
Social Media
ഫാമിലി നൈറ്റ്സ്; സുചിത്രയ്ക്കും ലാലേട്ടനുമൊപ്പം പൃഥ്വിയും സുപ്രിയയും; ചിത്രം പങ്കുവെച്ച് താരം
ഫാമിലി നൈറ്റ്സ്; സുചിത്രയ്ക്കും ലാലേട്ടനുമൊപ്പം പൃഥ്വിയും സുപ്രിയയും; ചിത്രം പങ്കുവെച്ച് താരം

ലൂസിഫറിന് ശേഷം പൃഥ്വി സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയിൽ മോഹൻലാലാണ് നായകനാവുന്നത്. മോഹൻലാലിനൊപ്പം പൃഥ്വിയും പ്രധാന വേഷത്തിലെത്തുന്നു. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസമായിരുന്നു അവസാനിച്ചത്. ചിത്രത്തിന്റെ ഷൂട്ട് പാക്കപ്പ് പറഞ്ഞ് തിരക്കെല്ലാം ഒഴിഞ്ഞതിന് ശേഷമുള്ള ചിത്രം പൃഥ്വി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു
ഇപ്പോൾ ഇതാ ബ്രോഡാഡി പാക്കപ്പ് പറഞ്ഞ ശേഷം പൃഥ്വിരാജും സുപ്രിയയും മോഹൻലാലും സുചിത്രയും ഒരുമിച്ച് കൂടിയതിന്റെ ചിത്രമാണ് പൃഥ്വി പങ്കുവെച്ചിരിക്കുന്നത്. ഫാമിലി നൈറ്റ്സ് എന്ന കാപ്ഷനോട് കൂടിയാണ് താരം ഈ ചിത്രം പങ്കുവച്ചത്.
മോഹൻലാലിനും പൃഥ്വിരാജിനും പുറമെ ബ്രോ ഡാഡിയി മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അഭിനന്ദൻ രാമാനുജമാണ്, സംഗീതം ദീപക് ദേവും, കലാസംവിധാനം ഗോകുൽദാസുമാണ് നിർവ്വഹിക്കുന്നത്. എം ആർ രാജാകൃഷ്ണനാണ് പശ്ചാത്തലസംഗീതം ഒരുക്കുന്നത്, എഡിറ്റിങ് അഖിലേഷ് മോഹനാണ്.
2019ലാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത ആദ്യ ചിത്രമായ ലൂസിഫർ റിലീസ് ചെയ്തത്. തിയറ്ററുകളിൽ എത്തിയ ചിത്രം വലിയ വിജയമായിരുന്നു ലൂസിഫർ . മലയാളത്തിലെ കളക്ഷൻ റെക്കോർഡുകൾ എല്ലാം ഭേദിച്ച ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനാണ് പൃഥ്വിരാജ് രണ്ടാമതായി സംവിധാനം ചെയ്യാനിരുന്നത്. എന്നാൽ ലോക്ക്ഡൗൺ മൂലം അതിന്റെ വർക്കുകൾ ആരംഭിക്കാൻ കഴിയാതെ വന്നതോടെയാണ് താരം ബ്രോ ഡാഡിയുമായി എത്തുന്നത്.
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ദിലീപിനെയും മഞ്ജിവിനെയുമെല്ലാം അപകീർത്തിപ്പെടുത്തുന്ന ആരോപണങ്ങളുമായി സംവിധായൻ സനൽകുമാർ ശശിധരൻ രംഗത്തെത്തിയിരുന്നത് വാർത്തയായിരുന്നു. താനുമായി മഞ്ജു വാര്യർ അടുക്കാത്തതിന്...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...