ഒരുങ്ങാന്‍ ഒരുപാട് ഇഷ്ടമാണ് അവള്‍ക്ക്, അങ്ങനെ ഞാന്‍ അവള്‍ക്ക് വെള്ളയില്‍ റോസ് പൂക്കള്‍ ഉള്ള ഒരു ഗൗണ്‍ വാങ്ങി, മാലാഖയെപ്പോലെ അവളെ അണിയിച്ചൊരുക്കാന്‍, അതേപോലെ തന്നെ അണിയിച്ചൊരുക്കി അവളെ ഹോസ്പിറ്റലുകാര് ഞങ്ങളെ ഏല്‍പ്പിച്ചു; ശരണ്യയുടെ അവസാന നിമിഷങ്ങളെ കുറിച്ച് സീമ ജി നായര്‍
ഒരുങ്ങാന്‍ ഒരുപാട് ഇഷ്ടമാണ് അവള്‍ക്ക്, അങ്ങനെ ഞാന്‍ അവള്‍ക്ക് വെള്ളയില്‍ റോസ് പൂക്കള്‍ ഉള്ള ഒരു ഗൗണ്‍ വാങ്ങി, മാലാഖയെപ്പോലെ അവളെ അണിയിച്ചൊരുക്കാന്‍, അതേപോലെ തന്നെ അണിയിച്ചൊരുക്കി അവളെ ഹോസ്പിറ്റലുകാര് ഞങ്ങളെ ഏല്‍പ്പിച്ചു; ശരണ്യയുടെ അവസാന നിമിഷങ്ങളെ കുറിച്ച് സീമ ജി നായര്‍
ഒരുങ്ങാന്‍ ഒരുപാട് ഇഷ്ടമാണ് അവള്‍ക്ക്, അങ്ങനെ ഞാന്‍ അവള്‍ക്ക് വെള്ളയില്‍ റോസ് പൂക്കള്‍ ഉള്ള ഒരു ഗൗണ്‍ വാങ്ങി, മാലാഖയെപ്പോലെ അവളെ അണിയിച്ചൊരുക്കാന്‍, അതേപോലെ തന്നെ അണിയിച്ചൊരുക്കി അവളെ ഹോസ്പിറ്റലുകാര് ഞങ്ങളെ ഏല്‍പ്പിച്ചു; ശരണ്യയുടെ അവസാന നിമിഷങ്ങളെ കുറിച്ച് സീമ ജി നായര്‍
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതയായ നടിയായിരുന്നു ശരണ്യ ശശി. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി ഹിറ്റ് സീരിയലുകളുടെയും സിനിമകളുടെയും ഭാഗമാകാന്‍ ശരണ്യയ്ക്ക് കഴിഞ്ഞിരുന്നു. ട്യൂമര്‍ ബാധിച്ച് വര്‍ഷങ്ങളായി ചികിത്സയിലായിരുന്ന ശരണ്യയുടെ വിശേഷങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തങ്ങളുടെ പ്രിയതാരത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരുന്നത്.
ട്യൂമറില്‍ നിന്ന് അതിജീവിച്ച ശരണ്യയെ കൊവിഡും ന്യൂമോണിയയും പിടിമുറുക്കിയിരുന്നു. എന്നാല്‍ അതില്‍ നിന്നെല്ലാം മാറി ജീവിതത്തിലേയ്ക്ക് പിച്ചവെച്ച് നടക്കുന്നതിനിടെയാണ് ഏവരെയും ഞെട്ടിച്ചു കൊണ്ട് നടിയുടെ വിയോഗ വാര്‍ത്ത പുറത്ത് എത്തുന്നത്. നടിയുടെ വേര്‍പാട് ഇനിയും അംഗീകരിക്കാന്‍ ആരാധകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും കഴിഞ്ഞിട്ടില്ല. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രില്‍ വെച്ചായിരുന്നു നടിയുടെ അന്ത്യം. പ്രിയപ്പെട്ടവരെല്ലാം ചേര്‍ന്ന് ശരണ്യയെ യാത്രയാക്കിയെങ്കിലും സീമയ്ക്ക് ശരണ്യയുടെ മരണം ഇതുവരെ ഉള്‍ക്കൊള്ളാനായിട്ടില്ല.
