കസബയിൽ ആ സ്ത്രീയും മമ്മൂട്ടി കഥാപാത്രത്തോട് അതേ ഭാഷയില്‍ മറുപടി പറയുന്നുണ്ട്. എന്നിട്ട് അതാരെങ്കിലും പുരുഷ വിരുദ്ധമാണ് എന്ന് പറയുന്നുണ്ടോ – നിധിൻ രഞ്ജി പണിക്കർ

രഞ്ജിപണിക്കറിന്റെ തീപ്പൊരി ഡയലോഗുകളിൽ കയ്യടിച്ചവർ വര്‍ഷങ്ങള്‍ക്കു ശേഷം മകൻ നിധിൻ രഞ്ജി പണിക്കരുടെ കസബക്കും കയ്യടിച്ചു. എന്നാൽ മമ്മൂട്ടിയുടെ ഡയലോഗ് സ്ത്രീ വിരുദ്ധമാണെന്നും പറഞ്ഞ പാർവതിയോടുള്ള അമർഷം ആരാധകർക്കിപ്പോളും പോയിട്ടില്ല. തന്റെ ഡയലോഗുകളിൽ ഇപ്പോൾ കുറ്റബോധമുണ്ടെന്നു രഞ്ജി പണിക്കർ പറയുംപോളും മകൻ നിഥിന് ആരും മനപ്പൂർവം സ്ത്രീയെ അപമാനിക്കാൻ ശ്രെമിച്ചിട്ടില്ലന്നാണ് അഭിപ്രായം .
“തന്റെ സിനിമകളില്‍ സ്ത്രീവിരുദ്ധ സംഭാഷണങ്ങള്‍ വന്നതില്‍ അച്ഛന് കുറ്റബോധമുണ്ടെന്ന് പറഞ്ഞിരുന്നു. ഇനിയുള്ള ചിത്രങ്ങളില്‍ അത്തരം സംഭാഷണങ്ങള്‍ ഉണ്ടാകില്ലെന്നും അച്ഛന് പറഞ്ഞിരുന്നു. അത് അച്ഛന്റെ അഭിപ്രായമാണ്. ഇത്രയും വര്‍ഷത്തെ എക്സ്പീരിയന്‍സില്‍ നിന്നും അദ്ദേഹത്തിന് തോന്നിയിട്ടുള്ള അഭിപ്രായമാണ്. ഞാനതിന് എതിരെയോ അതിനെ അനുകൂലിച്ചു കൊണ്ടോ അഭിപ്രായം പറയേണ്ട കാര്യമില്ല. ഇത്ര വര്‍ഷത്തെ എക്സ്പീരിയന്‍സില്‍, കാഴ്ചപ്പാടില്‍ അദ്ദേഹം പറയുന്ന അഭിപ്രായമാണ്. അതിനെ അനുകൂലിച്ചോ പ്രതികൂലിച്ചോ ഞാനൊരു അഭിപ്രായം പറയേണ്ട കാര്യമില്ല. ”
കസബയിലെ സ്ത്രീ വിരുദ്ധത ഒരുപാട് ചർച്ച ചെയ്തിട്ടുള്ളതാണ്. എന്നാൽ നിഥിന് അങ്ങനൊരഭിപ്രായമില്ല .
“കസബയ്ക്കകത്ത് സ്ത്രീവിരുദ്ധത ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. അങ്ങനെയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കസബയില്‍ മനഃപൂര്‍വം സ്ത്രീകളെ അപമാനിക്കണം എന്ന് വിചാരിച്ച് ഞാന്‍ ഒന്നും എഴുതിവച്ചിട്ടില്ല. ഞാന്‍ ചെയ്യുന്ന സിനിമകളില്‍ സ്ത്രീകളെയോ, പുരുഷന്മാരെയോ, ജാതിയെയോ, രാഷ്ട്രീയക്കാരെയോ, സിനിമാക്കാരെയോ മനഃപൂര്‍വം അപമാനിക്കണം എന്ന ഒരു അജണ്ടയും ഇല്ലാതെ എഴുതുന്ന ആളാണ് ഞാന്‍.
ഇനിയുള്ള സിനിമകളിലും അങ്ങനെയുള്ള അജണ്ടകള്‍ ഒന്നും തന്നെ ഉണ്ടാകില്ല. ഞാന്‍ സ്ത്രീവിരുദ്ധമായിട്ട് കരുതിക്കൂട്ടി ഒന്നും തന്നെ എഴുതിയിട്ടില്ല. പിന്നെ എഴുതിയതിനെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമല്ലോ. സ്ത്രീവിരുദ്ധമാക്കാം, മതവിരുദ്ധമാക്കാം. അങ്ങനെയൊക്കെ ചിന്തിച്ച് ഞാന്‍ ഒന്നും എഴുതാറില്ല. കസബയ്ക്കകത്തെ ഒരു സീനാണ് ഇതിന് കാരണം. അതില്‍ മമ്മൂക്ക അവതരിപ്പിക്കുന്നത് ഒരു പോലീസ് കഥാപാത്രത്തെയാണ്.
ആ രംഗത്ത് അവരുടെ ഉദ്ദേശ്യം വ്യക്തമാണ്. അതില്‍ രണ്ടു കഥാപാത്രങ്ങളുടെയും ഉദ്ദേശ്യം വ്യക്തമാണ്. രണ്ടു പേരും കുഴപ്പം പിടിച്ച കഥാപാത്രങ്ങളാണ്. അതില്‍ ആ സ്ത്രീയും പുരുഷ കഥാപാത്രത്തോട് അതേ ഭാഷയില്‍ മറുപടി പറയുന്നുണ്ട്. എന്നിട്ട് അതാരെങ്കിലും പുരുഷ വിരുദ്ധമാണ് എന്ന് പറയുന്നുണ്ടോ. സ്ത്രീയെ മനഃപൂര്‍വം പീഢിപ്പിക്കാനായി പറയുന്നത് സ്ത്രീവിരുദ്ധമാണ് അല്ലാതെ ഇതില്‍ സ്ത്രീവിരുദ്ധത കാണേണ്ട ആവശ്യമില്ല. ” നിധിൻ പറയുന്നു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് നിധിൻ സംസാരിച്ചത് .
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...