Connect with us

തിയേറ്ററുകള്‍ തുറക്കുമ്പോള്‍ അജഗജാന്തരം എത്തുന്നത് 300 ല്‍പ്പരം തിയേറ്ററുകളിലെന്ന് വിവരം; ആകാംക്ഷയോടെ പ്രേക്ഷകര്‍

Malayalam

തിയേറ്ററുകള്‍ തുറക്കുമ്പോള്‍ അജഗജാന്തരം എത്തുന്നത് 300 ല്‍പ്പരം തിയേറ്ററുകളിലെന്ന് വിവരം; ആകാംക്ഷയോടെ പ്രേക്ഷകര്‍

തിയേറ്ററുകള്‍ തുറക്കുമ്പോള്‍ അജഗജാന്തരം എത്തുന്നത് 300 ല്‍പ്പരം തിയേറ്ററുകളിലെന്ന് വിവരം; ആകാംക്ഷയോടെ പ്രേക്ഷകര്‍

സംസ്ഥാനത്ത് തീയേറ്ററുകള്‍ തുറക്കാന്‍ അനുകൂല സാഹചര്യമാണെന്ന മന്ത്രി സജി ചെറിയാന്‍ പറഞ്ഞതിന് പിന്നാലെ മലയാള സിനിമപ്രേക്ഷകര്‍ എല്ലാവരും കാത്തിരിക്കുകയാണ്. ഒടിടി റിലീസുകള്‍ ഉണ്ടായിരുന്നെങ്കിലും ആള്‍ക്കൂട്ടത്തിന്റെ ആവേശത്തിനൊപ്പം ആഘോഷമാക്കി കാണുമ്പോള്‍ കിട്ടുന്ന അനുഭവം സിനിമാ പ്രേമികള്‍ക്ക് അന്യമായി നിലനില്‍ക്കുകയായിരുന്നു. മോഹന്‍ലാലിന്റെ ‘മരക്കാര്‍’ ആയിരിക്കും ആദ്യ റീലീസ് എന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും റീലീസ് ഉടനെ ഉണ്ടാകില്ലെന്ന് ഓഫീഷ്യലായി അറിയിക്കുകയും ചെയ്തു.

അതുകൊണ്ട് തന്നെ ഉത്സവാന്തരീക്ഷത്തില്‍ ആക്ഷന് പ്രാധാന്യം നല്‍കിക്കൊണ്ട് ടിനു പാപ്പച്ചന്‍ ആന്റണി വര്‍ഗീസ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ അജഗജാന്തരം, തീയേറ്ററുകളെ പഴയതു പോലെ പൂരപ്പറമ്പാക്കാന്‍ സാധിക്കുമെന്നാണ് പ്രേക്ഷകരുടെ വിശ്വാസം. മുന്‍പ് ചിത്രത്തിന്റെ കഥാപശ്ചാത്തലത്തെ ഉള്‍ക്കൊണ്ടുകൊണ്ടുള്ള പോസ്റ്ററുകള്‍ക്ക് വലിയ അളവില്‍ സ്വീകാര്യത ലഭിച്ചിരുന്നു.

ഗംഭീര ആക്ഷന്‍ സീക്വന്‍സുകളുമായി ഒരുങ്ങുന്ന ഈ ചിത്രം ആന്റണി വര്‍ഗീസിന്റെ കരിയറിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമാണ്. ചിത്രം മുന്നൂറില്‍പ്പരം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് വിവരം. ഉത്സവപ്പറമ്പിലേയ്ക്ക് ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടര്‍ന്നവിടെ 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങള്‍ ആണ് ചിത്രത്തിന്റെ പ്രമേയം.

വമ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് ചിത്രീകരണ സമയത്ത് തന്നെ അജഗജാന്തരം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നിരുന്നു. ഉത്സവപ്പറമ്പിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ ആക്ഷന്‍ ചിത്രത്തില്‍ ആന്റണി പെപ്പെയോടൊപ്പം അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, രാജേഷ് ശര്‍മ, സാബു മോന്‍, ടിറ്റോ വില്‍സണ്‍, സുധി കോപ്പ, വിനീത് വിശ്വം, സിനോജ് വര്‍ഗീസ്, കിച്ചു ടെല്ലസ്, ലുക്മാന്‍, ശ്രീരഞ്ജിനി തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സില്‍വര്‍ ബേ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എമ്മാനുവല്‍ ജോസഫും അജിത് തലാപ്പിള്ളിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് കിച്ചു ടെല്ലസ്, വിനീത് വിശ്വം. ഛായാഗ്രഹണം ജിന്റോ ജോര്‍ജ്, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, ആര്‍ട്ട് ഗോകുല്‍ ദാസ്, വസത്രാലങ്കാരം മഷര്‍ ഹംസ, മേക്കപ്പ് റോണക്സ് സേവ്യര്‍, സ്റ്റണ്ട് സുപ്രീം സുന്ദര്‍, ചീഫ് അസോസിയേറ്റ് കണ്ണന്‍ എസ് ഉള്ളൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ.

More in Malayalam

Trending

Recent

To Top