
Malayalam
ആ ഒരു കാരണത്താല്‍ മാത്രമാണ് ഫഹദിനോട് അന്ന് നോ പറഞ്ഞത്; തുറന്ന് പറഞ്ഞ് ലാല്‍ ജോസ്
ആ ഒരു കാരണത്താല്‍ മാത്രമാണ് ഫഹദിനോട് അന്ന് നോ പറഞ്ഞത്; തുറന്ന് പറഞ്ഞ് ലാല്‍ ജോസ്

നിരവധി ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംവിധായകനാണ് ലാല്‍ ജോസ്. ഇപ്പോഴിതാ ഫഹദ് ഫാസിലിനെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. സ്റ്റാര്‍ഡം ഇല്ലാതിരുന്ന കാലത്താണ് ഫഹദ് ഫാസിലിനെ തന്റെ സിനിമയില്‍ ഹീറോ ആക്കിയതെന്നും ഒരു വാണിജ്യ സിനിമയില്‍ അത്തരം ഒരു ശ്രമം നടത്തിയത് ഫഹദ് ഫാസില്‍ എന്ന നടനിലുള്ള വിശ്വാസം കൊണ്ടായിരുന്നുവെന്നും സിനിമയുടെ ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് സംവിധായകന് ലാല്‍ ജോസ് പറയുന്നു.
‘ഡയമണ്ട് നെക്ലസ്’ എന്ന സിനിമയുടെ തിരക്കഥ പൂര്‍ത്തിയായപ്പോള്‍ ഞാന്‍ പറഞ്ഞത് ഇതിലെ ഡോക്ടര്‍ അരുണ്‍ എന്ന കഥാപാത്രം നമുക്ക് ഫഹദിനെ കൊണ്ട് ചെയ്യിക്കാമെന്നായിരുന്നു. തിരക്കഥാകൃത്ത് ഇക്ബാലിനും അത് സമ്മതമായിരുന്നു.
അന്ന് ഫഹദ് വലിയ നടനായിട്ടില്ല. ഫഹദില്‍ എനിക്ക് ഒരു വിശ്വാസമുണ്ടായിരുന്നു. ഒരേ സമയം ഇന്നസന്‍സും വില്ലനിസവും കൊണ്ട് വരാന്‍ കഴിയുന്ന ഫഹദില്‍ നല്ല ഒരു ആക്ടര്‍ ഉണ്ട് എന്ന് ഞാന്‍ നേരെത്തെ തിരിച്ചറിഞ്ഞതാണ്’.
‘അതുകൊണ്ടാണ് എന്നോട് സഹസംവിധായകനായി കൂടെ നിന്നോട്ടെ എന്ന് ചോദിച്ച ഫഹദിനോട് ഞാന്‍ നോ പറഞ്ഞത്. നീലത്താമരയില്‍ ഫഹദ് ഡബ്ബ് ചെയ്തിട്ടുണ്ട്. ഡയമണ്ട് നെക്ലസ് ഫഹദ് ഫാസിലിനെ പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യനാക്കി. ഒരു നായക നടന് സിനിമയില്‍ ഉയര്‍ന്നു വരാന്‍ പ്രയാസമാണ്.
പക്ഷേ ഒരു നായികയയ്ക്ക് അത് എളുപ്പമാണ്. പുതിയ ഒരു നായികയെ അവതരിപ്പിച്ചാല്‍ സിനിമയ്ക്കുള്ളിലെ ആളുകള്‍ തന്നെ ശ്രദ്ധിക്കും. സൗന്ദര്യം നോക്കിയാകും അവരെ സിനിമയില്‍ സെലക്ട് ചെയ്യുക. നായക നടന്മാര്ക്ക് ഒരിക്കലും അങ്ങനെയൊരു പരിഗണന ലഭിക്കില്ല’. ലാല്‍ ജോസ് പറയുന്നു.
മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് പ്രിയദർശൻ. മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങൾക്കിന്നും ആരാധകർ ഏറെയാണ്. പ്രിയദർശൻ മാത്രമല്ല, അദ്ദേഹത്തിന്റെ മുൻ ഭാര്യ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
ഇന്ന് മലയാളികളുടെ ഹാസ്യ സാമ്രാട്ട് ആണ് ജഗതി ശ്രീകുമാർ. എന്നാൽ ഇന്നത്തെപ്പോലെ അറിയപ്പെടുന്ന നടനായി ഉയർന്ന് വരിക ജഗതിയ്ക്ക് എളുപ്പമായിരുന്നില്ല. അവസരങ്ങൾക്കായി...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം...