Connect with us

സുകുവേട്ടന്‍ അങ്ങനെ പറഞ്ഞപ്പോള്‍ സുരേഷ് ഗോപി തകര്‍ന്നുപോയി, പിന്നീട് കരഞ്ഞുപോയ സുരേഷ് ഗോപിയെ സമാധാനിപ്പിച്ചത് എങ്ങനെ എന്ന് പറഞ്ഞ് വിഎം വിനു!

Malayalam

സുകുവേട്ടന്‍ അങ്ങനെ പറഞ്ഞപ്പോള്‍ സുരേഷ് ഗോപി തകര്‍ന്നുപോയി, പിന്നീട് കരഞ്ഞുപോയ സുരേഷ് ഗോപിയെ സമാധാനിപ്പിച്ചത് എങ്ങനെ എന്ന് പറഞ്ഞ് വിഎം വിനു!

സുകുവേട്ടന്‍ അങ്ങനെ പറഞ്ഞപ്പോള്‍ സുരേഷ് ഗോപി തകര്‍ന്നുപോയി, പിന്നീട് കരഞ്ഞുപോയ സുരേഷ് ഗോപിയെ സമാധാനിപ്പിച്ചത് എങ്ങനെ എന്ന് പറഞ്ഞ് വിഎം വിനു!

മോളിവുഡിലെ പ്രശസ്ത സംവിധായകരുടെ അസിസ്റ്റന്റ്, അസോസിയേറ്റ് ഡയറക്ടർ എന്നീ മേഖലകളിൽ പ്രവർത്തിച്ച ശേഷം സംവിധായകനായ വ്യക്തിയാണ് വിഎം വിനു. പിന്നീട് സൂപ്പര്‍ താരങ്ങളെ എല്ലാം നായകന്മാരാക്കി വിഎം വിനു തന്‌റെ കരിയറില്‍ സിനിമകള്‍ ചെയ്തിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച സമയത്ത് നടന്ന ഒരനുഭവം പങ്കുവെക്കുകയാണ് ഇപ്പോൾ വിഎം വിനു.

ഒരു യൂടൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് സംവിധായകന്‍ അനുഭവം പങ്കുവെക്കുന്നത്. വിജി തമ്പി സംവിധാനം ചെയ്ത ന്യൂഇയര്‍ എന്ന സിനിമയുടെ സമയത്ത് നടന്ന ഒരു സംഭവമാണ് സംവിധായകന്‍ പറഞ്ഞത്. വ്യത്യസ്ത പ്രമേയം പറഞ്ഞ് ഒരുക്കിയ ഒരു ചിത്രമായിരുന്നു ന്യൂഇയര്‍ എന്ന് വിഎം വിനു പറയുന്നു.

വിനുവിന്റെ വാക്കുകൾ വായിക്കാം … “ഞാന്‍ അതിന്‌റെ സഹസംവിധായകനായി വര്‍ക്ക് ചെയ്തിട്ടുണ്ട്. സിനിമയില്‍ ജയറാമിന്‌റെ നായകവേഷത്തേക്കാള്‍ ശ്രദ്ധിക്കപ്പെട്ടത് സുരേഷ് ഗോപിയുടെ വില്ലന്‍ വേഷമാണ്. വിനോദ് മേനോന്‍ എന്ന കഥാപാത്രം ഒടുവില്‍ തീ കൊളുത്തി മരിക്കുന്നതോടെയാണ് ചിത്രം പൂര്‍ണമാകുന്നത്. സുരേഷ് ഗോപി എന്ന നടന്‌റെ അസാധ്യ പ്രകടനമായിരുന്നു സിനിമയില്‍ എന്ന് വിഎം വിനു പറയുന്നു. സുരേഷ് ഗോപി ആ സിനിമയില്‍ മനോഹരമായി അഭിനയിച്ചപ്പോള്‍ സുകുമാരന്‍ എന്ന നടന് തോന്നിയ ഒരു ഈഗോ അന്ന് സുരേഷ് ഗോപിയെ ഒരുപാട് കരയിച്ചിരുന്നു.

