ബോളിവുഡില്‍ നിരവധി ആരാധകരുള്ള ബോളിവുഡ് താര സുന്ദരിയാണ് ഐശ്വര്യ റായി. താരത്തിന്റേതായി പുറത്തെത്തുന്ന ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ താരത്തിന്റേതായി പുറത്തെത്തിയ ചിത്രമാണ് വൈറലാകുന്നത്. പൊന്നിയിന്‍ സെല്‍വന്റെ ഷൂട്ടിംഗ് തിരക്കുകള്‍ തീര്‍ത്ത് ഐശ്വര്യ റായും കുടുംബവും പാരീസിലേയ്ക്ക് പോകുന്നതിന്റെ ചിത്രങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്.
അഭിഷേകിനും ആരാധ്യയ്ക്കുമൊപ്പമാണ് ഐശ്വര്യ മുംബൈ എയര്‍പോര്‍ട്ടിലെത്തിയത്. ഈ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. രണ്ട് വര്‍ഷത്തിനിടെ ഐശ്വര്യ റായ് ബച്ചന്റെ ആദ്യത്തെ അന്താരാഷ്ട്ര യാത്രയാണിത്. കോവിഡ് പകര്‍ച്ചവ്യാധി ആരംഭിച്ചതു മുതല്‍ സുരക്ഷാ മുന്കരുതലുകളില് അതീവ ജാഗ്രത പുലര്‍ത്തിയിരുന്ന ഐശ്വര്യ വിദേശയാത്ര നടത്തിയിരുന്നില്ല.
പാരീസ് ഫാഷന്‍ വീക്ക് ആതിഥേയത്വം വഹിക്കുന്ന ‘ലെ ഡിഫിലി ലോറിയല് പാരീസ്’ ഷോയില്‍ പങ്കെടുക്കാന്‍ ആണ് ഐശ്വര്യയുടെ ഈ യാത്ര. ഏതാനും ആഴ്ചകള്‍ മുന്‍പാണ് ഐശ്വര്യ മണിരത്നം ചിത്രം ‘പൊന്നിയിന്‍ സെല്‍വന്റെ’ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. 2019 ഡിസംബറില്‍ ചിത്രീകരണം ആരംഭിച്ച ഈ മള്‍ട്ടി സ്റ്റാര്‍ ചിത്രം കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരണം നീണ്ടുപോവുകയായിരുന്നു.
2022ല്‍ ചിത്രം തിയേറ്ററുകളില്‍ എത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍. ഐശ്വര്യയ്ക്കൊപ്പം വിക്രം, കാര്‍ത്തി, തൃഷ കൃഷ്ണന്, പ്രകാശ് രാജ്, ജയറാം, ജയം രവി, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ തമിഴ് നോവലായ പൊന്നിയിന്‍ സെല്‍വനെ അടിസ്ഥാനമാക്കിയാണ് മണിരത്നം ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...