
Malayalam
മോഹന്‍ലാലിനൊപ്പം പിറന്നാള്‍ ആഘോഷിച്ച് ഉണ്ണി മുകുന്ദന്; സോഷ്യല്‍ മീഡിയയില്‍ വൈറലായി വാക്കുകള്‍
മോഹന്‍ലാലിനൊപ്പം പിറന്നാള്‍ ആഘോഷിച്ച് ഉണ്ണി മുകുന്ദന്; സോഷ്യല്‍ മീഡിയയില്‍ വൈറലായി വാക്കുകള്‍
Published on

മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഉണ്ണി മുകുന്ദന്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
മോഹന്‍ലാല്‍ നായകനായ 12ത് മാന്‍ എന്ന ജീത്തു ജോസഫ് ചിത്രത്തിന്റെ സെറ്റില്‍ വെച്ച് ജന്മദിനം ആഘോഷിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്. മോഹന്‍ലാല്‍ ആണ് ഉണ്ണി മുകുന്ദന് പിറന്നാള്‍ കേക്ക് എടുത്തു നല്‍കിയത്. മോഹന്‍ലാലിനൊപ്പം ഉണ്ണി മുകുന്ദന് ജന്മദിനം ആഘോഷിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.
കടുത്ത മോഹന്‍ലാല്‍ ആരാധകന് കൂടിയാണ് ഉണ്ണി മുകുന്ദന്. മലയാളത്തില്‍ ഉണ്ണി മുകുന്ദന് മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന ആദ്യ ചിത്രമാണ് 12 ത് മാന്‍. ഉണ്ണി മുകുന്ദന് തെലുങ്കില്‍ അരങ്ങേറ്റം കുറിച്ച ചിത്രത്തിലും നായക വേഷം ചെയ്തത് മോഹന്‍ലാല്‍ ആയിരുന്നു.
കൊരടാല ശിവ സംവിധാനം ചെയ്ത മോഹന്‍ലാല്‍- ജൂനിയര്‍ എന്‍ ടി ആര് ചിത്രമായ ജനത ഗാരേജില്‍ വില്ലന്‍ ആയാണ് ഉണ്ണി മുകുന്ദന് തെലുങ്കില്‍ എത്തിയത്.
ഉണ്ണി മുകുന്ദന് പ്രൊഡക്ഷന്‍സ് എന്ന പേരില്‍ ഒരു നിര്‍മ്മാണ കമ്പനിയും അദ്ദേഹം ആരംഭിച്ചിട്ടുണ്ട്. ആ കമ്പനിയുടെ ആദ്യ ചിത്രമായ മേപ്പടിയാന് ഇപ്പോള്‍ റിലീസിന് തയ്യാറായി ഇരിക്കുകയാണ്. ഇത് കൂടാതെ ഒരു വമ്പന്‍ തെലുങ്കു ചിത്രത്തിന്റെയും ഭാഗമായി ഉടന്‍ ഉണ്ണി മുകുന്ദന് എത്തുമെന്നുള്ള സൂചനകളും ലഭിക്കുന്നുണ്ട്.
സിനിമാ സെറ്റുകളിൽ നിരോധിത ല ഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ നിർമാതാക്കളുടെ സംഘടന. ഇതിന്റെ ഭാഗമായി ലഹരി ഉപയോഗിക്കില്ലെന്ന് അഭിനേതാക്കളിൽ നിന്ന് സത്യവാങ്മൂലം വാങ്ങും....
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടൻ സുധീർ കരമനയ്ക്ക് പൂവച്ചൽ ഖാദർ പുരസ്കാരം. സിനിമ വിഭാഗത്തിൽ മികച്ച സ്വഭാവ നടനുള്ള പുരസ്കാരമാണ് നടന് ലഭിച്ചത്....
ഇന്ന് മലയാളത്തിലെ യുവനടിമാരിൽ മുന്നിൽ നിൽക്കുന്ന താരമാണ് മമിത ബൈജു. സൂപ്പർ ശരണ്യയിലെ സോനാരയെ അവതരിപ്പിച്ചാണ് മമിത ബൈജു ആരാധകരുടെ മനസിൽ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടനും നിർമാതാവുമായ സൗബിൻ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും. എറണാകുളം എസിപിയുടെ...