നടൻ രമേശ് വലിയശാലയുടെ വിയോഗത്തിന്റെ ആഘാതത്തിലാണ് സഹപ്രവർത്തകരും സുഹൃത്തുക്കളും. ഇപ്പോഴിതാ തന്റെ സീരിയൽ കാലം മുതൽ അറിയാവുന്ന രമേശിനെ കുറിച്ച് പറയുകയാണ് അവതാരകനും നടനുമായ മിഥുൻ രമേശ്.
അടുത്തിടെ നടൻ ഇന്ദ്രൻസ് നായകനാകുന്ന”ജമാലിന്റെ പുഞ്ചിരി” എന്ന ചിത്രത്തിൽ വീണ്ടും രമേശിനൊപ്പം അഭിനയിക്കാൻ സാധിച്ചുവെന്നും മരണവാർത്ത കേട്ട് വിശ്വസിക്കാനായില്ലെന്നും മിഥുൻ കുറിച്ചു
മിഥുൻ രമേശിന്റെ വാക്കുകൾ
പണ്ട് സീരിയൽ അഭിനയിക്കുന്ന കാലം തൊട്ടു അറിയാവുന്ന ആളാണ് രമേഷേട്ടൻ. ഈയിടക്ക് ഇന്ദ്രൻസ് ചേട്ടൻ നായകനാകുന്ന “ജമാലിന്റെ പുഞ്ചിരി”എന്ന ചിത്രത്തിൽ വീണ്ടും അദ്ദേഹത്തോടൊപ്പം വീണ്ടും അഭിനയിക്കാൻ സാധിച്ചു. ഇന്ന് രാവിലെ ഈ മരണവാർത്ത കേട്ട് സത്യം പറഞ്ഞാൽ വിശ്വസിക്കാനായില്ല ആദരാഞ്ജലികൾ
നാടകത്തിലൂടെ അഭിനയ മേഖലയിലേക്ക് എത്തിയ രമേശ് വലിയശാല മലയാള സീരിയില്‍ രംഗത്തെ ഏറ്റവും തിരക്കുള്ള നടൻമാരില് ഒരാളായിരുന്നു. 22 വര്‍ഷത്തോളമായി സീരിയല്‍ രംഗത്ത് ഉണ്ടായിരുന്നു.
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...