രമേശ് വലിയശാലയുടെ വിയോഗത്തിൽ വേദന പങ്കുവച്ച് നടനും സഹപ്രവർത്തകനുമായ മനോജ് നായർ. രമേശിന്റെ വിയോഗം ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. ആരോടെങ്കിലും രമേശ് മനസ്സു തുറന്നിരുന്നെങ്കിൽ ഞങ്ങൾ ഇന്ന് അനുഭവിക്കുന്ന വേദന ഒഴിവാക്കാമായിരുന്നു. ഒന്നിച്ചു പങ്കിട്ട നിമിഷങ്ങൾ ഒരിക്കലും മറക്കില്ല എന്നും മനോജ് നായർ സമൂഹമാധ്യമത്തിൽ കുറിച്ചു.
കുറിപ്പിന്റെ പൂർണ്ണ രൂപം
എന്തിനാ പ്രിയപ്പെട്ട രമേശേ…. ആരോടും ഒരു വാക്കു പോലും പറയാതെ വിലയേറിയ ഈ ജീവിതം വലിച്ചെറിഞ്ഞ് പോയത്…?!
കഴിവുള്ളൊരു അഭിനേതാവ്. നല്ല വ്യക്തിത്വം, നല്ല മനസ്സിന്റെ ഉടമ. അതാണ് എന്റെ സഹപ്രവർത്തകനായ സീരിയൽ നടൻ രമേശ് വലിയശാല. നിന്റെ വിയോഗം എനിക്കിപ്പോഴും വിശ്വസിക്കുവാനാകുന്നില്ല..!!! ആരോടെങ്കിലും രമേശ് ഒന്ന് മനസ്സു തുറന്നിരുന്നെങ്കിൽ ഞങ്ങൾ ഇന്നനുഭവിക്കുന്ന ഈ വേദന ഒഴിവാക്കാമായിരുന്നു. പക്ഷേ നീ അതു ചെയ്തില്ല. നിന്റെ കറ കളഞ്ഞ ചിരിയും തമാശകളും ഒരുമിച്ച് പങ്കിട്ട നിമിഷങ്ങളും ഒരിക്കലും മറക്കില്ല. ആദരാജ്ഞലികൾ.
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് കെ. കുഞ്ഞികൃഷ്ണൻ. മലയാള ടെലിവിഷൻ രംഗത്തിന് നൽകിയ...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...