ഞാന്‍ എപ്പോഴെങ്കിലും കുഴപ്പത്തിലാണെങ്കില്‍, എന്റെ കുടുംബം പ്രശ്നത്തിലാണെങ്കില്‍ അവിടെ സല്മാനുണ്ടാകും; ആ വാക്കുകള്‍ സത്യമാണെന്ന് സല്മാന് തെളിയിച്ചുവെന്ന് ആരാധകര്‍

ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരങ്ങളാണ് സല്മാന് ഖാനും ഷാരൂഖ് ഖാനും. അതുപോലെ തന്നെ സിനിമയ്ക്ക് അകത്തും പുറത്തും ഒരുപോലെ സൗഹൃദം കാത്ത് സൂക്ഷിക്കുന്ന താരങ്ങള്‍ കൂടിയാണ് ഇരുവരും. മയക്കുമരുന്ന് കേസില്‍ ഷാരൂഖാന്റെ മകന് ആര്യന് അറസ്റ്റിലായപ്പോള്‍ താരത്തെയും കുടുംബത്തെയും ആശ്വസിപ്പിക്കാന്‍ സല്മാന്ഖാന് നേരിട്ട് വീട്ടില്‍ എത്തിയിരുന്നു.
ഇപ്പോള്‍ സല്മാന് ഖാനെക്കുറിച്ച് ഷാരൂഖ് ഖാന് പറയുന്ന പഴയൊരു വീഡിയോ ആണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുന്നത്. 2018 ലെ ദസ് കാ ദം എന്ന ടെലിവിഷന്‍ പരിപാടിയുടെ ഭാഗങ്ങളാണ് പ്രചരിക്കുന്നത്.
എപ്പോഴും കൂടെ നില്ക്കുന്ന ഒരാള്‍ ഉണ്ടോയെന്നായിരുന്നു അവതാരകനായ സല്‍മാന്റെ ചോദ്യം. ഞാന്‍ എപ്പോഴെങ്കിലും കുഴപ്പത്തിലാണെങ്കില്‍, എന്റെ കുടുംബം പ്രശ്നത്തിലാണെങ്കില്‍ അവിടെ നിങ്ങളുണ്ടാകും എന്നാണ് ഷാരൂഖ് അന്ന് പറഞ്ഞത്.
താരങ്ങള്‍ പരസ്പരം കെട്ടിപ്പിടിക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. നിരവധി പേരാണ് വീഡിയോ പങ്കുവക്കുന്നത്. ആ വാക്കുകള്‍ സത്യമാണെന്ന് സല്മാന് തെളിയിച്ചു എന്ന അടിക്കുറിപ്പോടെയാണ് ആരാധകര്‍ വീഡിയോ പങ്കുവക്കുന്നത്.
പ്രശസ്ത അനിമേഷൻ കഥാപാത്രമായ ഡോറെമോന് ശബ്ദം നല്കിയ നോബുയോ ഒയാമ അന്തരിച്ചു. 90 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് നാളുകളായി ചികിത്സയിലായിരുന്നു നോബുയോ....