‘അമ്മയുടെ കണ്ണീരിൽ നീ ഇല്ലാതാകും’ മീനാക്ഷിയെ പൊങ്കാലയിട്ടവർക്ക് കിടിലൻ മറുപടി! അച്ഛനൊപ്പം നിൽക്കുന്നത് ആ കാരണത്താൽ?
Published on

കാവ്യയുടെ പിറന്നാൾ ദിനത്തിൽ മീനാക്ഷിയുടെ ആശംസ ആരാധകർക്ക് ഇരട്ടി സന്തോഷം നൽകുന്നതായിരുന്നു. ഇതാദ്യമായാണ് കാവ്യ മാധവന് പിറന്നാള്‍ ദിനത്തില്‍ ഇൻസ്റ്റാഗ്രാമിലൂടെ താരപുത്രി ആശംസ അറിയിച്ചതെന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു
സെറ്റ് സാരിയില്‍ അതീവ സുന്ദരിയായുള്ള കാവ്യയ്ക്കൊപ്പമുള്ള ചിത്രമായിരുന്നു മീനാക്ഷി പോസ്റ്റ് ചെയ്തത്. ദിലീപിനേയും മീനാക്ഷിയേയും ചേര്‍ത്തുപിടിച്ച് പുഞ്ചിരിച്ച് നില്ക്കുന്ന പ്രിയനായികയുടെ ചിത്രം ആരാധകരും ഏറ്റെടുത്തു. അതീവ സന്തോഷത്തോടെയാണ് ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്തതെന്നതാണ് മറ്റൊരു പ്രത്യേകത.
കാവ്യയ്ക്കൊപ്പം യോജിപ്പില്ലെന്ന വാദത്തെ കാറ്റില്‍ പറത്തുകയായിരുന്നു മീനാക്ഷി ഈ ഫോട്ടോയിലൂടെ… കാവ്യയുടെ പിറന്നാളിന് ആശംസയുമായെത്തിയ മീനാക്ഷി തന്നെയായിരുന്നു ഇത്തവണ താരമായി മാറിയത്. രണ്ടാനമ്മയോടുള്ള ഇഷ്ടത്തെക്കുറിച്ച് പരസ്യമായി ഇതാദ്യമായാണ് മീനാക്ഷി പോസ്റ്റിട്ടത്.
എന്നാൽ രണ്ടാനമ്മയ്ക്ക് ആശംസ അറിയിച്ചെത്തിയ മീനാക്ഷിയെ വിമര്‍ശിച്ചുള്ള കമന്റുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. മഞ്ജു വാര്യരെന്ന അമ്മയെക്കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ അരങ്ങേറിയിരുന്നു. എന്നാൽ മീനാക്ഷിയെ വിമര്‍ശിച്ചവര്‍ക്ക് ശക്തമായ മറുപടിയാണ് ആരാധകര്‍ നല്‍കിയത്.
അമ്മയെ തള്ളി രണ്ടാനമ്മയ്ക്കൊപ്പം ജീവിക്കുന്ന താരപുത്രിയുടെ നിലപാടിനെ വിമര്‍ശിച്ചുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്ക്കുന്നത്. ആരെയോ തോല്‍പ്പിക്കാനുള്ള ഭഗീരഥപ്രയത്നമാണ്, ഉപ്പും ഉപ്പിലിട്ടതും തമ്മിലുള്ള വ്യത്യാസം കാലം പോകുമ്പോള്‍ മനസ്സിലായിക്കോളും, എത്ര ഉയരത്തിലെത്തിയാലും അമ്മയുടെ ഒരുതുള്ളി കണ്ണുനീര് മതി ഒന്നും അല്ലാതാകാന്‍ ഇങ്ങനെ പോകുന്നു വിമര്‍ശനങ്ങള്‍.
അമ്മയെ വേദനിപ്പിക്കുന്ന കാര്യമാണ് മകള്‍ ചെയ്തതെന്നായിരുന്നു ഒരുവിഭാഗത്തിന്റെ വിമര്‍ശനം. പക്വത എത്തിയ ഒരു കുട്ടി അച്ഛനൊപ്പം സ്ട്രോംങ്ങായി നില്ക്കുന്നുണ്ടെങ്കില് അതിന് പിന്നില്‍ ശക്തമായ കാരണങ്ങളുണ്ടാവും. മീനാക്ഷിയെന്ന മകള്‍ അച്ഛനൊപ്പം പോവാന്‍ തീരുമാനിച്ചത് ആ കുട്ടിയുടെ തീരുമാനം. അതിന് ആ കുട്ടിയെ എന്തിനാണ് ഇങ്ങനെ അധിക്ഷേപിക്കുന്നതെന്നായിരുന്നു ആരാധകരുടെ ചോദ്യം.
