
Malayalam
കൃതി സനോണിന്റെ മിമി റീമേക്കില്‍ നായികയായി കീര്‍ത്തി സുരേഷ്
കൃതി സനോണിന്റെ മിമി റീമേക്കില്‍ നായികയായി കീര്‍ത്തി സുരേഷ്

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള നടിയാണ് കൃതി സനോണ്‍. നടി കേന്ദ്ര കഥാപാത്രമായി എത്തുന്ന ബോളിവുഡ് ചിത്രമായ മിമി റീമേക്കിന് ഒരുങ്ങുന്നു എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.
തമിഴ്, തെലുങ്കു, മലയാളം എന്നീ ഭാഷകളിലേക്കാണ് ചിത്രം റീമേക്ക് ചെയ്യുന്നത്. മൂന്ന് ഭാഷകളും ഒരുമിച്ച് തന്നെ ചിത്രീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായികയാവുന്നത്. രജനികാന്ത് ചിത്രമായ അണ്ണാത്തയിലും കീര്‍ത്തി അഭിനയിക്കുന്നുണ്ട്. അണ്ണാത്തെ കൂടാതെ സാനി കൈദത്തിലും കീര്‍ത്തി കേന്ദ്ര കഥാപാത്രമാണ്. മഹേഷ് ബാബു നായകനായ സറക്ക് വാരി പട്ടയിലും കീര്‍ത്തിയാണ് നായിക.
ലക്ഷ്മണ് ഉട്ടേക്കറാണ് മിമിയുടെ സംവിധായകന്. ചിത്രത്തില്‍ കൃതി സനോണിന് പുറമെ പങ്കജ് തൃപാഠി, മനോജ് പഹ്വ, സുപ്രിയ പതക്ക് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. അമേരിക്കന്‍ ദമ്പതിമാര്‍ക്ക് വേണ്ടി വാടക ഗര്‍ഭം ധരിക്കുന്ന ഒരു യുവതിയുടെ കഥയാണ് ചിത്രം പറയുന്നത്.
ചിത്രം നെറ്റ്ഫ്ലിക്സില്‍ ജൂലൈ 30നാണ് റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ വ്യാജ പ്രിന്റ് പുറത്തിറങ്ങിയതോടെ നേരത്തെ റിലീസ് ചെയ്യുകയായിരുന്നു. മിമിക്ക് മിശ്ര അഭിപ്രായങ്ങളാണ് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും ലഭിച്ചത്.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...