
News
വിജയുടെ നായികയാകാന്‍ പൂജ ഹെഗ്ഡെ എത്തി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
വിജയുടെ നായികയാകാന്‍ പൂജ ഹെഗ്ഡെ എത്തി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബീസ്റ്റ്. നെല്‍സണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റേതായി പുറത്തെത്തിയ ചിത്രത്തിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ബീസ്റ്റ് എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തിയ നായിക പൂജ ഹെഗ്ഡെയുടെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.
ചൈന്നൈയിലാണ് ബീസ്റ്റ് എന്ന ചിത്രത്തിന്റെ പുതിയ ഷെഡ്യൂള്‍. പൂജാ ഹെഗ്ഡെ ബീസ്റ്റില്‍ അഭിനയിക്കുന്നതിനായി ചെന്നൈയില്‍ എത്തിയിരിക്കുകയാണ്. പൂജ ഹെഗ്ഡെ തന്നെയാണ് തന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. പൂജ ഹെഗ്ഡെ ചെന്നൈയിലെത്തിയതിന്റെ ഫോട്ടോ വന്‍ ഹിറ്റായി മാറുകയും ചെയ്യുകയാണ്.
വിജയ്യുടെ നായികയായി ഒരു ചിത്രത്തില്‍ ഇതാദ്യമായിട്ടാണ് പൂജ ഹെഗ്ഡെ അഭിനയിക്കുന്നത്. വിജയ്യുടെ ജോഡി ആയിട്ടുതന്നെയാണ് ചിത്രത്തില്‍ പൂജ ഹെഗ്ഡെ അഭിനയിക്കുന്നത്. സണ്‍ പിക്ചേഴ്സ് ആണ് ചിത്രം നിര്‍മിക്കുന്നത്.
അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്. മലയാളി താരം ഷൈന്‍ ടോം ചാക്കോ ചിത്രത്തില്‍ വില്ലനായി എത്തുന്നു. സംവിധായകന് ശെല്‍വരാഘവനും ബീസ്റ്റെന്ന ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷൈന്‍ ആദ്യമായിട്ടാണ് തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നതും. മൂന്ന് പ്രതിനായകന്മാരാണ് ചിത്രത്തില്‍ ഉണ്ടാകുകയെന്നാണ് റിപ്പോര്‍ട്ട്.
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി മഞ്ജു വാര്യർക്കെതിരെ പോസ്റ്റിട്ട് വാർത്തകളിൽ ഇടം പിടിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും...
ദൃശ്യത്തിന്റെ മൂന്നാം ഭാഗവുമായി മോഹൻലാലും ജീത്തു ജോസഫും. ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കുമെന്നാണ് ആശിർവാദ് സിനിമാസ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച വീഡിയോ...
2025 ലെ ന്യൂഡൽഹി ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടിയും ബി.ജെ.പി നേതാവുമായ കങ്കണ റണാവത്ത്. ഇന്ത്യയിലെ പാരാ...
മലയാള താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം നാളെ കൊച്ചിയിൽ നടക്കുമെന്ന് വിവരം. മോഹൻലാൽ തന്നെ പ്രസിഡന്റ് സ്ഥാനത്ത് തുടരും....