
News
മകന് അറസ്റ്റിലായതോടെ ഷാരൂഖ് ഖാന് അഭിനയിച്ച പരസ്യങ്ങളുടെ സംപ്രേക്ഷണം നിര്‍ത്തിവച്ച് ബൈജൂസ് ലേണിംഗ് ആപ്പ്
മകന് അറസ്റ്റിലായതോടെ ഷാരൂഖ് ഖാന് അഭിനയിച്ച പരസ്യങ്ങളുടെ സംപ്രേക്ഷണം നിര്‍ത്തിവച്ച് ബൈജൂസ് ലേണിംഗ് ആപ്പ്

ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ മകന് ആര്യന് ഖാന് അറസ്റ്റിലായതോടെ ഷാരൂഖ് ഖാന് അഭിനയിച്ച പരസ്യങ്ങളുടെ സംപ്രേക്ഷണം താല്‍ക്കാലികമായി നിര്‍ത്തിവച്ച് ബൈജൂസ് ലേണിംഗ് ആപ്പ്. ട്വിറ്റര്‍ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നതോടെയാണ് പരസ്യങ്ങള്‍ പിന്‍വലിച്ചതെന്നാണ് വിവരം.
ഈ വിഷയത്തില്‍ ബൈജൂസിന്റെ വക്താവ് പ്രതികരിക്കാന്‍ വിസമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ബൈജൂസ് ആപ്പിന്റെ കേരളത്തിനു പുറത്തുള്ള ബ്രാന്‍ഡ് അംബാസിഡറാണ് ഷാരൂഖ് ഖാന്.
2017 മുതലാണ് ഷാരൂഖ് ഖാന് ബൈജൂസിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനം ഏറ്റെടുത്തത്. ഷാരൂഖിന്റെ വന്‍ സ്പോണ്‍സര്‍ഷിപ്പ് ഡീലുകളില്‍ ഒന്നാണ് ബൈജൂസ് ആപ്പുമായുള്ളത്. ഷാരൂഖ് ഖാന്റെ ബ്രാന്‍ഡ് നിലനിര്‍ത്താന്‍ വര്‍ഷം മൂന്നു മുതല്‍ നാലു കോടി രൂപ വരെയാണ് ആപ്പ് നല്‍കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ബൈജൂസിന് പുറമേ മുന്‍നിര ബ്രാന്‍ഡുകളായ ഹ്യൂണ്ടായി, എല്‍ജി, ദുബൈ ടൂറിസം, ഐസിഐസിഐ ബാങ്ക്, റിലയന്‍സ് ജിയോ എന്നിവയുടെയും മുഖമാണ് ഷാരൂഖ്. ഒക്ടോബര്‍ 3ന് ആണ് കോര്‍ഡീലിയ ക്രൂയിസ് എന്ന ആഡംബര കപ്പലില്‍ നടന്ന റെയ്ഡില്‍ ആര്യനടക്കം എട്ടു പേരെ നാര്‍ക്കോട്ടിക് ബ്യൂറോ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം മുംബൈ മജിസ്ട്രേറ്റ് കോടതി ആര്യന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ആര്യന് ഖാനെയും ഒരു കൂട്ടുപ്രതിയെയും മുംബൈ ആര്‍തര്‍ റോഡ് ജയിലിലേക്ക് മാറ്റി. എന്‍സിബി കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ആര്യനെ കോടതിയില്‍ ഹാജരാക്കിയത്. ആര്യന്റെ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി.
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...
മലയാള മിനിസ്ക്രീൻ ബിഗ്സ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. കഴിഞ്ഞ ജനുവരി 28നായിരുന്നു ഇരുവരും വിവാഹിതരായത്....
അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിന്റെ ഞെട്ടലിലാണ് രാജ്യം. വ്യാഴാഴ്ച ഉച്ചയ്ക്കാണ് അഹമ്മദാബാദിൽ നിന്നു ലണ്ടനിലേക്കു പറന്നുയർന്ന എയർ ഇന്ത്യ വിമാനം തകർന്നുവീണ് തീ ഗോളമായി...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദർ. ഇപ്പോഴിതാ അനിരുദ്ധ് വിവാഹിതനാകുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ഹൈദരാബാദ് സൺറൈസേഴ്സ് ടീം...