Connect with us

ഋഷിയ്ക്ക് ഒരുക്കിയ കെണിയിൽ വീഴുന്നത് പ്രാണിയമ്മ; ഋഷിയെ സ്വാധീനിക്കാൻ മിത്രയ്ക്ക് പൊടിക്കൈ പറഞ്ഞുകൊടുത്ത പ്രാണിയെ പഞ്ഞിക്കിട്ട് കൂടെവിടെ പ്രേക്ഷകർ!

Malayalam

ഋഷിയ്ക്ക് ഒരുക്കിയ കെണിയിൽ വീഴുന്നത് പ്രാണിയമ്മ; ഋഷിയെ സ്വാധീനിക്കാൻ മിത്രയ്ക്ക് പൊടിക്കൈ പറഞ്ഞുകൊടുത്ത പ്രാണിയെ പഞ്ഞിക്കിട്ട് കൂടെവിടെ പ്രേക്ഷകർ!

ഋഷിയ്ക്ക് ഒരുക്കിയ കെണിയിൽ വീഴുന്നത് പ്രാണിയമ്മ; ഋഷിയെ സ്വാധീനിക്കാൻ മിത്രയ്ക്ക് പൊടിക്കൈ പറഞ്ഞുകൊടുത്ത പ്രാണിയെ പഞ്ഞിക്കിട്ട് കൂടെവിടെ പ്രേക്ഷകർ!

മലയാളികളെ ഒരുപോലെ ക്യാമ്പസിലേക്ക് കൂട്ടിക്കൊണ്ടുപോയ പരമ്പരയായിരുന്നു ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ. 2021 ജനുവരി 4 ന് ആണ് പരമ്പര ആരംഭിക്കുന്നത്. പഠനത്തിന് വേണ്ടി ജീവിതം മാറ്റിവെച്ചിരിക്കുന്ന സൂര്യ എന്ന പെൺകുട്ടിയുടേയും അധ്യാപകൻ ഋഷിയുടേയും ജീവിതത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. അൻഷിതയാണ് സൂര്യ എന്ന ബോൾഡ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിബിൻ ജോസ് ആണ് ഋഷിയായി എത്തുന്നത്. നടൻ കൃഷ്ണകുമാറും പരമ്പരയിൽ ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം കൃഷ്ണകുമാർ മിനിസ്ക്രീനിൽ മടങ്ങി എത്തുന്ന പരമ്പര എന്ന പ്രത്യേകതയോടെയാണ് പരമ്പര തുടങ്ങിയത്. ആദ്യ എപ്പിസോഡിൽ തന്നെ ആദി സാർ എന്ന കഥാപാത്രം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധ നേടിയിരുന്നു.

സൂര്യയെ അഥിതി ടീച്ചർ ആദി സാറിന്റെ കയ്യിൽ ഏൽപ്പിക്കുന്ന ആദ്യ എപ്പിസോഡ് ഇന്നും ആരാധകർക്ക് മറക്കാനാവുന്നതല്ല. എന്നാൽ ആദി സാർ പരമ്പരയിൽ ഇനി ഉണ്ടാകില്ലെന്ന വാർത്ത കൃഷ്ണകുമാർ തന്നെ പുറത്തുവിട്ടപ്പോൾ ഏറെ വേദനയോടെയാണ് ആരാധകർ ഈ വാർത്തയെ സ്വീകരിച്ചത്. എങ്കിലും ഏറെ പ്രതീക്ഷയോടെ ആദി സാറിനായി കാത്തിരിക്കുന്ന പ്രേക്ഷകർ ഉണ്ട്.

ഒരുപാട് നല്ല കാഴ്ച്ചകൾ സമ്മാനിച്ച പരമ്പരയാണ് കൂടെവിടെ. അതുകൊണ്ടാണ് ഒരുമാസമായിട്ട് പ്രേക്ഷകരെ നിരാശപ്പെടുത്തുന്ന എപ്പിസോഡുകൾ വന്നിട്ടും പ്രേക്ഷകർ പ്രതീക്ഷ കൈവിടാതെ വീണ്ടും ഋഷി സൂര്യ പ്രണയ കഥയ്ക്കായി കാത്തിരിക്കുന്നത്. മിത്ര അമേരിക്കയിൽ വന്നതോടെയാണ് ഈ പ്രശ്നങ്ങളൊക്കെ തുടങ്ങിയത്,

ഇപ്പോൾ മിത്രയുടെയും ഋഷിയുടെയും വിവാഹം നടത്താൻ റാണിയമ്മ അവസാനത്തെ അടവ് വരെ പയറ്റിയിരിക്കുകയാണ്. എന്നാൽ, ഒരു കോളേജ് പ്രിൻസിപ്പലായ ഒരു സ്ത്രീ ഇത്തരത്തിൽ തരാം താഴാമോ എന്നാണ് ആരാധകർ ചോദിക്കുന്നത്. അതിനൊപ്പം നിൽക്കാൻ ഇത്രയേറെ പഠിത്തമുള്ള ഒരു മിത്രയും.

കഴിഞ്ഞ ദിവസം റാണിയമ്മ മിത്രയ്ക്ക് കൊടുത്ത ഉപദേശമാണ് ആരാധകരെ ഒന്നടങ്കം ചൊടിപ്പിച്ചിരിക്കുന്നത്. പോറ്റമ്മയുടെ സ്ഥാനമായിട്ടല്ല ഋഷിയുടെ ജീവിതത്തിൽ റാണിയമ്മ ഇടം നേടിയിരിക്കുന്നത്. അപ്പോൾ ഒരമ്മയുടെ സ്ഥാനത്തുനിൽക്കുന്ന സ്ത്രീ മിത്രയോട് ഋഷിയെ വശീകരിക്കാൻ വേണ്ടിയുള്ള പൊടിക്കൈ പറഞ്ഞുകൊടുക്കുന്നത് ഒരു നിലവാരവുമില്ലാത്തതായിപ്പോയി എന്നാണ് പ്രേക്ഷകർ പറയുന്നത്.

റാണിയമ്മയുടെ ഡയലോഗ് മാത്രമല്ല, പരമ്പരയിൽ വല്ലാത്തൊരു അഴിച്ചുപണി നടന്നിട്ടുണ്ട്. ആദ്യമൊക്കെ വളരെ നന്നായി പെരുമാറിയ ദേവമ്മ.. അതായത് സൂര്യയുടെ ‘അമ്മ, ഇപ്പോൾ വളരെ മോശം കാരക്ടർ ആണ്. ദേവമ്മയെ കാണുന്നതുതന്നെ വെറുപ്പാണെന്ന് ആരാധകർ പറയുന്നുണ്ട്.

അതോടൊപ്പം ഒരു മാസമായിട്ട് ആരാധകർ പറയുന്ന കാര്യമാണ് ഋഷിയുടേത്. ഇതല്ല റിഷിയിൽ നിന്നും പ്രതീക്ഷിക്കുന്നത്. നല്ലപോലെ അഭിനയിക്കാൻ അറിയുന്ന നല്ല കഴിവുന്ന ഒരു നായകനെ കിട്ടിയിട്ട് ആ കഴിവ് ഉപയോഗിക്കാത്തത് കാണുമ്പോൾ സഹതാപം തോന്നുന്നു എന്നും പ്രേക്ഷകർ പരിഭവിക്കുന്നുണ്ട്.

എന്നാൽ, ഇനി കൂടെവിടെയിൽ സംഭവിക്കാൻ പോകുന്നത് മറ്റൊന്നാണ്… കഥ അറിയാം വീഡിയോയിലൂടെ!

about koodevide

More in Malayalam

Trending

Recent

To Top