Social Media
ഇങ്ങനേയും ഒരാളുണ്ടായിരുന്നേ, ഓർമ്മകളിൽ ഒരു മുഖം.. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരത്തെ മനസ്സിലായോ?
ഇങ്ങനേയും ഒരാളുണ്ടായിരുന്നേ, ഓർമ്മകളിൽ ഒരു മുഖം.. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരത്തെ മനസ്സിലായോ?
ചക്കപ്പഴത്തിൽ കുഞ്ഞുണ്ണിയായി എത്തി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാവുകയായിരുന്നു അമൽ രാജ് ദേവ്. ഏറെ കാലമായി കലാരംഗത്തുണ്ടെങ്കിലും ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് അമൽ രാജ് ദേവ് മലയാളികൾക്ക് സുപരിചിതനായത്.
സോഷ്യൽ മീഡിയയിൽ സജീവമായ അമൽ ആരാധകരുമായി നിരന്തരം വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ പഴയകാല ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം. മീശയും താടിയുമില്ലാത്ത തീർത്തും വ്യത്യസ്തവും, തിരിച്ചറിയാൻ പറ്റാത്തതുമായ ഗെറ്റപ്പിലുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ‘ഇങ്ങനേയും ഒരാളുണ്ടായിരുന്നേ. ഓർമ്മകളിൽ ഒരു മുഖം..’ – എന്നാണ് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്.
‘ഇതിപ്പോ ചിരിക്കുകയാണോ കരയുകയാണോ?’ എന്നാണ് ചക്കപ്പഴത്തിലെ പൈങ്കിളിയെ അവതരിപ്പിക്കുന്ന ശ്രുതി രജനീകാന്തിന്റെ കമന്റ്.
സ്കൂൾ ഓഫ് ഡ്രാമയിൽ അഭിനയം പഠിച്ചിറങ്ങിയ അമൽ, സൂര്യ കൃഷ്ണമൂർത്തിയുടെ നാടകങ്ങളിൽ സ്ഥിര സാന്നിധ്യമായിരുന്നു. , വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനത്തിന്റെ നാടകരൂപം ആയിരത്തിലധികം വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്. നർത്തകിയാണ് ഭാര്യ ദിവ്യലക്ഷ്മി. അടുത്തിടെ പുറത്തിറങ്ങിയ മാലിക് എന്ന ചിത്രത്തിലും വ്യത്യസ്തമായൊരു ഗെറ്റപ്പിൽ താരം വേഷമിട്ടിരുന്നു.