ഏഷ്യനെറ്റ് പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. 2019ൽ ആണ് സീരിയൽ ആരംഭിക്കുന്നത്. സംഭവബഹുലമായി സീരിയൽ മുന്നോട്ട് പോവുകയാണ്. പുതുമുഖ താരങ്ങളായ ഐശ്വര്യ റംസിയും നലീഫ് ജിയയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ ഒരൊറ്റ സീരിയലിലൂടെ താരങ്ങൾ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറുകയായിരുന്നു. കല്യാണി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്. കിരണായിട്ടാണ് നലീഫ് എത്തുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണിവർ.
മിണ്ടാപ്രാണിയായ ഒരു പാവം പെൺകുട്ടിയുടെ ജീവിതത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. പെൺകുട്ടികളെ വെറുക്കുന്ന പ്രകാശന്റെ മകളാണ് കല്യാണി. മകനെ പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് കല്യാണി ജനിക്കുന്നത്. എന്നാൽ തന്റെ പ്രതീക്ഷ തെറ്റിച്ച് കൊണ്ട് പിറന്ന കല്യാണിയോട് തീർത്താൽ തീരാത്ത വെറുപ്പായിരുന്നു പ്രകാശന്. സ്വന്തം മകളാണെന്നുള്ള പരിഗണന പോലും കല്യാണിയ്ക്ക് നൽകിയിരുന്നില്ല.
ആ പാവം മിണ്ടപ്രാണിയെ വീട്ടിനുള്ളിൽ തളച്ച് ഇടുകയായിരുന്നു ഇയാൾ. പിന്നീട് പ്രാകാശിന് ഒരു ആൺകുട്ടി ജനിക്കുകയായിരുന്നു. മകനെ സകല സൗഭാഗ്യങ്ങളും നൽകി പ്രകാശ് വളർത്തുകയായിരുന്നു. അച്ഛനെ പോലെ തന്നെ മകനും അഹങ്കാരത്തിന്റെ ആൾ രൂപമായി മാറുകയായിരുന്നു. പിന്നീട് തട്ടിപ്പിലൂടെ സമ്പന്ന കുടുംബത്തിലെ പെൺകുട്ടിയെ വിവാഹം കഴിക്കുകയായിരുന്നു. നലീഫ് അവതരിപ്പിക്കുന്ന കിരൺ എന്ന കഥാപാത്രത്തിന്റെ സഹോദരിയായ സോണിയെയാണ് വിവാഹം കഴിക്കുന്നത്. സമ്പന്ന കുടുംബത്തിലെ പെൺകുട്ടിയെ വിവാഹം കഴിച്ചതോടെ അച്ഛൻ പ്രകാശിന്റേയും മകൻ വിക്രമിന്റേയും അഹങ്കാരം വർധിക്കുകയായിരുന്നു ഇതെല്ലാം പാവം കല്യാണിയോടായിരുന്നു ഇവർ തീർക്കുന്നത്.
പുത്തൻ എപ്പിസോഡിൽ കല്യാണിയ്ക്ക് ചായ വാങ്ങിക്കൊടുത്തതിന്റെ അരിശമാണ് പ്രകാശന്… ആ ദേഷ്യം വീട്ടിൽ ചെന്ന് തീർക്കുകയാണ് പ്രകാശൻ. ദീപയോടും സോണിയോടും പാറുക്കുട്ടിയോടുമൊക്കെ പ്രകാശൻ ദേഷ്യപ്പെടുകയാണ്.
കല്യാണിയുടെ നാശം തുടങ്ങാൻ പോകുകയാണ്… അവൾക്ക് അധികകാലം ആയുസ്സില്ല… എന്നൊക്കെ എല്ലാവരോടുമായി പ്രകാശൻ പറയുകയാണ്…
അപ്പോൾ പാറുക്കുട്ടി ഇതുകേട്ടിട്ട് , ” അങ്കിൾ ഒന്നും ചെയ്യാൻ പോകുന്നില്ല… കിരൺ അങ്കിൾ ആണ് ആന്റിയെ കല്യാണം കഴിക്കാൻ പോകുന്നത്… ആന്റി ഇനിയൊരു രാജകുമാരിയെ പോലെയാണ് ആ വീട്ടിൽ നില്ക്കാൻ പോകുന്നത്. അങ്കിളിന്റെ മോൻ മാത്രം ഒന്നും ഇല്ലാതെ പിച്ചക്കാരനെ പോലെ ജീവിക്കും” എന്ന് പറഞ്ഞു.
ഇതുകേട്ട പ്രകാശൻ സോണിയോട്, “സോണി.. അടക്കി നിർത്തിക്കോ ഇവളെ.. പിഞ്ചു കുഞ്ഞാണെന്നൊന്നും ഞാൻ നോക്കില്ല.. ഇവളെ അടിച്ചു ഞാൻ വീഴ്ത്തും..”
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ കണ്ണൻ സാഗർ. ഇപ്പോഴിതാ കല കൊണ്ടു മാത്രം ഉപജീവനം സാധ്യമല്ലെന്നു തിരിച്ചറിഞ്ഞപ്പോൾ കച്ചവടവും തുടങ്ങിയെന്ന് പറയുകയാണ് നടൻ....
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ വാർത്തകളാണ് പുറത്തെത്തുന്നത്. പേരുപറയാതെ പ്രമുഖ നടനെതിരെ വിമർശനവുമായെത്തിയ നിർമാതാക്കളുടെ സംഘടനയുടെ ട്രഷറർ കൂടിയായ...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...