Connect with us

എന്റെ ഒരു സെറ്റിൽ നിന്നും അദ്ദേഹത്തോട് ഇറങ്ങിപ്പോകാൻ പറയേണ്ടിവന്നിട്ടുണ്ട്. – തിലകനെ കുറിച്ച് രഞ്ജിത്ത്

Malayalam Breaking News

എന്റെ ഒരു സെറ്റിൽ നിന്നും അദ്ദേഹത്തോട് ഇറങ്ങിപ്പോകാൻ പറയേണ്ടിവന്നിട്ടുണ്ട്. – തിലകനെ കുറിച്ച് രഞ്ജിത്ത്

എന്റെ ഒരു സെറ്റിൽ നിന്നും അദ്ദേഹത്തോട് ഇറങ്ങിപ്പോകാൻ പറയേണ്ടിവന്നിട്ടുണ്ട്. – തിലകനെ കുറിച്ച് രഞ്ജിത്ത്

എന്റെ ഒരു സെറ്റിൽ നിന്നും അദ്ദേഹത്തോട് ഇറങ്ങിപ്പോകാൻ പറയേണ്ടിവന്നിട്ടുണ്ട്. – തിലകനെ കുറിച്ച് രഞ്ജിത്ത്

മലയാള സിനിമയിൽ ‘അമ്മ സംഘടന കൊളുത്തിവിട്ട ദിലീപ് വിവാദത്തിൽ ആളിക്കത്തിയത് തിലകൻ വിഷയമാണ്. തിലകൻ വിഷയത്തിൽ ഒരുപാട് ചർച്ചകൾ സജീവമായി. തിലകനോടും ദിലീപിനോടും രണ്ടു തരത്തിലുള്ള സമീപനമാണ് ‘അമ്മ കാണിച്ചതെന്ന ആരോപണം ഉയർന്നു. ചർച്ചകൾ സജീവമാകുമ്പോൾ തിലകനുമായി ബന്ധപ്പെട്ട ഓര്മകൾ പങ്കു വയ്ക്കുകയാണ് അദ്ദേഹത്തോട് ഏറ്റവും അടുത്ത് നിന്ന സംവിധായകൻ രഞ്ജിത്ത് .

മലയാളസിനിമ ഇന്നോളം കണ്ട ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് തിലകൻചേട്ടൻ. വിടവാങ്ങി ഇത്രവർഷങ്ങൾക്കുശേഷവും അദ്ദേഹവുമായി ബന്ധപ്പെട്ട് ചില വിവാദങ്ങൾ തലപൊക്കിയ സാഹചര്യത്തിൽ ചിലതെല്ലാം പറയാതെ വയ്യ എന്നു തോന്നിയതുകൊണ്ടാണ് ഈ കുറിപ്പ്.

കലാകാരൻമാർ പൊതുവേ കാര്യങ്ങളെ വൈകാരികമായി കാണുന്നവരാണ്, സംഭവങ്ങളോട് പെട്ടെന്നു പ്രതികരിക്കുന്ന രീതിയാണ് അവർക്ക്. എനിക്ക് അടുത്തറിയാവുന്ന തിലകൻചേട്ടനും സമാനസ്വഭാവമുള്ള വ്യക്തിയാണ്. അദ്ദേഹവും സിനിമാസംഘടനകളും തമ്മിലുണ്ടായിരുന്ന തർക്കങ്ങളും ഇത്തരം വൈകാരികസമീപനങ്ങൾ കൊണ്ടു സംഭവിച്ച ചില പരിഭവങ്ങൾ മാത്രമായിരുന്നു എന്നതാണ് എന്റെ അനുഭവം.

എന്റെ ഒരു സെറ്റിൽ െവച്ച് അദ്ദേഹത്തോട് ഇറങ്ങിപ്പോകാൻ പറയേണ്ടിവന്നിട്ടുണ്ട്. സെറ്റിലുണ്ടായിരുന്ന സഹസംവിധായകനെ പരസ്യമായി അധിക്ഷേപിച്ച സാഹചര്യത്തിൽ അദ്ദേഹത്തെ അവിടെനിന്ന് ഒഴിവാക്കുകയല്ലാതെ മറ്റുമാർഗങ്ങളുണ്ടായിരുന്നില്ല. പിന്നീട് ആ സിനിമയുടെ ഡബ്ബിങ്ങിന് അദ്ദേഹത്തെ വിളിച്ചപ്പോൾ സംവിധായകനായ ഞാൻ സ്റ്റുഡിയോയിൽ ഇല്ലെങ്കിൽമാത്രം വരാം എന്നായിരുന്നു പ്രതികരണം. തിലകനെന്ന നടനിൽ എനിക്ക് പൂർണവിശ്വാസമുള്ളതുകൊണ്ടുതന്നെ മാറിനിൽക്കാൻ ഞാൻ തയ്യാറായി.