അന്ന് ഒപ്പം അഭിനയിച്ച എല്ലാവര്‍ക്കും മുകളില്‍ സുരേഷ് ഗോപി പെര്‍ഫോം ചെയ്തപ്പോള്‍ സുകുമാരേട്ടന് എന്തോ അത് അത്ര പിടിച്ചില്ല. താന്‍ ആര് ഇങ്ങനെയൊക്കെ അഭിനയിക്കാന്‍? ശിവാജി ഗണേഷനൊ എന്നൊക്കെ ചോദിച്ചുകൊണ്ട് സുരേഷ് ഗോപിയുടെ പ്രകടനത്തെ ആവശ്യം ഇല്ലാത്ത കുറ്റം പറയുന്നത് ഞാന്‍ കണ്ടു, വിഎം വിനു പറയുന്നു. അത് ചിലപ്പോള്‍ സിനിമയില്‍ പൊതുവേ ഉണ്ടാകുന്ന ഈഗോയുടെ പ്രശ്‌നമായിരിക്കും. സുരേഷ് ഗോപിയുടെ അഭിനയം ശരിയായില്ല എന്ന് പറഞ്ഞു ഒന്നുകൂടി റീടേക്ക് പോയി. സുകുവേട്ടന്‍ അങ്ങനെ പറഞ്ഞതും സുരേഷ് ഗോപി ആകെ തകര്‍ന്നുപോയി. പിന്നെ ഞങ്ങളൊക്കെ സമാധാനിപ്പിച്ചു. തുടര്‍ന്ന് ഞാനൊരു തമാശ പറഞ്ഞതല്ലെ എന്നൊക്കെ പറഞ്ഞ് സുകുവേട്ടനും സുരേഷ് ഗോപിയെ കൂളാക്കി.

പക്ഷേ രണ്ടാം തവണയും സുരേഷ് ഗോപി ഞെട്ടിക്കുന്ന പ്രകടനം കാഴ്ചവെച്ചു. അത് നിങ്ങള്‍ക്ക് സിനിമയുടെ അവസാന ഭാഗം കണ്ടാല്‍ മനസിലാകും, സംവിധായകന്‍ ഓര്‍ത്തെടുത്തു. അതേസമയം പല്ലാവൂര്‍ ദേവനാരായണന്‍ എന്ന സിനിമയിലൂടെയാണ് വിഎം വിനു മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. മമ്മൂട്ടി നായകനായ ചിത്രം തിയ്യേറ്ററുകളില്‍ ഹിറ്റായി മാറിയിരുന്നു.

തുടര്‍ന്ന് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ബാലേട്ടന്‍ എന്ന സിനിമയും സംവിധായകന്‌റെ കരിയറില്‍ വലിയ വഴിത്തിരിവായി. ബാലേട്ടന്‍ വലിയ വിജയമാണ് തിയ്യേറ്ററുകളില്‍ നേടിയത്. ബാലേട്ടന് പിന്നാലെ മമ്മൂട്ടിയെ നായകനാക്കിയുളള വേഷവും സംവിധായകന്‌റെ കരിയറില്‍ വലിയ വിജയം നേടി. മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമെ ശ്രീനിവാസന്‍, റഹ്മാന്‍. ജയറാം, കലാഭവന്‍ മണി തുടങ്ങിയ താരങ്ങളെ നായകന്മാരാക്കിയും വിഎം വിനു സിനിമകള്‍ എടുത്തിരുന്നു. 2019ല്‍ പുറത്തിറങ്ങിയ കുട്ടിമാമയാണ് വിഎം വിനുവിന്‌റെതായി അവസാനം പുറത്തിറങ്ങിയ സിനിമ.

about suresh gopi

More in Malayalam

Trending

Uncategorized