്കുവെക്കാൻ മറന്നില്ല.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി മഞ്ജു വാര്യർക്കെതിരെ പോസ്റ്റിട്ട് വാർത്തകളിൽ ഇടം പിടിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും...
ദൃശ്യത്തിന്റെ മൂന്നാം ഭാഗവുമായി മോഹൻലാലും ജീത്തു ജോസഫും. ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കുമെന്നാണ് ആശിർവാദ് സിനിമാസ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച വീഡിയോ...