ഇപ്പോഴിതാ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം താരം വീണ്ടു പ്രേക്ഷകരുടെ മുന്നില്‍ എത്തിയിരിക്കുകയാണ് സീമ. ”ഓരോ തവണ ക്രിട്ടിക്കല്‍ ആകുമ്പോഴും അവള് ജീവിതത്തിലേയ്ക്ക് തിരിച്ചെത്തുന്നത് പോലെ മടങ്ങി വരുമെന്ന് പ്രതീക്ഷിച്ചിരുന്നു” എന്നാണ് സീമ പറയുന്നത്. മാത്രമല്ല,ശരണ്യയുടെ അമ്മ ജീവിതത്തിലേയ്ക്ക് ഇതുവരെ മടങ്ങി എത്തിയിട്ടില്ലെന്നും സീമ പറയുന്നു. ഏഴാം തീയതിയാണ് ശരണ്യയ്ക്ക് സുഖമില്ലാന്ന് അറിയിച്ചു കൊണ്ടുളള ഫോണ്‍ വരുന്നത്. അപ്പോള്‍ തന്നെ ഡ്രൈവറേയും കൂട്ടി അങ്ങോട്ട് പുറപ്പെട്ടു. പെട്ടെന്ന് ചെല്ലണമെന്ന് പറഞ്ഞപ്പോള്‍ തന്നെ അരുതാത്ത ചിന്തകള്‍ വന്നു തുടങ്ങിയിരുന്നു. പോകും വഴിക്ക് തന്നെ പല തവണ ശരണ്യയുടെ നാത്തൂന്റെ കോളുകള്‍ വന്നു തുടങ്ങിയിരുന്നു. ഞാന്‍ അവിടെ ചെന്നപ്പോള്‍ ശരണ്യയുടെ അവസ്ഥ വളരെ സീരിയസ് ആയിരുന്നു.
ഞാന്‍ ചെന്ന ദിവസം അവള്‍ക്ക് വലിയ കുഴപ്പങ്ങള്‍ ഒന്നും സംഭവിച്ചില്ല. ഐസിയുവില്‍ ആയിരുന്നു. അതിന്റെ വാതുക്കല് തന്നെ ഞാനും ഇരുന്നു. ഒപ്പം അവളുടെ സഹോദരനും ഭാര്യയും ഉണ്ടായിരുന്നു. അതിന്റെ ഇടക്ക് ശരണ്യയുടെ അമ്മ വന്നിരുന്നു. എന്നാല്‍ അവളെ കാണുന്നത് അമ്മയ്ക്ക് തീരെ താങ്ങാന്‍ കഴിയുമായിരുന്നില്ല. അവള് പോകുന്ന ദിവസവും അമ്മ വന്നിരുന്നു. ഭക്ഷണവുമായിട്ടായിരുന്നു എത്തിയത്. അവളെ കാണാനുള്ള കരുത്ത് ആ അമ്മയ്ക്ക് ഇല്ലാതിരുന്നത് കൊണ്ട് തന്നെ വൈകിട്ട് വരാമെന്ന് പറഞ്ഞ് ഗീത ചേച്ചി അവിടെ നിന്ന് വേഗം പോയി. ആളുകളുടെ നിര്‍ബന്ധത്തിനു വഴങ്ങി ഞാനും ഐസിയുവിന്റെ വാതിലില്‍ നിന്നും പുറത്തേയ്ക്ക് കടന്നു. ആ നിമിഷം തന്നെ അവിടെ നിന്നും വിളി എത്തി. അവിടെ എത്തിയപ്പോഴേക്കും അവളുടെ അവസ്ഥ പരിതാപകരമായി.
12.40 നു ഡോക്ടര്‍ പറഞ്ഞു ശരണ്യ പോയി എന്ന്. ആ നിമിഷം ഒന്നും പറയാന്‍ ആകില്ല. നമ്മുടെ കണ്മുന്നില് വച്ച് തന്നെ ആളിങ്ങനെ വഴുതി പോവുകയാണ്. അപ്പോഴേയ്ക്കും വിവരങ്ങള്‍ പുറത്തായി. മീഡിയ അറിഞ്ഞു, ഞാന്‍ ഫോണൊക്കെ മാറ്റി വച്ചു. ഇനി എങ്ങനെ ചേച്ചിയെ വിവരം അറിയിക്കും എന്ന ടെന്‍ഷനായിരുന്നു എനിക്ക്. അപ്പോഴേയ്ക്കും അവള്‍ക്ക് മാറാന്‍ ഡ്രസ്സ് വേണമെന്ന് പറഞ്ഞു. അങ്ങനെ അടുത്ത കടയില്‍ പോയി ഞാന്‍ വാങ്ങുകയായിരുന്നു. ഒരുങ്ങാന്‍ ഒരുപാട് ഇഷ്ടമാണ് അവള്‍ക്ക്. അങ്ങനെ ഞാന്‍ അവള്‍ക്ക് വെള്ളയില്‍ റോസ് പൂക്കള്‍ ഉള്ള ഒരു ഗൗണ്‍ വാങ്ങി. മാലാഖയെപ്പോലെ അവളെ അണിയിച്ചൊരുക്കാന്‍. അതേപോലെ തന്നെ അണിയിച്ചൊരുക്കി അവളെ ഹോസ്പിറ്റലുകാര് ഞങ്ങളെ ഏല്‍പ്പിച്ചു. തീര്‍ത്തും പതറി പോകുന്ന നിമിഷമായിരുന്നു എന്ന് സീമ ജി നായര്‍ പറയുന്നു.
