
Malayalam
തന്നെ ഗൗരവക്കാരനാക്കുന്നത് എഴുത്തുകാരും സംവിധായകരുമാണ്, തമാശവിട്ടൊരു കളിയില്ലെന്ന് സുരാജ് വെഞ്ഞറാമൂട്
തന്നെ ഗൗരവക്കാരനാക്കുന്നത് എഴുത്തുകാരും സംവിധായകരുമാണ്, തമാശവിട്ടൊരു കളിയില്ലെന്ന് സുരാജ് വെഞ്ഞറാമൂട്

മലയാളികളുടെ പ്രിയ നടനാണ് സുരാജ് വെഞ്ഞാറമൂട്.കോമഡി ട്രാക്കില്‍ നിന്നും മാറി ഗൗരവമുള്ള കഥാപാത്രങ്ങളിലാണ് നടൻ ഇപ്പോൾ തിളങ്ങുന്നത്.
ഇപ്പോൾ ഇതാ ഇനി ഹാസ്യ വേഷങ്ങള്‍ ചെയ്യുന്നില്ലേ എന്ന ചോദ്യങ്ങളോട് മറുപടി പറഞ്ഞിരിക്കുകയാണ് സുരാജ്. തന്നെ ഗൗരവക്കാരനാക്കുന്നത് എഴുത്തുകാരും സംവിധായകരുമാണ് എന്നാണ് സുരാജ് വെഞ്ഞാറമൂട് പറയുന്നത്.
തമാശവിട്ടൊരു കളിയില്ല എന്നും സുരാജ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. ”സുരാജ് സീരിയസായോ, ഹാസ്യ വേഷങ്ങള്‍ ഇനി ചെയ്യില്ലേ എന്നെല്ലാം പലരും ചോദിക്കുന്നുണ്ട്. തമാശവിട്ടൊരു കളിയില്ല. എന്നെ ഗൗരവക്കാരനാക്കുന്നത് എഴുത്തുകാരും സംവിധായകരുമാണ്.”
”കോമഡി വേഷങ്ങള്‍ ചെയ്യാന്‍ എന്നും താല്പര്യമാണ്. അത്തരം കഥകളും കഥാപാത്രങ്ങളും സ്വീകരിക്കാന്‍ ഞാന്‍ തയ്യാറായി നില്‍ക്കുകയാണ്. പൃഥ്വിരാജിന് ഒപ്പമെത്തുന്ന ജനഗണമനയില്‍ എ.സി.പി.യുടെ വേഷമാണ്. സുനില്‍ ഇബ്രാഹിമിന്റെ റോയ് ആണ് പ്രദര്‍ശനത്തിനൊരുങ്ങിയ മറ്റൊരു ചിത്രം.”
”എം പദ്മകുമാറിന്റെ ‘പത്താമത്തെ വളവി’ലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. കോമഡി ട്രാക്കിലൊരു പടം അടുത്തുതന്നെ വരുന്നുണ്ട്. ദുബായ് ആകും ചിത്രത്തിന്റെ ലൊക്കേഷന്‍” എന്ന് സുരാജ് വ്യക്തമാക്കി. മനു അശോകന്റെ സംവിധാനത്തില്‍ ഒരുങ്ങിയ കാണെക്കാണെ ആണ് സുരാജിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണുവിന്റെ വിശേഷങ്ങളെല്ലാം...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ഇന്ദ്രൻസ്. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങൾ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്മെന്റിന്റെ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രം ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദമാണ്...
നടി വിൻസി അലോഷ്യസിനോട് മാപ്പ് പറഞ്ഞ് ഷൈൻ ടോം ചാക്കോ. തന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന്...