അതോടൊപ്പം തന്നെ മഞ്ജു വാര്യരേയും കാവ്യ മാധവനേയും കുറിച്ചുള്ള താരതമ്യപ്പെടുത്തലുകളുമായും ആരാധകരെത്തിയിരുന്നു. ജന്മം കൊണ്ട് മാത്രം പെറ്റമ്മ എന്ന് വിളിക്കാമെങ്കിലും പെറ്റമ്മയ്ക്ക് കഴിയാത്തത് പലപ്പോഴും കർമ്മം കൊണ്ട് പോറ്റമ്മയ്ക്കു കഴിയാറുണ്ട്. അതിനുള്ള ഉത്തമ ഉദാഹരണമാണ് ഈ മകളുടെ മുഖത്തെ സന്തോഷമെന്നായിരുന്നു ഫാൻസ് ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റ്. നിരവധി പേരായിരുന്നു ഇക്കാര്യം ശരിവെച്ചത്.
ചില ഉത്തരങ്ങള്‍ പറയാനുള്ളതല്ല, കാണിച്ചുകൊടുക്കാനുള്ളതാണെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ദിലീപിന്റെ ജീവിതത്തിലേക്ക് കാവ്യ മാധവന് കടന്ന് വന്നപ്പോള്‍ മീനാക്ഷിയുടെ ഭാവി എങ്ങനെയായിരിക്കുമെന്നായിരുന്നു വിമര്‍ശകര്‍ ചോദിച്ചത്. ഇരുവരും തമ്മില്‍ ചേര്‍ച്ചയില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഇടക്കാലത്ത് പ്രചരിച്ചിരുന്നത്. കിവംദന്തികളെയെല്ലാം അസ്ഥാനത്താക്കുന്ന ഫോട്ടോയാണ് മീനാക്ഷി പോസ്റ്റ് ചെയ്തത്.
. മഞ്ജു വാര്യരും ദിലീപും വിവാഹമോചനം നേടിയപ്പോള്‍ അച്ഛനൊപ്പം പോവാനാണ് താല്‍പര്യമെന്നായിരുന്നു മകള്‍ പറഞ്ഞത്. മകളുടെ തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നു മഞ്ജു വാര്യര്‍. പരസ്പരമുള്ള പഴിചാരലുകളില്ലാതെയായിരുന്നു ഇരുവരും വേര്‍പിരിഞ്ഞത്. മീനാക്ഷിയായിരുന്നു ദിലീപിനോട് രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് പറഞ്ഞത്. മകള്‍ക്ക് കൂടി അറിയാവുന്നൊരാളായിരിക്കണം ഭാര്യയായി വരേണ്ടത് എന്നാഗ്രഹിച്ചിരുന്നു. കാവ്യയുമായി നല്ല കൂട്ടാണ് മീനാക്ഷി. ഗോസിപ്പുകളുടെ പേരില്‍ ബലിയാടായ കാവ്യയെ തന്നെ വിവാഹം ചെയ്യാനായി തീരുമാനിക്കുകയായിരുന്നു താനെന്നായിരുന്നു ദിലീപ് പറഞ്ഞത്. അച്ഛനും രണ്ടാനമ്മയ്ക്കൊപ്പം അതീവ സന്തോഷവതിയായാണ് മീനാക്ഷിയെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്.
സെപ്റ്റംബര്‍ 10നായിരുന്നു മഞ്ജു വാര്യരുടെ പിറന്നാള്‍. സിനിമാലോകവും ആരാധകരും ലേഡി സൂപ്പര്‍സ്റ്റാറിന് പിറന്നാളാശംസ അറിയിച്ചെത്തിയിരുന്നു. ബോളിവുഡ് സിനിമയുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയിലും ആശംസ അറിയിച്ചവര്‍ക്ക് നന്ദി പറഞ്ഞ് മഞ്ജു വാര്യരെത്തിയിരുന്നു. കൃത്യം 10 ദിവസത്തിന് ശേഷമായാണ് കാവ്യ മാധവനും പിറന്നാളാഘോഷിച്ചത്
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...