ആ കഥാപാത്രം ചെയ്യാന്‍ മോഹന്‍ലാല്‍ വിസമ്മതിച്ചതോടെ എല്ലാം മാറി മറിഞ്ഞു, ഗാനം പോലും തിരുത്തേണ്ടി വന്നു; ഇന്ന് അത് ഹിറ്റ് വരികളായി മാറി, തുറന്ന് പറഞ്ഞ് ഷിബു ചക്രവര്‍ത്തി

മലയാളികളുടെ പ്രിയനടന് മോഹന്‍ലാല്‍ ഒരു കഥാപാത്രമാകാന്‍ വിസമ്മതിച്ചതോടെ ഗാനത്തിന് സംഭവിച്ച മാറ്റത്തെ കുറിച്ച് പറഞ്ഞ് തിരക്കഥാകൃത്തും ഗാനരചയിതാവുമായ ഷിബു ചക്രവര്‍ത്തി. സഹോദര സ്നേഹ ബന്ധം അടയാളപ്പെടുത്തേണ്ട ഗാനം പൊടുന്നനെ പ്രണയ ഗാനമാക്കി മാറ്റേണ്ടി വന്നതിനെ കുറിച്ചാണ് അദ്ദേഹം പറയുന്നത്.
മോഹന്‍ലാല്‍-രഞ്ജിനി കോമ്പിനേഷനില്‍ എത്തിയ മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്ന ചിത്രത്തിലെ ഒരു ഹിറ്റ് ഗാനത്തിന്റെ കഥയാണ് ഷിബു ചക്രവര്‍ത്തി ഒരു പരിപാടിയില്‍ സംസാരിക്കവെ പറയുന്നത്. ചിത്രത്തിലെ ‘ഓര്‍മ്മകള്‍ ഓടി കളിക്കുവാന്‍’ സഹോദരി-സഹോദര ബന്ധത്തെ കുറിച്ചായിരുന്നു.
സിനിമയില്‍ തട്ടിപ്പൊക്കെ നടത്തുന്ന ഒരു ഫ്രോഡ് കഥാപാത്രമായിരുന്നു മോഹന്‍ലാലിന്റെത്. അയാളുടെ അനിയത്തി മെഡിക്കല്‍ കോളേജില്‍ പഠിക്കുന്നത് കൊണ്ട് പണത്തിനു കൂടുതല്‍ ആവശ്യമാണ്. സഹോദരി-സഹോദര ബന്ധം കാണിക്കുന്ന ഒരു ഗാനം വേണമെന്നു പറഞ്ഞപ്പോള്‍ തനിക്ക് ഭയങ്കര സന്തോഷം തോന്നി.
കാരണം അന്നത്തെ സിനിമയിലെല്ലാം പ്രണയ ഗാനങ്ങള്‍ മാത്രമായിരുന്നു. അല്ലാതെയുള്ള സന്ദര്‍ഭങ്ങള്‍ കിട്ടുന്നത് അപൂര്‍വ്വമാണ്. പക്ഷേ തന്റെ സന്തോഷത്തിനു അധികം ആയുസ് ഉണ്ടായിരുന്നില്ല. അതിലെ ഫ്രോഡ് കഥാപാത്രം ചെയ്യാന്‍ മോഹന്‍ലാല്‍ താല്പര്യപ്പെട്ടില്ല. അത് ശ്രീനിവാസന് ചെയ്യാന്‍ തീരുമാനിച്ചു. ശ്രീനിവാസന് ചെയ്യാനിരുന്ന കഥാപാത്രം മോഹന്‍ലാലും. അതോടെ ആ ഗാനം മാറ്റി.
മോഹന്‍ലാലും നായികയും തമ്മിലുള്ള പ്രണയത്തിനു വേണ്ടി ആ വരികള്‍ മാറ്റി എഴുതി. ”നിന്നെ അണിയിക്കാന്‍ താമര നൂലിനാല്‍ ഞാനൊരു പൂത്താലി തീര്‍ത്തു വച്ചു” എന്ന ഹിറ്റ് വരികള്‍ താന്‍ വളരെ മൂഡ് ഓഫില്‍ കടപ്പുറത്തിരുന്നു എഴുതിയതാണ്. അത് ആ ഗാനത്തിലെ ഏറ്റവും ഹിറ്റ് വരികളായി മാറി എന്നും ഷിബു ചക്രവര്‍ത്തി പറഞ്ഞു.
മിനിസ്ക്രീനിലൂടെയും ബിഗ് സ്ക്രീനിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് സുബി സുരേഷ്. പുരുഷന്മാർ അരങ്ങ് വാണിരുന്ന സമയത്താണ് മിമിക്രി രംഗത്തേയ്ക്ക് സുബി...