Connect with us

അപ്രതീക്ഷിതമായി ആ മരണ വാർത്ത! ദുഃഖം താങ്ങനാകാതെ മിയ, ചേർത്ത് നിർത്തി ഉറ്റവർ ആത്മശാന്തി നേർന്ന് പ്രിയപ്പെട്ടവർ

News

അപ്രതീക്ഷിതമായി ആ മരണ വാർത്ത! ദുഃഖം താങ്ങനാകാതെ മിയ, ചേർത്ത് നിർത്തി ഉറ്റവർ ആത്മശാന്തി നേർന്ന് പ്രിയപ്പെട്ടവർ

അപ്രതീക്ഷിതമായി ആ മരണ വാർത്ത! ദുഃഖം താങ്ങനാകാതെ മിയ, ചേർത്ത് നിർത്തി ഉറ്റവർ ആത്മശാന്തി നേർന്ന് പ്രിയപ്പെട്ടവർ

മലയാളികളുടെ പ്രിയനായികമാരിൽ ഒരാളാണ് മിയ ജോർജ്. ഒരുപിടി നല്ല ചിത്രങ്ങളുമായി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ മിയ വിവാഹ ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ്.

സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും മിയ ജോര്‍ജ്ജിന്റെ വിശേഷങ്ങള്‍ എല്ലാം ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയാറുണ്ട്.

ഇപ്പോൾ ഇതാ മിയയുടെ കുടുംബത്തിൽ നിന്നും ഏറെ ദുഖകരമായ ഒരു വാർത്തയാണ് പുറത്ത് വരുന്നത്. മിയയുടെ പിതാവ് ജോർജ് ജോസഫ് അന്തരിച്ചു. ഒരാഴ്ച്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം . സംസ്കാരം പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ ഇന്ന് നടക്കും. ജോർജ് ജോസഫിനും മിനിയ്ക്കും മിയയെ കൂടാതെ ഒരു മകൾ കൂടിയുണ്ട്. അച്ഛനെ കുറിച്ച് പറയുമ്പോൾ മിയയ്ക്ക് നൂറ് നാവാണ്. പിതാവിന്റെ അപ്രതീക്ഷിത വിയോഗം മിയയ്ക്ക് താങ്ങനാവില്ല.

അടുത്തിടെയാണ് മിയ ഒരു​ ആൺകുഞ്ഞിന് ജന്മം നൽകിയത്. മകന് ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് പേരിട്ടതെന്നും മിയ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. കുഞ്ഞ് ലൂക്കയുടെ മാമോദീസ ചിത്രങ്ങൾ മിയ ഏതാനും ദിവസം മുൻപ് പങ്കുവച്ചിരുന്നു.

2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം. കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയാണ് അശ്വിന്‍. വിവാഹശേഷം അഭിനയജീവിതത്തിൽ നിന്നും താൽക്കാലികമായി ഒരു ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു മിയ. തുടർന്നും അഭിനയിക്കുന്നതിൽ അശ്വിന് പ്രശ്നങ്ങളില്ലെന്നും താൻ സിനിമ വിടുന്നില്ലെന്നും വിവാഹസമയത്ത് തന്നെ മിയ വ്യക്തമാക്കിയിരുന്നു.

അടുത്തിടെയായിരുന്നു മിയ തന്റെ വിവാഹവാർഷികം ആഘോഷിച്ചത്. മകൻ ലൂക്കയ്ക്കൊപ്പമായിരുന്നു മിയയുടെ ആദ്യ വിവാഹ വാർഷികാഘോഷം. മകനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു മിയയും അശ്വിനും. കേക്ക് മുറിച്ചായിരുന്നു ആഘോഷം. ഇതിന്റെ വീഡിയോ മിയ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. വിവാഹ വാർഷിക ദിനത്തിൽ അശ്വിനൊപ്പമുളള ഫൊട്ടോയാണ് മിയ ഷെയർ ചെയ്തത്. ഒരു വർഷം കഴിഞ്ഞു, ഇനിയും ഒരുപാട് പോകാനുണ്ടെന്നായിരുന്നു ഫൊട്ടോയ്ക്കൊപ്പം മിയ കുറിച്ചത്. ഈ സന്തോഷം കെടിടടങ്ങുന്നതിന് മുൻപാണ് അച്ഛന്റെ വിയോഗം മിയയെ തേടിയെത്തിയത്

More in News

Trending

Recent

To Top