Connect with us

ഡാനിയല്‍ ക്രെയ്ഗിന്റെ അവസാനത്തെയും ബോണ്ട് ചിത്രമായ ‘നോ ടൈം ടു ഡൈ’ പ്രദര്‍ശനത്തിനൊരുങ്ങി; ലണ്ടനിലെ പ്രീമിയറിന് പങ്കെടുത്തത് ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളും

News

ലോകത്താകെ ആരാധകരുള്ള നടനാണ് ഡാനിയല്‍ ക്രെയ്ഗ്. ജെയിംസ് ബോണ്ട് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ‘നോ ടൈം ടു ഡൈ’യുടെ പ്രീമിയര്‍ ലണ്ടനില്‍ നടന്നു. ജെയിംസ് ബോണ്ടായി വേഷമിട്ട അമ്പത്തിമൂന്നുകാരനായ നടന്‍ ഡാനിയല്‍ ക്രെയ്ഗിന്റെ അഞ്ചാമത്തെയും അവസാനത്തെയും ബോണ്ട് ചിത്രമാണിത്. ബോണ്ട് ഫ്രാഞ്ചൈസിയിലെ 25ാമത്തെ ചിത്രം കൂടിയാണിത്.

ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളും പ്രീമിയര്‍ പ്രദര്‍ശനത്തിന് സന്നിഹിതരായിരുന്നു. സെപ്റ്റംബര്‍ 30-നാണ് ഇന്ത്യയില്‍ ചിത്രം റീലിസ് ചെയ്യുന്നത്. ഏപ്രിലില്‍ പ്രദര്‍ശനത്തിന് തയ്യാറെടുത്ത ചിത്രത്തിന് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പല തവണ റിലീസ് മാറ്റിവയ്‌ക്കേണ്ടി വന്നിരുന്നു.

2006 ല്‍ പുറത്തിറങ്ങിയ കാസിനോ റോയല്‍ എന്ന ചിത്രത്തിലാണ് ഡാനിയല്‍ ക്രെയ്ഗ് ആദ്യമായി ജെയിംസ് ബോണ്ട് ആയി പ്രത്യക്ഷപ്പെട്ടത്. ക്വാണ്ടം ഓഫ് സൊലേസ് (2008), സ്‌കൈഫോള്‍ (2012), സ്‌പെക്ടര്‍ (2015) എന്നിവയിലും ബോണ്ട് ആയി ക്രെയ്?ഗ് തിളങ്ങി.

കാരി ജോജി ഫുകുനാഗയാണ് നോ ടൈം ടു ഡൈ സംവിധാനം ചെയ്യുന്നത്. ലീ സെയ്ഡക്‌സ്, ലഷന ലിഞ്ച്, റാല്‍ഫ് ഫിയന്നസ്,തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ പ്രതിനായക വേഷത്തിലെത്തുന്നത് റാമി മാലെക് ആണ്.

More in News

Trending

Recent

To Top