Connect with us

ആശംസകള്‍ നേര്‍ന്നവര്‍ക്കും സ്‌നേഹം അറിയിച്ചവര്‍ക്കും നന്ദി, പോസ്റ്റുമായി സഞ്ജന

News

ആശംസകള്‍ നേര്‍ന്നവര്‍ക്കും സ്‌നേഹം അറിയിച്ചവര്‍ക്കും നന്ദി, പോസ്റ്റുമായി സഞ്ജന

ആശംസകള്‍ നേര്‍ന്നവര്‍ക്കും സ്‌നേഹം അറിയിച്ചവര്‍ക്കും നന്ദി, പോസ്റ്റുമായി സഞ്ജന

വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷക പ്രീതി നേടിയ നടിയാണ് സഞ്ജന. ദില്‍ ബെചാര എന്ന ചിത്രത്തിലെ സഞ്ജനയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇടയ്ക്കിടെ തന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് സഞ്ജന എത്താറുണ്ട്. ഇപ്പോഴിതാ തന്റെ ഇരുപത്തിയഞ്ചാം ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്നവര്‍ക്കും സ്‌നേഹം അറിയിച്ചവര്‍ക്കും നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് സഞ്ജന.

ജന്മദിനത്തില്‍ സ്‌നേഹവും ആശംസകളും അറിയിച്ചവര്‍ക്ക് ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി പറയുന്നുവെന്ന് സഞ്ജന വ്യക്തമാക്കുന്നു. ജന്മദിനം ആഘോഷിക്കുക എന്നത് തനിക്ക് വളരെ സന്തോഷം തരുന്ന ഒന്നാണ് എന്നും നടി അതിന് നന്ദി അറിയിക്കുന്നുവെന്നും സഞ്ജന പറയുന്നു. മികച്ച കഥാപാത്രങ്ങളായി ചിത്രങ്ങളില്‍ എത്താന്‍ താന്‍ കഴിയുന്നത്ര കഠിനാദ്ധ്വാനം ചെയ്യുമെന്നും നന്ദി പറഞ്ഞുകൊണ്ട് സഞ്ജന വ്യക്തമാക്കുന്നു.

സഞ്ജനയുടെ ജന്മദിന ആഘോഷത്തിന്റെ ഫോട്ടോകളും താരം പങ്കുവെച്ചിരിക്കുന്നു. ഓരോരുത്തര്‍ക്കും നന്ദി പറയാനാണ് സഞ്ജന ഫോട്ടോയുടെ ക്യാപ്ഷന്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നതും. സഞ്ജനയുടെ ജന്മദിന ആഘോഷങ്ങളുടെ ഫോട്ടോകളും ചര്‍ച്ചയാകുന്നു. ഒട്ടേറെ ചിത്രങ്ങള്‍ സഞ്ജന പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

ഇംത്യാസ് അലിയുടെ റോക്ക്സ്റ്റാര്‍ ചിത്രത്തിലൂടെയായിരുന്നു സഞ്ജന ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ഹിന്ദി മീഡിയം, ഫര്‍ക്കി റിട്ടേണ്‍സ് എന്നീ ചിത്രങ്ങളിലും സഞ്ജന കഥാപാത്രങ്ങളായി എത്തുകയും പ്രേക്ഷകപ്രീതി നേടുകയും ചെയ്തു. കാഡ്ബറി, എയര്‍സെല്‍, കൊക്കക്കോള തുടങ്ങിയ ഒട്ടേറെ കമ്പനികളുടെ പരസ്യ ചിത്രങ്ങളിലും സഞ്ജന ഭാഗമായിട്ടുണ്ട്. എന്തായാലും സഞ്ജനയുടെ ആഘോഷത്തിന്റെ ഫോട്ടോകള്‍ എല്ലാവരും ഏറ്റെടുക്കുകയും സാമൂഹ്യമാധ്യമങ്ങളില്‍ ഹിറ്റാകുകയും ചെയ്യുകയാണ്.

More in News

Trending

Recent

To Top