ശരണ്യയുടെ അമ്മയെ വിവരം അറിയിക്കാന്‍ ഞങ്ങള്‍ തീരുമാനം എടുക്കുമ്പോഴേക്കും ശരണ്യയുടെ അമ്മ സോഷ്യല്‍ മീഡിയ വഴി വിവരങ്ങള്‍ അറിയുകയായിരുന്നു. ആ നിമിഷം കൂടി മകള്‍ക്ക് എങ്ങനെ ഉണ്ടെന്നു വിളിച്ചു ചോദിച്ചതെയുള്ളായിരുന്നു. കുഴപ്പം ഇല്ലെന്നു ഞങ്ങള്‍ പറഞ്ഞു വച്ച അതെ ഫോണിലൂടെ എവിടെ നിന്നോ ശരണ്യയ്ക്ക് ആദരാജ്ഞലികള്‍ നേര്‍ന്ന സന്ദേശം ആ അമ്മയുടെ കാതുകളിലേയ്ക്ക് എത്തി. ആ നിമിഷം ആ അമ്മ എന്തായിരുന്നു എന്ന് നമുക്ക് ഊഹിക്കാവുന്നതിനും അപ്പുറം ആയിരുന്നിരിക്കാം എന്നും സീമ പറയുന്നു.
സീമയുടെ വാക്കുകള്‍ നിറ കണ്ണുകളോടെയാണ് ആരാധകര്‍ കേട്ടത്. താരത്തെ ആശ്വസിപ്പിച്ച് കൊണ്ട് നിരവധി പേരാണ് എത്തിയിരിക്കുന്നത്. ശരണ്യയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഒരു വിങ്ങലാണ് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. സീമേച്ചി വിഷമിക്കേണ്ട. നമ്മളെല്ലാവരും ഒരു ദിവസം ഈ ലോകത്തോട് വിടപറഞ്ഞു പോവേണ്ടവരാണ്. നമ്മളെ വിട്ടുപോയവര്‍ നമുക്ക് പ്രിയപ്പെട്ടവരാണെങ്കില്‍ അവരുടെ ഒരു സാന്നിധ്യം നമുക്ക് കിട്ടുമെന്നു ഒരു ആരാധിക പറയുന്നു.
നമ്മള് എല്ലാവരും ഈ ലോകത്തു നിന്നും ഒരുനാള്‍ വിട്ടുപോകും ശരണ്യയുടേത് കുറച്ചു നേരത്തെ ആയി എന്ന് കരുതി നമുക്ക് ആശ്വസിക്കാം. വേദനകള്‍ ഇല്ലാത്ത ഒരു ലോകത്തു ശരണ്യ സുഖമായി ഇരിക്കട്ടെ. ശരണ്യയോട് എല്ലാവര്ക്കും ഒത്തിരി സ്നേഹമാണ്. അത് കൊണ്ട് ആരും ഒരിക്കലും മറക്കില്ല ആ മാലാഖയെ. സീമേച്ചിയോടൊപ്പം ശരണ്യ പോയ ദുഃഖത്തില്‍ ഞങ്ങളും ചേച്ചിയോടൊപ്പം ചേരുന്നു ഒരുപാടു ഒരുപാട് വേദന ആയിരുന്നു ആ സമയത്ത് ഇപ്പോഴും ഓര്‍ക്കുമ്പോള്‍ വേദന തന്നെ ആണ്. രക്ത ബന്ധത്തേക്കാള്‍ വലിയ ബന്ധങ്ങള്‍ ഉണ്ട് എന്നു ചേച്ചി നമുക്ക് ജീവിതത്തില്‍ കാണിച്ചു തന്നു. ഇനിയും വേദനിക്കുന്ന ഒത്തിരി പേര്‍ക്ക് ആശ്വാസമേകാന്‍ സര്വ്വേശ്വരന് സീമയുടെ കൈകള്‍ക്ക് ശക്തി നല്കട്ടെ എന്നും പ്രേക്ഷകര്‍ പറയുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...