
Social Media
എന്റെ ആത്മ സഹോദരിക്കൊപ്പം വിലമതിക്കാനാവാത്ത കുറച്ചു നല്ല ദിവസങ്ങൾ; മീര നന്ദനൊപ്പമുളള ചിത്രങ്ങളുമായി ആൻ അഗസ്റ്റിൻ
എന്റെ ആത്മ സഹോദരിക്കൊപ്പം വിലമതിക്കാനാവാത്ത കുറച്ചു നല്ല ദിവസങ്ങൾ; മീര നന്ദനൊപ്പമുളള ചിത്രങ്ങളുമായി ആൻ അഗസ്റ്റിൻ

ദിലീപ് നായകനായ ‘മുല്ല’ എന്ന സിനിമയിലൂടെയാണ് മീര നന്ദന്റെ മലയാള സിനിമയിലേക്കുള്ള കടന്നുവരവ്. ഒരു മ്യൂസിക്കൽ റിയാലിറ്റി ഷോയിൽ മത്സരിക്കാനെത്തി ഷോയുടെ അവതാരകയായി മാറിയ മീരയെ സംവിധായകൻ ലാൽജോസാണ് സിനിമയിലേക്ക് കൊണ്ടുവരുന്നത്. മുല്ലയ്ക്കുശേഷം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 35 ലധികം സിനിമകളിൽ അഭിനയിച്ചു.
താൽക്കാലികമായി സിനിമയിൽ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് താരം. ഇപ്പോൾ ദുബായിലെ അറിയപ്പെടുന്ന റേഡിയോ ജോക്കികളിൽ ഒരാളാണ് മീര.
മീരയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് നടി ആൻ അഗസ്റ്റിൻ. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ മീര നന്ദനൊപ്പമുളള ചിത്രങ്ങൾ ആൻ പങ്കുവച്ചപ്പോഴാണ് ഇക്കാര്യം പലർക്കും മനസിലായത്. ‘എന്റെ ആത്മ സഹോദരിക്കൊപ്പം വിലമതിക്കാനാവാത്ത കുറച്ചു നല്ല ദിവസങ്ങൾ’ എന്ന ക്യാപ്ഷനോടെയാണ് ആൻ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ആൻ അഗസ്റ്റിനൊപ്പമുള്ളൊരു ഫൺ വീഡിയോ മീരയും തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഏതായാലും ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്
സിനിമയിൽനിന്നും രണ്ടുപേരും തൽക്കാലത്തേക്ക് വിട നൽകിയതാണെങ്കിലും ആൻ അഗസ്റ്റിൻ വീണ്ടും അഭിനയത്തിലേക്ക് മടങ്ങി വരാനുളള ഒരുക്കത്തിലാണ്. 2015ൽ പുറത്തിറങ്ങിയ നീന, സോഷോ (2017) എന്നീ ചിത്രങ്ങളിലാണ് ആൻ അഗസ്റ്റിൻ ഏറ്റവുമൊടുവിലായി അഭിനയിച്ചത്.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
നീണ്ട എട്ടു വർഷത്തെ കാത്തിരിപ്പിനു ശേഷം ക്രിക്കറ്റ് താരം സഹീർ ഖാനും നടി സാഗരിക ഘാട്ഗേയ്ക്കും കുഞ്ഞ് പിറന്നു. സാഗരിക ഘാട്ഗെ...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. സുധിയുടെ മരണ ശേഷം ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത...
സാധാരണക്കാരായ മനുഷ്യരെ ചേർത്ത് പിടിക്കാനും അവരുടെ കണ്ണീരൊപ്പാനും അവരെ ആനന്ദിപ്പിക്കാനും മനസ് കാണിച്ച അതുല്യ കലാകാരൻ കലാഭവൻ മണി അന്തരിച്ചിട്ട് 9...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...