
Malayalam
അമ്മയും അപ്പയും നിന്നെ സ്നേഹിക്കുന്നു! മുന്നേറാനുള്ള സമയമായി! മകനെ കുറിച്ചും , പേരിനെക്കുറിച്ചും മേഘ്ന; വീഡിയോ വൈറൽ
അമ്മയും അപ്പയും നിന്നെ സ്നേഹിക്കുന്നു! മുന്നേറാനുള്ള സമയമായി! മകനെ കുറിച്ചും , പേരിനെക്കുറിച്ചും മേഘ്ന; വീഡിയോ വൈറൽ

വളരെ കുറച്ച് സിനിമകളിലേ അഭിനയിച്ചിട്ടുളളൂവെങ്കിലും മലയാളികൾക്ക് ഏറെ ഇഷ്ടമുളള നടിയാണ് മേഘ്ന രാജ്. ഭർത്താവും നടനുമായ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോഗത്തിൽനിന്നും മകന്റെ ജനനത്തോടെയാണ് മേഘ്ന രാജ് പതിയെ ജീവിതത്തിലേക്ക് തിരികെ വന്നത്. മകനൊപ്പമുളള നിമിഷങ്ങൾ മേഘ്ന സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ്
മേഘ്ന രാജിന്റെയും ചിരഞ്ജീവി സർജയുടെയും കുഞ്ഞിന് പേരിട്ടത്. റയാൻ രാജ് സർജ എന്നാണ് കുഞ്ഞിന്റെ പേര്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് മേഘ്ന കുഞ്ഞിന്റെ പേര് വെളിപ്പെടുത്തിയത്.
കുഞ്ഞിന് ഒരു വയസ് തികയാറാകുമ്പോഴാണ് പേരിടൽ ചടങ്ങ് നടത്തിയത്. ഇപ്പോൾ മകൻ റയാൻ രാജ് സർജയ്ക്കൊപ്പമുള്ള പുതിയ ചിത്രങ്ങളും വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ് മേഘ്ന.
പള്ളിയിൽ വച്ച് നടന്ന ചടങ്ങിന്റെ വീഡിയോയാണ് മേഘ്ന പങ്കുവച്ചത്. മേഘ്നയുടെയും ചിരഞ്ജീവിയുടെയും കുടുംബാംഗങ്ങൾക്കൊപ്പം നസ്റിയ അടക്കം ചലച്ചിത്ര മേഖലയിൽ നിന്നുള്ള ഇരുവരുടെയും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തിട്ടുണ്ട്.
വീഡിയോക്കൊപ്പം തന്റെ കുഞ്ഞുമായി ബന്ധപ്പെട്ട ഒരു കുറിപ്പും മേഘ്ന ചേർത്തിരിക്കുന്നു. ഒപ്പം മകന്റെ പേരിനെക്കുറിച്ചും മേഘ്ന തന്റെ കുറിപ്പിൽ പറയുന്നു.
കുറിപ്പ് ഇങ്ങനെയാണ്
“ഒരു അമ്മയെന്ന നിലയിൽ, എന്റെ മകന് ഏറ്റവും മികച്ചത് ഞാൻ ചെയ്യേണ്ടത് പ്രധാനമാണ് … അവന്റെ മാതാപിതാക്കൾക്ക് ലഭിച്ചത് പോലെ എല്ലാ ലോകത്തെയും മികച്ചത് അവന് ലഭിക്കണം… ജാതിയും മതവും നോക്കാതെ ആളുകൾ അവനുവേണ്ടി പ്രാർത്ഥിച്ചു … ഞങ്ങളുടെ കുടുംബങ്ങൾക്കായി പ്രാർത്ഥിച്ചു … ” മേഘ്ന കുറിച്ചു.
“മുകളിലുള്ള എല്ലാ ദൈവങ്ങളിൽ നിന്നും ഞങ്ങൾ അനുഗ്രഹം ചോദിക്കുന്നത് ന്യായമായ കാര്യമാണ് … ഇത് എനിക്ക് രണ്ട് ദിശകളിലേക്കും ചെയ്യേണ്ടതായിരുന്നു … കാരണം, അവന്റെ അച്ഛൻ വിശ്വസിക്കുന്നത് മനുഷ്യത്വം എല്ലാത്തിനും ഉപരിയാണ് എന്നാണ്! രണ്ട് പാരമ്പര്യങ്ങളിലെയും മികച്ചത് ആഘോഷിച്ചു! ഒരു യഥാർത്ഥ രാജാവിനെപ്പോലെ സംസാരിച്ചു!”
റയാൻ (സംസ്കൃതം), ഈ പേര് എല്ലാ മതങ്ങൾക്കും ഉള്ളതാണ് … വ്യത്യസ്ത പതിപ്പുകൾ, വ്യത്യസ്ത ഉച്ചാരണം, എന്നാൽ ഒരു ഉറച്ച അർത്ഥം! ഞങ്ങളുടെ അഭിമാനത്തെ അവതരിപ്പിക്കുന്നു … ഞങ്ങളുടെ രാജകുമാരൻ … ഞങ്ങളുടെ റയാൻ രാജ് സർജ!” മേഘ്ന കുറിച്ചു.
“എന്റെ കുഞ്ഞേ, നീ നിന്റെ പിതാവിനെപ്പോലെ വളരും, അദ്ദേഹം ആളുകളെ അവരായി അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്നു. അവർ മനുഷ്യരാശിക്കായി ചെയ്യുന്ന നല്ല ജോലിയോട് അനുകമ്പയോടെ നിന്നു … അവർ ഏത് പശ്ചാത്തലത്തിലെന്നല്ല നോക്കിയത്,”
“അദ്ദേഹം ഒരു ദാതാവാണ് … അദ്ദേഹം ഇതിനകം നിന്നെക്കുറിച്ച് അഭിമാനിക്കുന്നു! അമ്മയും അപ്പയും നിന്നെ സ്നേഹിക്കുന്നു! മുന്നേറാനുള്ള സമയമായി!”
“ഒത്തിരി സ്നേഹത്തോടെ ചിരഞ്ജീവി സർജയും മേഘനാ രാജും,” മേഘ്ന കുറിച്ചു.
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...