
News
അടച്ചു പൂട്ടിയ സിനിമാ തിയേറ്ററുകൾ തുറക്കാൻ അനുകൂല സാഹചര്യം; സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ
അടച്ചു പൂട്ടിയ സിനിമാ തിയേറ്ററുകൾ തുറക്കാൻ അനുകൂല സാഹചര്യം; സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ

കൊവിഡ് സാഹചര്യത്തിൽ അടച്ചു പൂട്ടിയ സിനിമാ തിയേറ്ററുകൾ തുറക്കാൻ അനുകൂല സാഹചര്യമെന്ന് മന്ത്രി സജി ചെറിയാൻ. സംസ്ഥാനത്ത് ടിആര്‍പി റേറ്റ് കുറഞ്ഞുവരികയാണ് വാക്സിനേഷനും തൊന്നൂറു ശതമാനത്തോളം ജനങ്ങളിലെത്തി കഴിഞ്ഞു. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ടാണ് തിയേറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കുന്നത് പരിഗണിക്കുന്നത്.
സംസ്ഥാനത്ത് സീരിയല്‍ സിനിമാ ചിത്രീകരണത്തിന് അനുമതിയുണ്ട്. മാത്രവുമല്ല കോളേജുകളും സ്കൂളുകളും തുറക്കാന്‍ ഒരുങ്ങുകയാണ്. അതുകൊണ്ടു തന്നെ തിയേറ്ററുകള്‍ തുറക്കുന്നതും ആലോചിക്കാമെന്നാണ് സര്‍ക്കാറിന്റെ നിലപാട്. ആരോഗ്യവിദഗ്ധരോടടക്കം കൂടിയാലോചിച്ചതിന് ശേഷമേ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കൂ.
ആദ്യഘട്ട കോവിഡ് വ്യാപനത്തിന് ശേഷം തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. രണ്ടാം തംരംഗത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടിയതോടെ വീണ്ടും അടയ്ക്കേണ്ട സ്ഥിതിവിശേഷമായി. സാമ്പത്തിക പ്രശ്നങ്ങള്‍ മറികടക്കാന്‍ സര്‍ക്കാര്‍ പ്രത്യേക പദ്ധതി പ്രഖ്യാപിക്കണമെന്ന് തിയേറ്റര്‍ ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. ഇക്കഴിഞ്ഞ ഡിസംബർ 12 ന് ഗോവയിൽ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയിൽ ഫൈറ്റ് മാസ്റ്റർ, നടൻ, പ്രൊഡക്ഷൻ മാനേജർ, കൺട്രോളർ തുടങ്ങിയ നിരവധി മേഖലകളിലായി പ്രവർത്തിച്ച് വരുന്ന...