‘തുടക്കത്തില്‍ നല്ല പെണ്ണായിരുന്നു, സ്വയം നശിപ്പിച്ചു’, മോഡേണ്‍ വേഷങ്ങള്‍ ധരിച്ചെത്തിയ റിമ കല്ലിങ്കല്‍ സമൂഹത്തിന് മോശമായ സന്ദേശം നല്‍കുന്നുവെന്ന് കമന്റുകള്‍
‘തുടക്കത്തില്‍ നല്ല പെണ്ണായിരുന്നു, സ്വയം നശിപ്പിച്ചു’, മോഡേണ്‍ വേഷങ്ങള്‍ ധരിച്ചെത്തിയ റിമ കല്ലിങ്കല്‍ സമൂഹത്തിന് മോശമായ സന്ദേശം നല്‍കുന്നുവെന്ന് കമന്റുകള്‍
‘തുടക്കത്തില്‍ നല്ല പെണ്ണായിരുന്നു, സ്വയം നശിപ്പിച്ചു’, മോഡേണ്‍ വേഷങ്ങള്‍ ധരിച്ചെത്തിയ റിമ കല്ലിങ്കല്‍ സമൂഹത്തിന് മോശമായ സന്ദേശം നല്‍കുന്നുവെന്ന് കമന്റുകള്‍
നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടിയാണ് റിമ കല്ലിങ്കല്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോള്‍ ഭര്‍ത്താവും സംവിധായകനുമായി ആഷിക് അബുവിനൊപ്പം റഷ്യയില്‍ അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് റിമ പങ്കുവെച്ചത്.
ചിത്രങ്ങള്‍ വൈറലായതോടെ വിമര്‍നവുമായി എത്തിയിരിക്കുകയാണ് ഒരുകൂട്ടര്‍. മോഡേണ്‍ വസ്ത്രങ്ങള്‍ ധരിച്ചാണ് റഷ്യല്‍ നിന്നുള്ള ഫോട്ടോകളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഡീപ്പ് നെക്ക് ഗൗണ്‍, ഷോര്‍ട്സ്, ഷര്‍ട്ട് തുടങ്ങിയവയെല്ലാമാണ് താരം വിവിധ ഫോട്ടോകളില്‍ ധരിച്ചിരിക്കുന്നത്. ആഷിക് അബു തന്നെയാണ് റിമയുടെ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്.
മോഡേണ്‍ വേഷങ്ങള്‍ ധരിച്ച് ഫോട്ടോകള്‍ പകര്‍ത്തി പോസ്റ്റ് ചെയ്യുന്നതിലൂടെ റിമ മോശമായ സന്ദേശം സമൂഹത്തിന് നല്‍കുന്നുവെന്നുള്ള തരത്തിലാണ് കമന്റുകള്‍ പ്രത്യക്ഷപ്പെട്ടത്. ‘ഈ പ്രദര്‍ശനത്തിലൂടെ നിങ്ങള്‍ എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത്. ഒരു ആത്മ നിര്‍വൃതി അല്ലേ…?’
‘തുടക്കത്തില്‍ നല്ല പെണ്ണായിരുന്നു, സ്വയം നശിപ്പിച്ചു’ ‘ബീഫ് ലേഗ് പീസ് കടയില്‍ തൂകി വെച്ചിരിക്കുന്നത് പോലെ ഉണ്ട്. സോഷ്യല്‍ മീഡിയയില്‍ ഫെമിനിസം ചര്‍ദ്ദിക്കുന്ന സമയം ജിം പോയാല്‍ ഉപകാരമായേനെ….’ എന്നിങ്ങനെയാണ് താരത്തിന്റെ ഫോട്ടോകള്‍ക്ക് വന്ന കമന്റുകള്‍. എന്നാല്‍ ഈ കമന്റുകള്‍ക്ക് റിമ മറുപടി നല്‍കിയിട്ടില്ല.
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് നടനും സംവിധായകനുമായ ലാൽ. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ നടൻ സിനിമകളിലെ സ്ക്രിപ്റ്റുകളിൽ കൈകടത്തുന്നതിനെ കുറിച്ച് സംസാരിച്ചത്...
ഇപ്പോൾ പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു. കൊല്ലം സുധിയുടെ മരണശേഷമാണ് രേണുവിനെ മലയാളികൾ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയത്. പിന്നാലെ കടുത്ത വിമർശനങ്ങളും രേണുവിനെതിരെ...
പ്രേക്ഷകർക്കേറെ സുപരിചിതനായ തിരക്കഥാകൃത്ത് ആണ് അഭിലാഷ് പിള്ള. ഇപ്പോഴിതാ സിനിമ നിർമ്മാണ രംഗത്തേയ്ക്ക് ചുവട് വെച്ചിരിക്കുകയാണ് അഭിലാഷ് പിള്ള. പുതിയ സിനിമ...