ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന നടിയാണ് ശോഭന. ഇടയ്ക്ക് വെച്ച് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരുന്നു എങ്കിലും ഇപ്പോള്‍ സിനിമകളില്‍ സജീവമാകുകയാമ് താരം. കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പാണ് ശോഭന സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയ വന്നതോടെ നൃത്തത്തിന് സംഭവിച്ച മാറ്റങ്ങളെ കുറിച്ച് പറയുകയാണ് ശോഭന. പണ്ടൊക്കെ പതുക്കെയാണ് നൃത്തത്തില്‍ മാറ്റങ്ങള്‍ ഉണ്ടായിരുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയ, പ്രത്യേകിച്ച് ഇന്‍സ്റ്റാഗ്രാം വന്ന ശേഷം ആ മാറ്റത്തിന്റെ വേഗത കൂടി എന്നാണ് ഒരു അഭിമുഖത്തില്‍ ശോഭന പറയുന്നത്.
ശോഭനയുടെ വാക്കുകള്‍:
നൃത്തം എന്നും ഒരു പോലെയല്ലല്ലോ, ഓരോരുത്തരും നൃത്തത്തെ കാണുന്ന രീതി വ്യത്യസ്തമായിരിക്കും. അവരുടെ അറിവും പഠനവും വെച്ച് അത് മാറിക്കൊ ണ്ടേയിരിക്കും. അതുപോലെ തന്നെയാണ് എന്റെ കാര്യവും. അതേത് കലയുടെ കാര്യത്തിലാണെങ്കിലും അങ്ങനെ തന്നെ. പണ്ടൊക്കെ പതുക്കെയാണ് മാറ്റങ്ങളുണ്ടായിരുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയ, പ്രത്യേകിച്ച് ഇന്‍സ്റ്റഗ്രാം വന്നശേഷം ആ മാറ്റത്തിന്റെ വേഗത കൂടി.
സ്റ്റേജില്‍ നൃത്തം ചെയ്ത് പരീശിലിച്ചയാളാണ് ഞാന്‍. കൈകളൊക്കെ പൂര്‍ണമായും വിടര്‍ത്തിയാണ് സ്റ്റേജില്‍ നൃത്തം ചെയ്യുന്നത്. എന്നാല്‍, ഇന്‍സ്റ്റഗ്രാമിനു വേണ്ടി നൃത്തം ചെയ്യുമ്പോള്‍ അതൊക്കെ മാറ്റേണ്ടി വരുന്നു. ഒരേ സ്ഥലത്തുനിന്ന് നൃത്തം ചെയ്യണം, കൈകള്‍ അധികം വിടര്‍ത്താനും പറ്റില്ല. അക്കാര്യത്തിലൊക്കെ സങ്കടമുണ്ട്. ഒരു പോസിറ്റീവ് വശമെന്താണെന്നു വെച്ചാല്‍ നൃത്തത്തെ കുറിച്ചുള്ള അറിവുകള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ കഴിയും.
പ്രത്യേകിച്ച് ഈ കോവിഡ് കാലത്ത്. എന്നെ സംബന്ധിച്ചിടത്തോളം ഭരതനാട്യം പഠനം എന്നത് സ്വാഭാവികമായി സംഭവിച്ചൊരു കാര്യമാണ്. കാരണം, എന്റെ ആന്റിമാരെല്ലാം, ലളിത-പത്മിനി -രാഗിണി, നൃത്തത്തില്‍ സജീവമായിരുന്നു. അതുകൊണ്ടാവാം സംഗീതം, നൃത്തം, മേക്കപ്പ് ബോക്സ്, കോം ബോക്സുകള്‍, റിഹേഴ്സലുകള്‍, ഇതൊക്കെ ചെറുപ്പം മുതലേ എന്റെ ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത കാര്യങ്ങളായിരുന്നു.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...