നല്ല ഓഫറുകൾ വന്നാൽ തിരിച്ചു വരാം…; എന്റെ ചക്കപ്പഴം കുടുംബത്തെ പിന്തുണച്ചുകൊണ്ടേയിരിക്കണം ; സബിറ്റയുടെ പോസ്റ്റിന് “ഇനി മടങ്ങി വരില്ലേ” എന്ന് ചോദിച്ച് ആരാധകർ!
നല്ല ഓഫറുകൾ വന്നാൽ തിരിച്ചു വരാം…; എന്റെ ചക്കപ്പഴം കുടുംബത്തെ പിന്തുണച്ചുകൊണ്ടേയിരിക്കണം ; സബിറ്റയുടെ പോസ്റ്റിന് “ഇനി മടങ്ങി വരില്ലേ” എന്ന് ചോദിച്ച് ആരാധകർ!
നല്ല ഓഫറുകൾ വന്നാൽ തിരിച്ചു വരാം…; എന്റെ ചക്കപ്പഴം കുടുംബത്തെ പിന്തുണച്ചുകൊണ്ടേയിരിക്കണം ; സബിറ്റയുടെ പോസ്റ്റിന് “ഇനി മടങ്ങി വരില്ലേ” എന്ന് ചോദിച്ച് ആരാധകർ!
ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയ്ക്ക് ശേഷം ഫ്ളവേഴ്സ് ടിവി സംപ്രേക്ഷണം തുടങ്ങിയ പരമ്പരയായിരുന്നു ചക്കപ്പഴം. എസ്പി ശ്രീകുമാർ, അവതാരക അശ്വതി ശ്രീകാന്ത് എന്നിവരാണ് സീരിയലിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു കുടുംബത്തിലെ രസകരമായ സംഭവങ്ങൾ കോർത്തിണക്കിയാണ് സീരിയൽ മുന്നോട്ട് പോകുന്നത്.
ആശയുടെ ഭർത്താവ് ഉത്തമനായിട്ടാണ് എസ്പി ശ്രീകുമാർ വേഷമിടുന്നത്. ഉത്തമന്റെ അമ്മ വേഷത്തിൽ ലളിത ആയി വേഷം ഇടുന്നത് സബിറ്റ ജോർജ് എന്ന നടിയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ സബിറ്റ പങ്കുവച്ച ഒരു വിശേഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.
താൻ വെക്കേഷനിൽ ആണ് എന്ന് അറിയിച്ച് സബിറ്റ അടുത്തിടെ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. അമേരിക്കയിലുള്ള തന്റെ മകളുടെ അടുത്തേക്ക് ആണ് സബിറ്റ പോയിരിക്കുന്നത്. അതോടെ ഇനി ചക്കപ്പഴത്തിൽ ഇനി നടി ഉണ്ടാകില്ലേ എന്ന ചോദ്യങ്ങളാണ് പ്രേക്ഷകർ ചോദിക്കുന്നത്.
രണ്ടുമക്കൾ ആയിരുന്നു സബിറ്റക്ക് . മൂത്ത മകൻ മാക്സ്വെൽ ജനനസമയത്തുണ്ടായ ഒരു ഹെഡ് ഇഞ്ചുറി മൂലം ഭിന്നശേഷിക്കാരനായി മാറി. ശേഷം 12 ാം വയസ്സിൽ മകൻ മരണത്തിന് കീഴടങ്ങി . അത് തന്റെ ജീവിതത്തിലെ വലിയൊരു ദുഖമായിരുന്നു എന്ന് സബിറ്റ മുൻപൊരിക്കൽ പറഞ്ഞിട്ടുണ്ട് . ഇളയ മകൾ സാഷ ഇപ്പോൾ അമേരിക്കയിൽ പഠിക്കുകയാണ്.
ജീവിതത്തിൽ ഒരു ബ്രേക്ക് വേണമെന്ന് തോന്നിയപ്പോഴാണ് താൻ അമേരിക്കയിൽ നിന്നും നാട്ടിലേക്ക് എത്തിയത് എന്നും മുൻപ് സബിറ്റ പറഞ്ഞിരുന്നു. ചെറുപ്പത്തിൽ ക്ളാസിക്കൽ മ്യൂസിക്കും ഡാൻസുമൊക്കെ പഠിച്ചതും അഭിനയിക്കാനുള്ള ആഗ്രഹവും ആണ് മിനി സ്ക്രീനിൽ എത്താൻ നിമിത്തം. ഇപ്പോൾ കൊച്ചി കാക്കനാട് ഒരു ഫ്ലാറ്റും താരം സ്വന്തമാക്കി.
10 വർഷം മുൻപ് ആണ് സബിറ്റ വിവാഹമോചിതയാകുന്നത്. ‘മക്കളുടെ എല്ലാ കാര്യങ്ങളും നോക്കി ഞാൻ ജീവിതത്തിൽ പുതിയ അർഥം കണ്ടെത്തി’ എന്ന് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ നടി പറയുന്നു. ‘ ‘എന്തായാലും അമേരിക്കയ്ക്ക് തിരിച്ചു പോകണം. മകൾ അവിടെ പഠിക്കുകയാണ്. പിന്നെ നല്ല ഓഫറുകൾ വന്നാൽ തിരിച്ചു വരണം, ചെയ്യണം. ഇതൊക്കെയാണ് പ്ലാൻ. എന്തായാലും ഇപ്പോൾ ഞാൻ മിനിസ്ക്രീൻ ജീവിതം ആസ്വദിക്കുകയാണ്’ എന്നും അഭിമുഖത്തിൽ സബിറ്റ പറഞ്ഞു.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...