വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമയില്‍ നിന്നും സംവിധായകന് ആഷിക് അബുവും നായക കഥാപാത്രത്തെ അവതരിപ്പിക്കാനിരുന്ന പൃഥ്വിരാജും പിന്മാറി യിരുന്നു. സോഷ്യൽ മീഡിയയിലടക്കം ഇത് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു
‘ഭ്രമം’ റിലീസുമായി ബന്ധപ്പെട്ട് ഇന്നലെ ദുബൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പൃഥ്വി ഈ കാര്യത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്.
“എന്റെ വ്യക്തിജീവിതത്തിനും പ്രൊഫഷണല്‍ ജീവിതത്തിനും വെളിയില്‍ നടക്കുന്ന കാര്യങ്ങള്‍ക്ക് സൗകര്യപൂര്‍വ്വം ശ്രദ്ധ കൊടുക്കാത്ത ഒരാളാണ് ഞാന്‍. അത് ജീവിതവും തൊഴില്‍ മേഖലയും എന്നെ പഠിപ്പിച്ച ഒരു കാര്യമാണ്”, പൃഥ്വിരാജ് പറഞ്ഞു. വാരിയംകുന്നന് താന്‍ നിര്‍മ്മിക്കാനോ സംവിധാനം ചെയ്യാനോ ഇരുന്ന ചിത്രം അല്ലല്ലോ എന്നും ആ സിനിമ എന്തുകൊണ്ട് സംഭവിച്ചില്ല എന്ന ചോദ്യം അവരോട് ചോദിക്കുകയാവും നല്ലതെന്നും പൃഥ്വിരാജ് പറഞ്ഞു.
ആഷിക് അബുവും പൃഥ്വിരാജും പ്രോജക്റ്റില്‍ നിന്നും പിന്മാറിയെന്ന വാര്‍ത്ത വന്നതിനു പിന്നാലെ നിര്‍മ്മാതാക്കളായ കോംപസ് മൂവീസ് വിശദീകരണവുമായി എത്തിയിരുന്നു. ചില നിര്‍ഭാഗ്യകരമായ സാചചര്യങ്ങളാല്‍, പ്രഖ്യാപിക്കപ്പെട്ട പ്രോജക്റ്റില്‍ നിന്നും ആഷിക് അബുവിനും പൃഥ്വിരാജ് സുകുമാരനും മാറിനില്‍ക്കേണ്ടതായി വന്നുവെന്നും എന്നാല്‍ സിനിമയുമായി മുന്നോട്ടുപോകാനാണ് തങ്ങളുടെ തീരുമാനമെന്നുമായിരുന്നു നിര്‍മ്മാതാക്കളുടെ പ്രതികരണം. രണ്ട് ഭാഗങ്ങളായി പുറത്തെത്തുന്ന ചിത്രത്തിന്റെ സംവിധായകനെയും അഭിനേതാക്കളെയും പിന്നീട് പ്രഖ്യാപിക്കുമെന്നും കോംപസ് മൂവീസ് അറിയിച്ചിരുന്നു.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...