പിന്നീട് കാലങ്ങളോളം അദ്ദേഹവുമായി എനിക്ക് ഒരു അടുപ്പവുമുണ്ടായിരുന്നില്ല. ആയിടയ്ക്കാണ് സിനിമയിലെ സംഘടനകളുമായി അദ്ദേഹം ഇടയുന്നതും വിലക്കുൾപ്പെടെയുള്ള കാര്യങ്ങൾ ഉണ്ടാകുന്നതും. എന്നാൽ, വർഷങ്ങൾക്കുശേഷം ഇന്ത്യൻ റുപ്പിയെന്ന സിനിമ തുടങ്ങുമ്പോൾ അതിലെ അച്യുതമേനോൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ തിലകനല്ലാതെ മറ്റൊരു നടനും എന്റെ മുന്നിലുണ്ടായിരുന്നില്ല.

ഞാൻ വിളിച്ചാൽ അദ്ദേഹം വരുമോയെന്നൊരു സംശയമുണ്ടായിരുന്നു, നിർമാതാവ് ഷാജിനടേശൻ അദ്ദേഹത്തെ നേരിൽ പോയിക്കണ്ട് ആവശ്യം അറിയിച്ച് ഫോൺ കൊടുക്കുകയായിരുന്നു. ഒരു മടിയും കൂടാതെ, പ്രശ്നങ്ങളൊന്നുമില്ലാതെ തിലകൻചേട്ടൻ വന്ന് ഇന്ത്യൻ റുപ്പിയിൽ ശക്തമായൊരുവേഷം ചെയ്തു. വിലക്കുകൾ പ്രശ്നമാകുമോയെന്ന സംശയം അഭിനയിക്കാൻ ക്ഷണിച്ചപ്പോൾ തന്നെ അദ്ദേഹം ഉന്നയിച്ചിരുന്നു.

ഇന്ത്യൻ റുപ്പി തുടങ്ങും മുൻപ് മുംബൈയിലെ ഒരുചടങ്ങിൽവച്ച് സിനിമാ സംഘടനകളുടെ ഭാരവാഹികളായിരുന്ന ബി. ഉണ്ണികൃഷ്ണനെയും ഇന്നസെന്റിനെയും കണ്ടപ്പോൾ ഞാൻ അവരോട് പുതിയ ചിത്രത്തെ കുറിച്ചു പറഞ്ഞു. പൃഥ്വീരാജും തിലകനുമാണ് പ്രധാനവേഷങ്ങളിലെന്നും എന്തോ വിലക്കിനെക്കുറിച്ചൊക്കെ തിലകൻചേട്ടൻ പറഞ്ഞിരുന്നുവെന്നും ഞാൻ സൂചിപ്പിച്ചപ്പോൾ ഇന്നസെന്റും ഉണ്ണിക്കൃഷ്ണനും ഒരേസ്വരത്തിൽ പറഞ്ഞത് വിലക്കുകളൊന്നുമില്ലെന്നും ധൈര്യമായി തിലകനെ വിളിക്കാമെന്നുമായിരുന്നു.

ധൈര്യക്കുറവൊന്നുമില്ല, നാളെയൊരു ചോദ്യവുമായി എന്റെടുത്ത് വരരുതെന്ന് പറഞ്ഞപ്പോൾ ഒരിക്കലുമില്ല, സംഘടനയ്ക്ക് ഒരു പ്രശ്നവുമില്ല എന്നുതന്നെയാണ് അവർ പറഞ്ഞത്. ചിത്രീകരണത്തിന്റെ ഒരുഘട്ടത്തിലും വിലക്കുമായി ആരും എത്തിയിരുന്നില്ല, അതിനുശേഷം അദ്ദേഹം എന്റെ സ്പിരിറ്റ് എന്ന ചിത്രത്തിലും അഭിനയിച്ചു. ഒരു തരത്തിലുള്ള പ്രതിഷേധവും ആ സമയത്തൊന്നും സിനിമാ സംഘടനകളിൽ നിന്ന് എനിക്കോ തിലകൻ ചേട്ടനോ നേരിടേണ്ടിയും വന്നിട്ടില്ല.

director renjith about thilakan

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top