
Malayalam
മോണ്‍സന്റെ തട്ടിപ്പ് വിക്രമിന്റെ പേരിലും..!പ്രത്യക്ഷപ്പെട്ടത് വിക്രമിന്റെ ബിനാമിയാണെന്ന് പറഞ്ഞ്
മോണ്‍സന്റെ തട്ടിപ്പ് വിക്രമിന്റെ പേരിലും..!പ്രത്യക്ഷപ്പെട്ടത് വിക്രമിന്റെ ബിനാമിയാണെന്ന് പറഞ്ഞ്

പുരാവസ്തുക്കളുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പിടിയിലായ മോണ്സന് മാവുങ്കല്‍ നടന് വിക്രമിന്റെ പേരിലും തട്ടിപ്പ് നടത്തിയതായി ആരോപണം. മട്ടാഞ്ചേരിയിലെ പുരാവസ്തു ശാല വാങ്ങാന്‍ വിക്രമിന്റെ ബിനാമിയെന്ന പേരിലാണ് മോന്സന് അവിടെ എത്തിയത്.
50 കോടി രൂപയ്ക്ക് പുരാവസ്തു ശാല വാങ്ങാം എന്നാണ് മോന്സന് സ്ഥാപന ഉടമയായ അബ്ദുള്‍ സലാമിനെ അറിയിച്ചത്. എച്ച്എസ്ബിസി ബാങ്കില്‍ പണമുണ്ടെന്ന രേഖ കാണിച്ചാണ് തന്നെ പറ്റിച്ചതെന്ന് ഉടമ പറഞ്ഞു. മൂന്നുവര്‍ഷം മുന്‍പായിരുന്നു സംഭവം. തനിക്ക് അസുഖം വന്നതിനെ തുടര്‍ന്ന് സ്ഥാപനം വില്ക്കാന് തീരുമാനിച്ചിരുന്ന സമയത്തായിരുന്നു.
എറണാകുളത്തെ ഒരു സുഹൃത്തു വഴി മോന്സന് കച്ചവടത്തിനെത്തിയത്. 50 കോടി രൂപയ്ക്ക് കച്ചവടമുറപ്പിച്ചു. നടന് വിക്രമാണ് ഇതിന് പണമിറക്കുന്നതെന്നും അദ്ദേഹം ഉടന്‍ വരുമെന്നും ഉടമയോട് പറഞ്ഞിരുന്നു. താന്‍ വിക്രമിന്റെ ബിനാമിയാണെന്നാണ് പറഞ്ഞിരുന്നതെന്നും സലാം പറഞ്ഞു.
ബാങ്കില്‍ പണമുണ്ടെന്ന രേഖകള്‍ കാണിച്ചിരുന്നു. കച്ചവടമായ പശ്ചാത്തലത്തില്‍ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന 50ഓളം സ്റ്റാഫിനെ താന്‍ പറഞ്ഞുവിട്ടു. ടൂറിസ കമ്പനികളുമായും കരാറുണ്ടായിരുന്നു. പിന്നീട് അതെല്ലാം ഒഴിവാക്കേണ്ടിവന്നു. ഇത് മൂലം തനിക്ക് കോടികളുടെ നഷ്ടമുണ്ടായിയെന്നും സലാം പറഞ്ഞു.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലൂടെയാണ് മലയാള താരസംഘടനയായ അമ്മ കടന്ന് പോയത്. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ...