Connect with us

സീമ കാരണമാണ് ഇത് സംഭവിച്ചത്.. ലൊക്കേഷനിലെ ആളുകളുടെ ഇടയിൽ കൈകൾ കൂപ്പി നിൽപ്പുണ്ടായിരുന്നു , വെറുതെയല്ല നിങ്ങൾ സ്നേഹസീമ എന്ന്‌ വിളിക്കുന്നത്; കുറിപ്പുമായി കിഷോർ സത്യ കേരളത്തിലെ മദർ തെരേസ എന്ന് നൂറ് വട്ടം വിളിക്കാമെന്ന് ആരാധകർ

Malayalam

സീമ കാരണമാണ് ഇത് സംഭവിച്ചത്.. ലൊക്കേഷനിലെ ആളുകളുടെ ഇടയിൽ കൈകൾ കൂപ്പി നിൽപ്പുണ്ടായിരുന്നു , വെറുതെയല്ല നിങ്ങൾ സ്നേഹസീമ എന്ന്‌ വിളിക്കുന്നത്; കുറിപ്പുമായി കിഷോർ സത്യ കേരളത്തിലെ മദർ തെരേസ എന്ന് നൂറ് വട്ടം വിളിക്കാമെന്ന് ആരാധകർ

സീമ കാരണമാണ് ഇത് സംഭവിച്ചത്.. ലൊക്കേഷനിലെ ആളുകളുടെ ഇടയിൽ കൈകൾ കൂപ്പി നിൽപ്പുണ്ടായിരുന്നു , വെറുതെയല്ല നിങ്ങൾ സ്നേഹസീമ എന്ന്‌ വിളിക്കുന്നത്; കുറിപ്പുമായി കിഷോർ സത്യ കേരളത്തിലെ മദർ തെരേസ എന്ന് നൂറ് വട്ടം വിളിക്കാമെന്ന് ആരാധകർ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സീമ ജി നായർ. ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനായി നേരിട്ടിറങ്ങുന്നയാളാണ് സീമ. മറ്റുള്ളവരെ സഹായിക്കുന്ന സീമ പലപ്പോഴും അതേക്കുറിച്ച് തുറന്നുപറയാറില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സീമയെ കുറിച്ചുള്ള കിഷോർ സത്യയുടെ വാക്കുകളാണ്. സോഷ്യൽ മീഡിയ പേജിലൂടെയാണ് അടുത്ത സുഹൃത്തിനെ കുറിച്ച് കിഷോർ സത്യ വാചാലയായത്.

കിഷോർ കുറിച്ചത് ഇങ്ങനെയാണ്

തനിക്കേറെ പ്രിയപ്പെട്ട സുഹൃത്താണ് സീമയെന്ന് കിഷോര്‍ സത്യ പറയുന്നത്. നടന്റെ വാക്കുകൾ ഇങ്ങനെ…ഇന്നലെ വൈകിട്ട് ലൊക്കേഷനിൽ വച്ച് സംവിധായകൻ അൻസാർ ഖാനും ഞാനും ഒരു കാര്യം സംസാരിക്കുകയായിരുന്നു. ഞങ്ങളുടെ കൂടെ ജോലി ചെയ്യുന്ന ജോഷിക്ക് 3 പെൺകുട്ടികൾ ആണുള്ളത്. പഠിക്കാൻ മിടുക്കികൾ. പക്ഷെ ഓൺലൈൻ പഠനത്തിനുള്ള ടിവി സൗകര്യം ഇല്ലാത്തതു കൊണ്ട് ജോഷി വിഷമിക്കുന്നത് ഞങ്ങൾ കാണുന്നുണ്ടായിരുന്നു. പെട്ടന്നാണ് എനിക്ക് സീമയുടെ (സീമ ജി നായർ) കാര്യം ഓർമ്മ വന്നത്. പെട്ടന്ന് ഞാൻ സീമയെ വിളിച്ച് ചോദിച്ചു. ഒരു മണിക്കൂറിനുള്ളിൽ മറുപടി വന്നു. നാളെത്തന്നെ ടിവി കൊടുക്കാമെന്നു പറഞ്ഞു.

32 ഇഞ്ചിന്റെ ഒരു പുതിയ HD സ്മാർട്ട്‌ ടിവിയുമായി എത്തി ഇന്നുച്ചയ്ക്ക് ജോഷിക്കൂ ഒരു സർപ്രൈസ് ഗിഫ്റ്റ് ആയി നൽകി. അയാളുടെ തൊണ്ടയിൽ വാക്കുകൾ മുട്ടി. കണ്ണുകൾ നിറഞ്ഞൊഴുകി. എന്നോടും അൻസാറിനോടും നന്ദി പറഞ്ഞു. ഞങ്ങൾ പറഞ്ഞു ഇത് മുഴുവൻ സീമക്ക് ഉള്ളതാണ്. സീമ ഒരേ ഒരാൾ കാരണമാണ് ഇത് സംഭവിച്ചത്. അപ്പോൾ ഒരു ചെറു വേഷം അഭിനയിക്കാൻ വന്ന ഒരാളും അവിടെ ഉണ്ടായിരുന്നു. അയാളുടെ മകന് വിദേശത്തു പോകാൻ കഴിഞ്ഞ ദിവസം 70000 രൂപ സീമയാണ് നൽകിയത്! അത് ആർക്കും അറിയില്ലയിരുന്നു. അദ്ദേഹവും നിറഞ്ഞ മനസോടെ അവിടെ ലൊക്കേഷനിലെ ആളുകളുടെ ഇടയിൽ കൈകൾ കൂപ്പി നിൽപ്പുണ്ടായിരുന്നു. സീമ, വെറുതെയല്ല നിങ്ങൾ സ്നേഹസീമ എന്ന്‌ വിളിക്കപ്പെടുന്നത്.

നിങ്ങൾ എന്റെ ചങ്കാണെന്ന് പറയാൻ എനിക്കെന്തൊരു ആവേശമാണെന്നോ. അഹങ്കാരമാണെന്നോ. ഒപ്പം ഈ സദ്കർമ്മങ്ങൾക്ക് എല്ലാം സീമയുടെ കൂടെ നിൽക്കുന്ന മുഖം കാണിക്കാൻ ആഗ്രഹിക്കാത്ത, പൊങ്ങച്ചം പറയാൻ ഇഷ്ടമില്ലാത്ത നിരവധി സുമനസുകളും ഉണ്ട്. അവര്ക്കും എന്റെ ശിരസു കുനിച്ചുള്ള പ്രണാമം, കിഷോർ സത്യ കുറിച്ചു. സീമയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കൊണ്ടാണ് കിഷോർ സത്യ കുറിപ്പ് പങ്കുവെച്ചത് . നിമഷ നേരം കൊണ്ട് കുറിപ്പ് വൈറലാവുകയായിരുന്നു.

ബഹുമാനം തോന്നുന്നു എന്നാണ് ആരാധകർ പറയുന്നത്. ”കേരളത്തിലെ മദർ തെരേസ എന്ന് നൂറ് വട്ടം വിളിക്കാം.സീമ ചേച്ചി ചെയ്യുന്ന നല്ല കാര്യങ്ങൾ,, സഹായഹസ്തങ്ങൾ. നമ്മൾ ചിന്തിക്കുന്നതിലും അപ്പുറമാണ്.. മറ്റു പലർക്കും ചെയ്യാൻ കഴിയാത്ത അത്ഭുത പ്രവൃത്തിയാണെന്നും ഒരു ആരാധകൻ പറയുന്നു. Seema ചേച്ചി സീരിയൽ വില്ലത്തി റോളുകൾ കാണുമ്പോൾ വിചാരിച്ചത് ജീവിതത്തിലും അത് പോലെ തന്നെയാണെന്നാണ്.. പക്ഷെ അതൊക്കെ തെറ്റാണെന്ന് മനസിലാക്കി തുടങ്ങിയപ്പോൾ മുതൽ ചേച്ചിയെ ഒരുപാട് ഇഷ്ടമാണ് അന്നും ഇന്നും എന്നും… ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ. എല്ലാ കമ്പനികളും അവരുടെ പരസ്യങ്ങളുടെ മുഖമായി Seema G Nair െവച്ചാൽ കുറെ പാവങ്ങൾ രക്ഷപ്പെടും,ഈ ചേച്ചിക്ക് അരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ.

More in Malayalam

Trending

Recent

To Top