
Malayalam
”കാണാന്‍ ട്രാന്‍സ്ജെന്‍ഡറിനെ പോലെയുണ്ടെന്ന് കമന്റ്; കിടിലൻ മറുപടിയുമായി റിമ
”കാണാന്‍ ട്രാന്‍സ്ജെന്‍ഡറിനെ പോലെയുണ്ടെന്ന് കമന്റ്; കിടിലൻ മറുപടിയുമായി റിമ

സോഷ്യല്‍ മീഡിയയിലൂടെ തന്നെ വിമര്‍ശിക്കാന്‍ എത്തിയാള്‍ക്ക് മറുപടി കൊടുത്ത് നടി റിമ കല്ലിങ്കല്‍. റഷ്യയില്‍ അവധി ആഘോഷിക്കുന്ന ചിത്രങ്ങള്‍ക്ക് താഴെയാണ് വിമര്‍ശിച്ചുള്ള കമന്റ് എത്തിയത്. എന്നാല്‍ കമന്റിന് കൂളായി മറുപടി നല്‍കിയിരിക്കുകയാണ് റിമ. ”കാണാന്‍ ട്രാന്‍സ്ജെന്‍ഡറിനെ പോലെയുണ്ട്” എന്നാണ് കമന്റ്.
അതില്‍ തനിക്ക് സന്തോഷമേയുള്ളൂ എന്നാണ് റിമ മറുപടി പറയുന്നത്. ”നന്ദി, എനിക്ക് ചുറ്റുമുള്ളവരില്‍ ഏറ്റവും കോണ്‍ഫിഡന്‍സ് ഉള്ള ആള്‍ക്കാരാണ് അവര്‍” എന്നാണ് റിമയുടെ മറുപടി നല്‍കിയിരിക്കുന്നത്. താരത്തിന്റെ മറുപടിയെ പിന്തുണച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ഇതേ ചിത്രങ്ങള്‍ക്ക് വന്ന അധിക്ഷേപിച്ചു കൊണ്ടുള്ള കമന്റുകള്‍ക്കും റിമ മറുപടി നല്‍കിയിരുന്നു.
ആളുകളെ എങ്ങനെ സമര്‍ത്ഥമായി പറ്റിക്കാമെന്നതിനുള്ള മികച്ച ഉദാഹരണമാണ് നിങ്ങള്‍ രണ്ട് പേരും. പോക്കറ്റില്‍ പണം ഉള്ളത് കൊണ്ട് എല്ലാ സര്‍ക്കാര്‍ മലീനികരണങ്ങളെയും നിങ്ങള്‍ ന്യായീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യും. എന്നിട്ട് മറ്റൊരു രാജ്യത്ത് പോയി നിങ്ങളുടെ സ്വാതന്ത്രം ആസ്വദിക്കുകയും ചെയ്യും. അങ്ങനെ തന്നെ മനോഹരമായി പോയിക്കോളൂ” എന്ന കമന്റിന് ”ഓ മനസിലാക്കി കളഞ്ഞല്ലോ” എന്നാണ് റിമ മറുപടി നല്‍കിയത്.
”പാവാട അലക്കി ആഷിഖ് കൂടെ ഉണ്ടെങ്കില്‍ ബാഗ് അവന് കൊടുത്താല്‍ പോരായിരുന്നല്ലോ ചേച്ചി. വെറുതേ എന്തിനാണ് കഷ്ടപ്പെടുന്നത്” എന്ന കമന്റിന് ”അതേ, അദ്ദേഹം ശരിക്കും സെന്‍സിറ്റീവ് പാഷനേറ്റ് ആയ ലവറാണ്. പക്ഷേ നമ്മളത് നിസ്സാരമായി കാണരുത്. എന്നാല്‍ എന്റെ ബാഗുകള്‍ കൊണ്ട് നടക്കാന്‍ എനിക്ക് തന്നെ സാധിക്കും. തീര്‍ച്ചയായും ഈ അഭിനന്ദനം ഞാന്‍ അങ്ങ് അറിയിച്ചേക്കാം” എന്നാണ് മറുപടി.
ദിലീപിന്റെ 150ാമത് ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചെന്ന് അറിയിച്ച് നിർമാതാവ്...
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
വീക്കെൻ്റ് ബ്ലോഗ് ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ – രാഹുൽ.ജി. എന്നിവർ തിരക്കഥ രചിച്ച് സംവിധാനം...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...