അച്ഛന് പ്രിയദര്‍ശന്റെയും അമ്മ ലിസിയുടെയും പാത പിന്തുടര്ന്ന് സിനിമയിലെത്തിയ താരമാണ് കല്യാണി പ്രിയദര്ശന്. 2017ൽ റിലീസിനെത്തിയ ‘ഹലോ’ ആയിരുന്നു കല്യാണിയുടെ ആദ്യചിത്രം. ആര്‍ക്കിടെക്ച്ചര്‍ ഡിസൈനിങ് പഠിച്ച കല്യാണി അഭിനയത്തില്‍ എത്തുന്നതിനു മുന്‍പ് തന്നെ സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചിരുന്നു. വിക്രത്തിന്റെ ‘ഇരുമുഗന്’, ഹൃതിക് റോഷന്റെ ‘കൃഷ് 3’ എന്നീ സിനിമകളിലെ കലാ സംവിധാന സഹായിയായിരുന്നു കല്യാണി.
സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്ക് തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്ക് വെക്കാറുണ്ട്. ഇപ്പോഴിതാ, കല്യാണിയുടെ ഇൻസ്റ്റഗ്രാം റീൽ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. കാപ്പി ഉണ്ടാക്കുന്ന വീഡിയോ ആണ് താരം പങ്കുവച്ചത്. ‘സിനിമ വർക്ക് ഔട്ട് ആയില്ലെങ്കിലും ഇനി ജീവിച്ചു പോകാൻ മറ്റൊരു ബാക്കപ്പ് കരിയർ കൂടി ആയെന്നാണ്,’ കല്യാണി കുറിച്ചത്
തെലുങ്ക് സിനിമയിലൂടെയായിരുന്നു കല്യാണി പ്രിയദർശന്റെ സിനിമാ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിൽ സജീവമാകുകയാണ് താരം. പ്രിയദർശന്റെ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ വും വിനീത് ശ്രീനിവാസന്റെ ‘ഹൃദയവും” ആണ് കല്യാണിയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. പൃഥിരാജിന്റെ മോഹൻലാൽ ചിത്രം ‘ബ്രോ ഡാഡി’യിലും കല്യാണി അഭിനയിക്കുന്നുണ്ട്. ദുൽഖറിന്റെ നായികയായി ‘വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് കല്യാണി മലയാളത്തിൽ എത്തിയത്.
ഇന്നലെയായിരുന്നു മലയാളത്തിന്റെ മഹാ നടൻ മോഹൻലാലിന്റെ പിറന്നാൾ. ഇന്ന് കൊച്ചുകുട്ടികൾ വരെ സ്നേഹത്തോടെ വിളിക്കുന്ന ‘ലാലേട്ട’ന്റെ പിറന്നാൾ ആഘോഷങ്ങൾ തലേ ദിവസം...
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...