ഭർത്താവും ഭാര്യയും എന്നതിൽ നിന്ന് വേര്‍പിരിഞ്ഞ് സ്വന്തം വഴിയിൽ നീങ്ങാൻ തീരുമാനിച്ചു…ഇനി സുഹൃത്തുക്കളായി തുടരും! സമാന്തയും നാഗചൈതന്യയും വേർപിരിഞ്ഞു; ആ വാർത്ത ശരിവെച്ച് താരം
ഭർത്താവും ഭാര്യയും എന്നതിൽ നിന്ന് വേര്‍പിരിഞ്ഞ് സ്വന്തം വഴിയിൽ നീങ്ങാൻ തീരുമാനിച്ചു…ഇനി സുഹൃത്തുക്കളായി തുടരും! സമാന്തയും നാഗചൈതന്യയും വേർപിരിഞ്ഞു; ആ വാർത്ത ശരിവെച്ച് താരം
ഭർത്താവും ഭാര്യയും എന്നതിൽ നിന്ന് വേര്‍പിരിഞ്ഞ് സ്വന്തം വഴിയിൽ നീങ്ങാൻ തീരുമാനിച്ചു…ഇനി സുഹൃത്തുക്കളായി തുടരും! സമാന്തയും നാഗചൈതന്യയും വേർപിരിഞ്ഞു; ആ വാർത്ത ശരിവെച്ച് താരം
തെന്നിന്ത്യൻ സിനിമയിലെ മുൻ നിര നായികമാരിലൊരാളാണ് സമന്താ അക്കിനേനി. 2010 ൽ പുറത്തിറങ്ങിയ വിണ്ണൈത്താണ്ടി വരുവായ എന്ന സിനിമയുടെ തെലുങ്ക് പതിപ്പിലൂടെയാണ് താരം സിനിമ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. തന്റെ ആദ്യത്തെ സിനിമയിൽ തന്നെ മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത് .
2017 -ലാണ് താരത്തിന്റെ വിവാഹം. കാമുകൻ നാഗചൈതന്യയുമായി നടന്നത്. ഈ താരദമ്പതികൾ വിവാഹമോചനത്തിന് ഒരുങ്ങുന്നതായിട്ടുള്ള റിപ്പോർട്ടുകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഇരുവരും തമ്മിൽ പിരിയാനുള്ള കാരണത്തെക്കുറിച്ച് പല അഭ്യൂഹങ്ങളും ഉയർന്നിരുന്നു
ഇപ്പോഴിതാ ആ റിപ്പോർട്ടുകൾ ശരിവെച്ച് എത്തിയിരിക്കുകയാണ് സമാന്ത. താരദമ്പതികൾ വിവാഹ മോചിതരാകുന്നു. സമാന്ത തന്നെയാണ് ഇത് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.
ഏറെ ആലോചനകൾക്കും ചിന്തകൾക്കും ശേഷം ചേയും ഞാനും ഭർത്താവും ഭാര്യയും എന്നുള്ളതിൽ നിന്ന് വേര്‍പിരിഞ്ഞ് സ്വന്തം വഴി പിന്തുടരാൻ തീരുമാനിച്ചിരിക്കുകയാണെന്നാണ് സമാന്ത കുറിപ്പിൽ പറഞ്ഞിരിക്കുന്നത്.
“ഞങ്ങളുടെ എല്ലാ അഭ്യുദയകാംക്ഷികളോടും, ഒരുപാട് ആലോചനകൾക്കും ചിന്തകൾക്കും ശേഷം ചേയും ഞാനും ഭർത്താവും ഭാര്യയും എന്നതിൽ നിന്ന് വേര്‍പിരിഞ്ഞ് സ്വന്തം വഴിയിൽ നീങ്ങാൻ തീരുമാനിച്ചു, ഒരു ദശാബ്ദത്തിന് മേലായി ഞങ്ങൾ സുഹൃത്തുക്കളായിരുന്നു, അതായിരുന്നു ഞങ്ങളുടെ ബന്ധത്തിന്റെ ആഴം, ഞങ്ങൾക്കിടയിൽ ആ പ്രത്യേക ബന്ധം എപ്പോഴും നിലനിൽക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു
ഏറ്റം ബുദ്ധിമുട്ടുള്ള ഈ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും ഞങ്ങൾ മുന്നോട്ട് പോകാൻ ആവശ്യമായ സ്വകാര്യത നൽകാനും ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും പറയാനുള്ളതിതാണ്, അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദിയെന്നാണ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്
ഭർത്താവിനോടൊപ്പമുള്ള നിരവധി ഫോട്ടോകൾ സമാന്ത ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. എന്നാൽ കുറച്ച് ദിവസങ്ങളായി സാമന്തയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നാഗചൈതന്യയുടെ ചിത്രങ്ങൾ താരം പങ്കുവെയ്ക്കാറില്ല. ഇൻസ്റ്റഗ്രാം സ്റ്റോറിയിലും നാഗചൈതന്യയുടെ ചിത്രങ്ങൾ ഒന്നും തന്നെ സാമന്ത ഇട്ടിരുന്നില്ല . ഇവർ തമ്മിൽ അകന്നുവെന്നതിന്റെ സൂചനയല്ലേ ഇതെന്നാണ് ഇക്കൂട്ടർ ചോദിച്ചത്
ഇതുകൂടാതെ, സമാന്ത തന്റെ ഇൻസ്റ്റഗ്രാം ഐഡിയുടെ പേര് മാറ്റിയതും ചർച്ചയായിരുന്നു. സാമന്ത അക്കിനേനി എന്നായിരുന്നു സാമന്തയുടെ ഇൻസ്റ്റഗ്രാം ഐഡി. ഇത് മാറ്റി സാമന്ത രുത് പ്രഭു എന്ന തന്റെ സ്വന്തം പേര് താരം വീണ്ടും സ്വീകരിച്ചിരിക്കുകയാണ്. ഇതിനു പുറമേ ഇൻസ്റ്റഗ്രാമിലെ യൂസർ നെയിം മാറ്റി എസ് എന്ന അക്ഷരം മാത്രം ആക്കി മാറ്റിയിരിക്കുകയാണ് താരം.
സമാന്ത ഒരു ക്രിസ്ത്യൻ കുടുംബത്തിലാണ് ജനിച്ചത്. അച്ഛൻ തെലുങ്കും, അമ്മ മലയാളിയുമാണ്. തെലുങ്ക് നടൻ നാഗചൈതന്യയുമായുള്ള വിവാഹം ഹിന്ദു ആചാരപ്രകാരവും ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു നടന്നത്. വിവാഹ ശേഷം നടി സ്വയം പെരുമാറുകയും ഭർത്താവിന്റെ പേര് കൂട്ടിച്ചേർക്കുകയും ചെയ്തു. 2017 ഒക്ടോബര്‍ ആറിനാണ് നാഗചൈതന്യയും സമാന്തയും വിവാഹിതരായത്. സോഷ്യൽമീഡിയയിൽ വിവാച ചടങ്ങിന്റേയും മറ്റും ചിത്രങ്ങൾ ഏറെ വൈറലായിരുന്നു.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
പ്രശസ്ത ഹോളിവുഡ് നടന് മൈക്കല്‍ മാഡ്സന്‍ അന്തരിച്ചു. 67 വയസായിരുന്നു. വ്യാഴാഴ്ചയായിരുന്നു മരണം സംഭവിച്ചത്. കാലിഫോര്‍ണിയയിലെ മാലിബുവിലെ വീട്ടില്‍ മരിച്ച നിലയില്‍...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...